മലയാളം ഇ മാഗസിൻ.കോം

വിവാഹം കഴിയുന്നതോടെ ഒരു സ്ത്രീയ്ക്ക്‌ സംഭവിക്കുന്ന 10 മാറ്റങ്ങൾ ഇതൊക്കെയാണെന്ന്, ശരിയാണോ പെണ്ണുങ്ങളേ?

വിവാഹം ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ മാറ്റം തന്നെയാണ്. അതുവരെ തുടർന്നുവന്ന ജീവിതസാഹചര്യങ്ങളില്‍ നിന്നും പുതിയൊരു ജീവിതത്തിലേക്കുള്ള മാറ്റമാണ് വിവാഹം.സ്ത്രീകൾക്കാണ് മാറ്റങ്ങൾ അധികം സംഭവിക്കുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം:

1. വസ്ത്രധാരണ രീതി മാറുന്നു
മിക്കവരും സ്ത്രീകളും അവര്‍ പിന്‍തുടര്‍ന്ന വസ്ത്രധാരണരീതികളില്‍ നിന്ന് മാറുന്നു. വിവാഹം കഴിഞ്ഞു പോകുന്ന വീട്ടിലെ ആളുകളുടെ താല്പര്യങ്ങൾക്കനുസരിച്ചാകും ഒരോ സ്ത്രീകളുടെയും വസ്ത്രധാരണം. കാരണം വിവാഹത്തിന് മുന്‍പ് പെണ്‍കുട്ടികള്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് ധരിക്കുന്നത്. എന്നാൽ വിവാഹശേഷം ഭർത്താവിന്റെ ഇഷ്ടങ്ങൾ കൂടെ പരിഗണിച്ചാകും വസ്ത്രധാരണം.

2. മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്കനുസരിച്ചു തീരുമാനം എടുക്കുന്നു
വിവാഹം വരെ എന്ത് കാര്യങ്ങളും സ്വന്തം ഇഷ്ടപ്രകാരം ആകും തീരുമാനിക്കുന്നത്. ഒരു സ്ത്രീ വിവാഹശേഷം ഭർത്താവിനെയും കുടുംബത്തിന്റെയും അഭിപ്രായങ്ങൾക്കും ഇഷ്ടത്തിനും അനുസരിച്ചും മാത്രമേ തീരുമാനം എടുക്കുന്നുള്ളൂ. മറിച്ചായാൽ തന്റെ തീരുമാനത്തിൽ എന്തെങ്കിലും പിഴവ് സംഭവിച്ചാൽ ഭർത്താവിന്റെയോ കുടുംബത്തിന്റെയോ പിന്തുണ ലഭിക്കുന്നില്ല. അവൾ ഒറ്റപ്പെടുന്നു. കൂടെ ഉള്ള ആളിനെയും പരിഗണിച്ചു മാത്രമേ സ്ത്രീക്ക് തീരുമാനം എടുക്കാൻ സാധിക്കുകയുള്ളൂ.

3. അവള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ വരും.
കൂട്ടുകാരും വീട്ടുകാരുമായി ആഘോഷങ്ങളുമായി ജീവിക്കുന്ന പെണ്‍കുട്ടികള്‍ വിവാഹിതരാകുമ്പോള്‍ ഉത്തരവാദിതങ്ങള്‍ വര്‍ദ്ധിക്കുന്നു. കളിച്ചു ചിരിച്ചു നടക്കുന്ന പെണ്‍കുട്ടികൾ ജീവിതത്തെ ഉത്തരവാദിതത്തോടെ കണ്ടു തുടങ്ങുന്നതും വിവാഹശേഷമാണ്.

