മലയാളം ഇ മാഗസിൻ.കോം

ഈ 10 നക്ഷത്രക്കാർ മറ്റുള്ളവരേക്കാൾ ഭാഗ്യമുള്ളവർ, ഇവരെ കൂടെ കൂട്ടിയാൽ വിജയം ഉറപ്പ്‌

ജീവിതം സുഖ ദുഃഖ സമ്മിശ്രമാണ്. ജാതകം,ശകുനം, ഭാഗ്യ നിര്‍ഭാഗ്യങ്ങൾ എന്നിവയ്ക്ക് നമ്മൾ വളരെ പ്രാധാന്യം നൽകുന്നു. ശകുനവും ഭാഗ്യവും നിര്‍ഭാഗ്യവും എല്ലാം എങ്ങനെ ആണ് നിങ്ങളെ ബാധിക്കുന്നത് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഒരാളുടെ ജീവിതത്തില്‍ സന്തോഷവും ദു:ഖവും ഒരു പോലെ ഉണ്ടാകുന്നു.

വിഷമകരമായ അവസ്ഥ ഉണ്ടായാല്‍ ഉടൻ ജ്യോത്സ്യനെ കണ്ട് നമ്മുടെ സമയം നല്ലതാണോ ചീത്തയാണോ എന്ന് നോക്കുന്നവരും കുറവല്ല. ജീവിതത്തിൽ ഉണ്ടാകുന്ന അവസ്ഥകൾ ഒക്കെ ഒരാളുടെ ജന്മനക്ഷത്രപ്രകാരം ആണെന്നാണ് വിശ്വാസം. സാമ്പത്തിക മേഖലയിലും ദാമ്പത്യ ബന്ധത്തിലുമെല്ലാം ജന്മ നക്ഷത്രങ്ങള്‍ക്കും രാശികള്‍ക്കും വളരെ പ്രാധാന്യം ഉണ്ട്. ഭാഗ്യമുള്ള നക്ഷത്രങ്ങൾ ഏതൊക്കെ ആണെന്ന് നോക്കാം.

അശ്വതി
വിദ്യാഭ്യാസത്തിനു വളരെ അധികം പ്രാധ്യാന്യം നൽകുന്ന നക്ഷത്രമാണ് അശ്വതി. ആദ്യ നക്ഷത്രമായ അശ്വതിയിൽ തന്നെയാണ് അധികം ഭാഗ്യം എന്ന് നിസ്സംശയം പറയാം. ആത്മവിശ്വാസം ഉള്ളവരാണ് ഇവർ. സ്വന്തം കഴിവിൽ മതിപ്പുള്ള ഇവർ മറ്റുള്ളവരെ സഹായിക്കുന്നതിലും ശ്രദ്ധാലുവായിരിക്കും. സാമ്പത്തികമായി വളരെ മുന്നിലാണ് ഈ നാളുകാർ.

കാര്‍ത്തിക
സത്യസന്ധത ആണ് കാർത്തിക നക്ഷത്രക്കാരുടെ മുഖമുദ്ര എന്ന് പറയാം. എല്ലാവരോടും വളരെ സ്നേഹത്തോടെയുള്ള പെരുമാറ്റവും ഇവരിൽ കാണാം. എന്നാൽ സഹായിച്ചവരോട് അതിന്റെ നന്ദിയോ കടപ്പാടോ ഇവർ പ്രകടിപ്പിക്കില്ല. കാര്‍ത്തിക നക്ഷത്രക്കാരും ഭാഗ്യത്തിന്റെ കാര്യത്തില്‍ ഒട്ടും പുറകിലല്ല. എല്ലാവരോടും നല്ല സ്‌നേഹത്തോടെയുള്ള പെരുമാറ്റം ആയിരിക്കും ഇവരുടേത്. ദാമ്പത്യ ജീവിതത്തിൽ ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുമെങ്കിലും അതൊക്കെ തരണം ചെയ്തുപോകാൻ ഇവർക്ക് സാധിക്കും. മാനസിക സമ്മർദ്ദത്തിന് അടിമയാകാതെ നോക്കേണ്ടതാണ്. വിദ്യാഭ്യാസത്തിൽ താല്പര്യം ഉള്ള ഇവർക്ക് ആർഹതയുള്ള ജോലി ലഭിക്കുന്നു. ഭാഗ്യത്തിന് ഈ നാളുകാരും മുന്നിൽ തന്നെയാണ്.

