22
November, 2017
Wednesday
06:41 PM
banner
banner
banner

തൊട്ടാവാടി ആയാലെന്താ, മൈഗ്രേനും പല്ല്‌ വേദനയും വരെ പമ്പകടത്തും: ലൈംഗിക ഉത്തേജനത്തിനും ബെസ്റ്റ്‌

“തൊട്ടാവാടി”, പെട്ടെന്ന് സങ്കടപെടുന്നവരെ നമ്മുടെ നാട്ടിൽ വിളിക്കുന്നപേരാണിത്. തെട്ടാവാടികളെ ഒന്നിനും കൊള്ളാത്തവരാണെന്നും ഒരു വിചാരം പരക്കെ ഉണ്ട് . ഒന്ന് തൊട്ടാൽ ഉടൻ പിണങ്ങി വാടുന്ന ചെടിയാണ് തൊട്ടാവാടി എന്നറിയപെടുന്ന Mimosa pudica. കുട്ടികൾ ഉൾപടെയുള്ളവർ ആശ്ചര്യത്തോടെ ഇവയെ തൊട്ട് നോക്കുമെങ്കിലും ഈ ചെടിയോട് അധികം കളിക്കാൻ ആരും പോകാറില്ല. നോവിക്കാവുന്ന മുള്ള് തന്നെ കാരണം. തൊട്ടാവാടിയെ സാധാരണ കാണാറുള്ളത് റോഡിലും പറമ്പിലുമൊക്കെ ആണെങ്കിലും ആളത്ര ചില്ലറക്കാരിയല്ല. സ്വദേശം അമേരിക്ക ആണെങ്കിലും നാണം കുണുങ്ങിയായി നമ്മുടെ നാട്ടിൽ ഇവൾ തഴച്ച് വളരുന്നു. വെറുതെ മുളച്ച് വരികയും, കണ്ടാൽ നമ്മൾ കിളച്ച് കളയുകയും ചെയ്യുമെങ്കിലും ഈ തൊട്ടാവാടി ധാരാളം ഔഷധ ഗുണങ്ങളുള്ള ചെടിയാണ്.

ചരകയും സുശ്രുതയും തൊട്ടാവാടിയെ പൈൽസ്, വയറിളക്കം എന്നിവയ്ക്കുള്ള മരുന്നായും മുറിവുകൾക്കും വ്രണങ്ങൾക്കുമുള്ള ലേപനങ്ങളായും ഉപയോഗിച്ചിരുന്നു.
പതിനാറാം നൂറ്റാണ്ടിൽ തൊട്ടാവാടി പൈൽസും സ്ത്രീകളിലെ ജനനേന്ദ്രിയ രോഗങ്ങളും ചിക്തിത്സിക്കുന്നതിനു മുഖ്യമായി ഉപയോഗിച്ചിരുന്നു.
തൊട്ടാവാടിയുടെ ഔഷധഗുണങ്ങളെ പറ്റി വിദേശ രാജ്യങ്ങളിൽ ധാരാളം പഠനങ്ങൾ നടത്തിയിട്ടുണ്ട്. ചെടിയുടെ ഇല, വേര് എന്നിവ പല രോഗങ്ങൾക്കുമുള്ള മരുന്നായി ഉപയോഗിക്കാമെന്നു US National Library of Medicine പുറത്ത് വിട്ട പഠനങ്ങൾ തെളിയിക്കുന്നു. തെളിയിക്കപെട്ട ചില ഗുണങ്ങൾ ചുവടെ ചേർക്കുന്നു.

ഇലകളുടെ ഗുണങ്ങൾ:
മറ്റുചില ഔഷധ ഇലകളോട് ചേർത്ത് അർശസിനും മൂത്രാശയ അണുബാധയ്ക്കും ഉള്ള ചികിസ്തയ്ക്കായി ഉപയോഗിക്കുന്നു. ഇലയുടെ നീര് സൈനസ് രോഗത്തിനും ഗ്രന്ധിവീക്കത്തിനും വൃഷ്ണ വീക്കത്തിനുമുള്ള ലേപമായി ഉപയോഗിക്കുന്നു.

