മലയാളം ഇ മാഗസിൻ.കോം

ജീവിതത്തിൽ ഒരിക്കലും ആരോടും പറയാൻ പാടില്ലാത്ത 10 രഹസ്യങ്ങൾ! പറഞ്ഞാൽ…

രഹസ്യങ്ങൾ എല്ലാവർക്കും ഉണ്ട്‌. എത്ര വലിയ രഹസ്യങ്ങളാണെങ്കിലും ഏറ്റവും അടുത്ത സുഹൃത്തുക്കളോ‍ട്‌ പങ്കുവെച്ച്‌ മനസിന്റെ ഭാരം കുറയ്‌ക്കുന്നവരാണ്‌ അധികവും. എന്നാൽ ചില രഹസ്യങ്ങൾ ഒരിക്കലും അടുത്ത സുഹൃത്തുക്കളോ‍ടു പോ‍ലും പറയാൻ പാടില്ല എന്ന്‌ മന:ശാസ്‌ത്രം പറയുന്നു. ഇതാ അത്തരത്തിൽ പറയാൻ പാടില്ലാത്ത 10 രഹസ്യങ്ങൾ.

1. എല്ലാ മനുഷ്യരുടേയും മനസിൽ ചില ആഗ്രഹങ്ങളുണ്ടാകും, സമൂഹം അറിഞ്ഞാൽ ചിലപ്പോൾ ഒറ്റപ്പെടുത്തുകയും അപമാനം ഉണ്ടാകുകയും ചെയ്യുന്ന രഹസ്യ സ്വഭാവമുള്ള ആഗ്രഹങ്ങൾ. അവ ഒരിക്കലും അടുത്ത സുഹൃത്തുക്കളോടു പോലും പങ്കുവെക്കരുത്‌. ഇത്‌ നിങ്ങൾ മറ്റുള്ളവരുടെ മുമ്പിൽ അപമാനിക്കപ്പെടാൻ ഇടവരുത്തും.

2. നിങ്ങളുടെ വരുമാനം ആരോടും പറയാതിരിക്കുക. അതു നിങ്ങളെ സുഹൃത്തുക്കൾക്കിടയിലും സമൂഹത്തിലും വേർതിരിവുകളോടെ കാണാൻ കാരണമാകും. ഒപ്പം നിങ്ങളുടെ ബന്ധങ്ങളും വരുമാനത്തിന്റെ അടിസ്ഥാനത്തിലായി തീരും. സുഹൃത്തുക്കൾക്കിടയിൽ അധികം പണം ചെലവാക്കേണ്ടി വരുമ്പോൾ എനിക്കതിനു കഴിയില്ല എന്നു തന്നെ പറയുക. അവർക്ക്‌ നിങ്ങളെ തീർച്ചയായും മനസിലാവും.

3. നിങ്ങളുടെ ആത്മാർഥ സുഹൃത്തുക്കളുടെ രഹസ്യങ്ങൾ ഒരിക്കലും പുറത്തു പറയരുത്‌. അതു നിങ്ങളുടെ സൗഹൃദം നശിപ്പിക്കുമെന്ന്‌ മാത്രമല്ല നിങ്ങളുടെ വിശ്വാസ്യതയും നഷ്‌ടപ്പെടുത്തും. അവർ നിങ്ങളോ‍ട്‌ പറയുന്ന രഹസ്യങ്ങൾ വിവേകത്തോ‍ടെ ചിന്തിച്ച്‌ അർഹിക്കുന്ന പ്രാധാന്യത്തോ‍ടെ രഹസ്യമായി തന്നെ സൂക്ഷിക്കുക.

4. നിങ്ങളുടെ കുടുംബ ജീവിതവും പ്രണയവും സുഹൃത്തുക്കൾക്കിടയിൽ ചർച്ച ചെയ്യാതിരിക്കുക. കുടുംബ ജീവിതത്തിലും പ്രണയത്തിലും സംഭവിക്കുന്ന കാര്യങ്ങൾ സുഹൃത്തുക്കൾ അറിയരുത്‌. ഇത്‌ സൗഹൃദവും ബന്ധങ്ങളും തമ്മിൽ കൂടിക്കുഴയാൻ കാരണമാകും.