രോഹിണി
രോഹിണി നക്ഷത്രക്കാരും ഭാഗ്യത്തിൽ മുന്നിൽ തന്നെ. രോഹിണി നക്ഷത്രക്കാർ ആയ സ്ത്രീകൾ ആഡംബര പ്രിയരും ചെറിയ കാര്യങ്ങൾക്കു പോലും പ്രശ്നം ഉണ്ടാക്കുന്നവരുമാകും. ഇത് ജീവിതത്തിൽ പല വിഷമങ്ങൾക്കും കാരണമാകുന്നു. അമ്മമാരോട് കൂടുതൽ അടുപ്പം കാണിക്കുന്നവരാണ് ഇവർ. തൊഴിൽ മേഖലയിൽ പ്രത്യേകിച്ചു കച്ചവടത്തിൽ എത്ര പ്രതിസന്ധി ഉണ്ടായാലും അവിടെ എല്ലാം വിജയിക്കുന്നു എന്നതും ഈ നാളുകാരുടെ പ്രത്യേകത ആണ്.

തിരുവാതിര
തിരുവാതിര നാളുകാർ പൊതുവെ അമിത ദേഷ്യം ഉള്ളവരാണ്. അഹങ്കാരികളായി തോന്നും. എന്നാൽ ഇവർ ശാന്ത പ്രകൃതക്കാർ ആയിരിക്കും. മറ്റുള്ളവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി സഹായിക്കാൻ മനസ്സുള്ളവരാണ്. ഇഷ്ടപെട്ട ജോലി ചെയ്യാൻ സാധിക്കുന്ന ഇവർ സാമ്പത്തികനേട്ടത്തിലും മുന്നിൽ തന്നെ. ഏത് കാര്യത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ഇവർ ശ്രമിക്കും.

ആയില്യം
ആയില്യം നക്ഷത്രക്കാര്‍ എല്ലായ്‌പ്പോഴും ദുഃഖിതരായി കാണുന്നു. പല പ്രതിസന്ധിയും അനുഭവിക്കേണ്ടിവരും. മുഖസ്തുതി ഇഷ്ടപ്പെടുന്നവർ ആണ് ഈ നാളുകാർ. വിവാഹശേഷം ഇവർക്ക് വളരെ നല്ല ജീവിതം ലഭിക്കും. വളരെയധികം ധൈര്യശാലികള്‍ ആയിരിക്കും. ജീവിതം നല്ല രീതിയിൽ കൊണ്ട് പോകാൻ ഇവർക്ക് സാധിക്കും. സാമ്പത്തിക ബുദ്ധിമുട്ട് ഒരിക്കലും ഇവർക്ക് ഉണ്ടാകില്ല.

മകം
മകം നക്ഷത്രക്കാരും ഭാഗ്യം ഉള്ള നാളുകാർ തന്നെ. അത് തിരിച്ചറിയാന്‍ വൈകുന്നു എന്ന് മാത്രം. മകം നക്ഷത്രക്കാർക്കു സഹോദര സ്നേഹം കൂടുതൽ ആയിരിക്കും. വളരെ പെട്ടന്ന് ദേഷ്യം വരുമെങ്കിലും ആരോടും പിണങ്ങി ഇരിക്കാൻ ഇവർ ആഗ്രഹിക്കുന്നില്ല. പണത്തിന്റെ വില അറിഞ്ഞു ചിലവാക്കുന്നതിനാൽ എപ്പോഴും ധാരാളം പണം ഇവരുടെ കൈയിൽ ഉണ്ടാകും. ഇഷ്ടപ്പെടുന്നത് സ്വന്തമാക്കുന്നതിനു വേണ്ടി എത്ര കഷ്ടപ്പെടാനും ഇവർ തയാറാണ്.