വേരിന്റെ ഗുണങ്ങൾ:
തൊട്ടാവാടി വേരിന്റെ കഷായം മൂത്രാശയ രോഗങ്ങൾക്ക് ഉള്ള മരുന്നായി ഉപയോഗിക്കുന്നു. വളരെ കലശലായ വയറിളക്കം, പനി, സിഫിലിസ്, കുഷ്ടം, വയറ്റിലുള്ള വിര രോഗം, ജനനേദ്രിയ രോഗങ്ങൾ, വിഷംതീണ്ടൽ, ഉറക്കമില്ലായ്മ, വിഷാദ രോഗം എന്നിവയ്ക്ക് ഫലപ്രദമായ മരുന്നുകൾ വേരിൽ നിന്നും ഉത്പാദിപ്പിക്കുന്നു.

ഔഷധഗുണങ്ങൾ വിശദമായി:
മുറിവുകളെ വേഗം സുഖപെടുത്തുന്നു:
പഴമക്കാർ തൊട്ടാവാടിയുടെ ഇല ഇടിച്ച് പിഴിഞ്ഞ് ആ നീര് വെള്ളത്തിൽ ചേർത്ത് മുറിവിൽ പുരട്ടിയിരുന്നു. തൊട്ടാവാടിയുടെ ഈ ഗുണം പഠനത്തിലൂടെ ശരിയാണെന്ന് തെളിയിക്കപെട്ടിട്ടുണ്ട്. ഇലയിൽ അടങ്ങിയിരിക്കുന്ന മെഥനോൾ അംശം വെള്ളത്തിനോട് ചേർത്ത് പല ലേപനങ്ങളിലും ഉപയോഗിക്കുന്നു.

പ്രമേഹരോഗം നിയന്ത്രിക്കുന്നു:
ഈ ചെടിയുടെ ഇലയും വേരും പൊടിച്ചുണ്ടക്കുന്ന മരുന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു.

കരളിനെ സംരക്ഷിക്കുന്നു:
ചില പഠനങ്ങൾ അനുസരിച്ച് തെട്ടാവാടിയുടെ ഔഷധ ഗുണങ്ങൾ കരളിനെ വിഷാംശങ്ങളിൽ നിന്നും സംരക്ഷിക്കാൻ പര്യാപ്തമാണ്.

Anti microbial, Anti Fungal, anti inflammatory & Anti Viral effect:
ബാക്ടീരിയ, ഫംഗസ്, വൈറസ് അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നതിനും വ്രണങ്ങൾ ശമിപ്പിക്കുന്നതിനും തൊട്ടാവാടിയ്ക്ക് കഴിയുന്നു. തൊട്ടാവാടി ഇല തിളപ്പിച്ച വെള്ളം കൊണ്ട് നീരുള്ള ഭാഗത്ത് ചൂട് വയ്ക്കുന്നത് ഗുണകരമാണെന്ന് തെളിയിക്കപെട്ടിട്ടുണ്ട്.

RELATED ARTICLES  അറിയാമോ എന്തുകൊണ്ടാണ്‌ സ്ത്രീകളിൽ മാത്രം മൈഗ്രെയ്ൻ വർദ്ധിക്കുന്നതെന്ന്? ഗുരുതരമായ ഈ ഏഴ്‌ തരം തലവേദനകൾ തിരിച്ചറിയുക

ഗർഭാശയ രക്തസ്രാവവും ഗർഭധാരണവും തടയുന്നു.
സ്ത്രീകളിൽ നടത്തിയ പഠനങ്ങളിൽ തൊട്ടാവാടി വേരിൽ നിന്നുണ്ടാക്കിയ പൊടിമരുന്ന് അമിത രക്തസ്രാവം തടയുന്നതിന് വലിയ പങ്ക് വഹിച്ചു എന്ന് US National Library of Medicine പുറത്ത് വിട്ട റിപ്പോർട്ടിൽ എഴുതിയിരിക്കുന്നു.

ഇന്ത്യയിൽ തൊട്ടാവാടിയുടെ ഔഷധഉപയോഗങ്ങൾ (Next Page)

Prev1 of 2
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

CommentsRelated Articles & Comments