5. നിങ്ങൾക്ക്‌ ഒഴിവാക്കാൻ കഴിയാത്തതും എന്നാൽ സുഹൃത്തറിഞ്ഞാൽ വല്ലാതെ കുറ്റപെടുത്തുമായ കാര്യങ്ങൾ പറയാതിരിക്കുക. പിന്നീട്‌ ഈ കാര്യങ്ങൾ പറഞ്ഞ്‌ സുഹൃത്തുക്കൾ അസ്വസ്‌ഥപെടുത്തും വിധം കുറ്റപ്പെടുത്തുകയും വിമർശിക്കുകയും ചെയ്‌തേക്കാം.

6. ഒരാളുമായി റിലേഷൻഷിപ്പിൽ ആവുകയും എന്നാൽ അയാൾ നിങ്ങളുടെ ജീവിതത്തിൽ വരുമോ‍ ഇല്ലയോ‍ എന്ന്‌ ഉറപ്പില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇത്‌ അടുത്ത സുഹൃത്തുക്കളോ‍ടു പോ‍ലും പറയാതിരിക്കുക. പറഞ്ഞാൽ പിന്നീട്‌ നിങ്ങൾക്കിത്‌ ബാധ്യതയാകും.

7. നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചിട്ടുളള വീഴ്‌ച്ചകൾ സ്വയം തിരിച്ചറിഞ്ഞു തിരുത്തുക. ഇത്‌ നിങ്ങൾ തന്നെ മറ്റുളളവരോ‍ടു പറയരുത്‌. നിങ്ങളുടെ വിലകുറച്ചു കാണാനും മറ്റുള്ളവർ മുൻവിധിയോ‍ടെ സമീപിക്കാനും ഇടയാക്കും.

8. വിവാഹം കഴിഞ്ഞവരാണെങ്കിൽ നിങ്ങളുടെ പങ്കാളികളുടെ കുറവുകളും രഹസ്യങ്ങളും സൂക്ഷിക്കേണ്ടത്‌ നിങ്ങളുടെ ഉത്തരവാദിത്വമാണ്‌. ഇത്‌ പുറത്ത്‌ പറയരുത്‌. തെറ്റുകളുണ്ടെങ്കിൽ പരസ്‌പരം തിരുത്തുക.

9. രഹസ്യങ്ങളെപ്പോ‍ഴും സുരക്ഷിതമായിരിക്കാനും ഇതുമൂലമുള്ള തലവേദനകൾ ഒഴിവാക്കാനും വേണ്ടി നിങ്ങളുടേതായ രഹസ്യങ്ങളും അടുത്ത സുഹൃത്തുക്കൾ നിങ്ങളുമായി പങ്കുവെച്ച ഇത്തരം കാര്യങ്ങളും മറ്റാരുമായും പങ്കുവെക്കാതിരിക്കുക. ചില കാര്യങ്ങൾ കേൾക്കുമ്പോ‍ൾ എത്രവലിയ സുഹൃത്തുക്കളാണെങ്കിലും തെറ്റുധാരണയ്‌ക്ക്‌ ഇടയാക്കും.

10. ചിലപ്പോ‍ൾ മറ്റാർക്കും നിങ്ങളെ മനസിലായില്ലെന്നു വരാം. രഹസ്യ സ്വഭാവമുള്ള സംഭവങ്ങൾ അത്‌ അർഹിക്കുന്ന പ്രാധാന്യത്തോ‍ടെ തന്നെ നിങ്ങളുടെ ഹൃദയത്തിലിരിക്കട്ടെ. ജീവിത സമാധാനം സ്വയം നഷ്‌ടപ്പെടുത്താതിരിക്കുക.

മറ്റുള്ളവരുടെ രഹസ്യങ്ങളും നിങ്ങളുടേതായ കാര്യങ്ങളും ഹൃദയത്തിൽ സൂക്ഷിക്കുന്നവർ പക്വതയുള്ളവരും ഹൃദയത്തിന്‌ ആഴമുള്ളവരും ആണെന്നു തിരിച്ചറിയുക. ഇങ്ങനെയുളളവരെ സമൂഹം ബഹുമാനിക്കും. നിങ്ങൾക്ക്‌ മറ്റുള്ളവരോ‍ട്‌ എന്തെങ്കിലും തുറന്ന്‌ പറയണമെന്നു തോ‍ന്നിയാൽ എത്ര പ്രതിസന്ധിയിലും മറ്റാരോ‍ടും പറയില്ല എന്ന്‌ ഉറപ്പുള്ളവരുമായി മാത്രം പങ്കു വെക്കുക. ഇല്ലെങ്കിൽ അത്‌ നിങ്ങളുടെ ഹൃദയത്തിൽ തന്നെ ഇരിക്കട്ടെ.

Avatar

Gayathri Devi

Gayathri Devi | Executive Editor