ഉത്രം
ഈശ്വര വിശ്വാസം വളരെ കൂടുതൽ ഉള്ളവരാണ് ഉത്രം നക്ഷത്രക്കാർ. പെട്ടന്ന് ദേഷ്യം വരുന്ന ഇവർ വീണ്ടുവിചാരമല്ലാതെ പ്രവർത്തിക്കുന്നു. കുടുംബജീവിതം ജീവിതം സന്തോഷം നിറഞ്ഞതാണ്. കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവൻ ഇവരിൽ ആകും. ഈ നക്ഷത്രക്കാർക് ഒന്നിലധികം വിവാഹം കഴിക്കാനുള്ള യോഗം ഉണ്ട്. സൗന്ദര്യ ബോധം കൂടുതൽ ഉള്ള ഇവർക്ക് ശുഭാപ്തി വിശ്വാസവും കൂടുതൽ ആണ്.

തൃക്കേട്ട
ഭർത്താവിനോട് വളരെ അധികം സ്നേഹം പ്രകടിപ്പിക്കുന്നവർ ആണ് ഈ നാളുകാർ. ശുഭാപ്തി വിശ്വാസം ഇവരുടെ മുഖമുദ്രയാണ്. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തു എന്ന് വിശ്വസിക്കുന്നു. ജീവിതത്തിൽ എത്ര പ്രശ്നങ്ങൾ ഉണ്ടായാലും മാതൃകാപരമായ ജീവിതം നയിക്കുന്നവർ ആകും ഈ നാളുകാർ. സാമ്പത്തിക പ്രശ്നം ഇവരെ അലട്ടുകയില്ല.

അവിട്ടം
വളരെ ഭാഗ്യമുള്ള നക്ഷത്രമാണ് അവിട്ടം. അവിട്ടം തവിട്ടിലും മുളക്കും എന്നൊരു ചൊല്ല് തന്നെയുണ്ട്. കൃഷി പ്രധാന വരുമാനമാർഗം ആയിരിക്കുമെങ്കിലും ഔദ്യോഗിക മേഖലയിലും ഇവർ ശോഭിക്കും. സാമ്പത്തികമായി ഒരിക്കലും താഴേക്ക് പോകില്ല. കുടുംബത്തോട് ചേർന്ന് പോകാൻ ഇവർ വളരെ ശ്രദ്ധാലുവായിരിക്കും. തന്റേടത്തോട് കൂടി പ്രശ്നങ്ങളെ സമീപിക്കുന്നു.

രേവതി
രേവതി നക്ഷത്രക്കാരും ഭാഗ്യം ഉള്ളവർ തന്നെയാണ്. ജീവിതത്തില്‍ എല്ലാ വിധ സുഖ സൗകര്യങ്ങളും രേവതി നക്ഷത്രക്കാര്‍ അനുഭവിക്കുന്നു. സ്വതന്ത്ര ചിന്താഗതി ഉള്ള ഇവർ സൗന്ദര്യവും അന്തസ്സും ഉണ്ടായിരിക്കും. മറ്റുള്ളവരെ അത്ര പെട്ടന്ന് വിശ്വസിക്കുന്നവർ ആവില്ല ഇവർ. ബുദ്ധിയിൽ വളരെ മുന്നിലായിരിക്കും. പെട്ടെന്ന് ദേഷ്യപ്പെടുന്നവരായിരിക്കും. ജീവിതം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടു പോകാൻ ഇവര്‍ക്ക് സാധിക്കുന്നു.

Avatar

Staff Reporter