4. ജോലിക്കു പോകുന്നതിന് പ്രശ്നങ്ങൾ ഉണ്ടാകുന്നു
കല്യാണത്തിനു ശേഷം കുറച്ചു സ്ത്രീകളുടെ ജോലിക്കാര്യതിലെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുന്നു. വിവാഹശേഷം ഭർത്താവിന്റെയും വീട്ടുകാരുടെയും ഇഷ്ടങ്ങൾക്കനുസരിച്ചു മാത്രമേ ജോലിക്ക് പോകാൻ സാധിക്കുകയുള്ളൂ. ചില ഭർത്താക്കന്മാരോ ചിലപ്പോൾ വീട്ടുകാരോ ജോലിക്ക് വിടാൻ താല്പര്യം കാണിക്കില്ല. അത്തരക്കാരുടെ കരിയർ വിവാഹത്തോട് കൂടെ തന്നെ അവസാനിക്കുന്നു. ഭർത്താവിന്റെ താല്പര്യമില്ലാത്ത ജോലിക്കു പോയാൽ പിന്നീട് ദാമ്പത്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

5. സ്ത്രീയില്‍ ക്ഷമ ഉണ്ടാകുന്നു
ഒരു കുടുംബത്തിന്റെ വിജയകരമായ നടത്തിപ്പിന് സ്ത്രീകൾക്ക് ക്ഷമയും പക്വതയും ആവശ്യമാണ്. വിവാഹിതയാകുന്നതോടു കൂടെ സ്ത്രീയില്‍ ഈ സ്വഭാവം സ്വാഭാവികമായി ഉണ്ടാകുന്നു. സാഹചര്യത്തിനനുസരിച്ചു എന്ത് എങ്ങനെ ചെയ്യണം എന്ന് സ്വയമേ മനസ്സിലാക്കാൻ സാധിക്കുന്നു. അതിനുള്ള പക്വത നേടുന്നു.

6. അവള്‍ക്ക് സ്വകാര്യതയും സമയവും നഷ്ടമാകുന്നു
ഒരു വ്യക്തിയുടെ സ്വഭാവത്തിന്റെ വികാസത്തിന് സ്വകാര്യതയും സമയവും ആവശ്യമാണ്. പക്ഷെ വിവാഹിതയായി കഴിഞ്ഞാൽ സ്വന്തം ഇഷ്ടത്തിന് സമയം ചിലവഴിക്കാൻ സാധിക്കാറില്ല. മിക്കപോളും അടുക്കള ജോലിയും ഭർത്താവിന്റെയും കുഞ്ഞുങ്ങളുടെയും വീട്ടുകാരുടെയും ജോലികൾ എന്നിവയ്ക്ക് വേണ്ടി സമയം ചിലവാക്കേണ്ടി വരുന്നു. ഇതിനിടയിൽ തന്റെ സ്വകാര്യ സമയം അവൾക്കു നഷ്ടപ്പെടുന്നു.

7. സംസാരിക്കുന്നതിനെ കുറിച്ച് നല്ല പോലെ ചിന്തിക്കുന്നു
ഒരു സ്ത്രീ വിവാഹിതയായി കഴിഞ്ഞാൽ മറ്റുള്ളവരോടു സംസാരിക്കുന്നതു പോലും വളരെ ശ്രദ്ധാപൂർവ്വമായിരിക്കും. തന്റെ വാക്കുകൾ ആരെയും വേദനിപ്പിക്കാതിരിക്കാൻ അവൾ ശ്രദ്ധാലുവാകും. കാര്യങ്ങൾ നല്ലപോലെ ആലോചിച്ചു മാത്രമേ പറയുകയുള്ളൂ.

YOU MAY ALSO LIKE THIS VIDEO, 3 ലക്ഷം രൂപ സർക്കാർ സഹായത്തോടെ 1 സെന്റിൽ 4000 മത്സ്യങ്ങളെ വളർത്താവുന്ന മീൻ കൃഷി

8. കുടുംബത്തിന് ശ്രദ്ധ നല്‍കുന്നു
വിവാഹത്തിനു മുൻപ് ഒരു സ്ത്രീ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നു. സുഹൃത്തുക്കളുമായി യാത്രകൾക്കും ഷോപ്പിംഗിനും പോകുന്നു. ജീവിതം ആസ്വദിക്കുന്നു. വിവാഹത്തിനുശേഷം ആ സ്ത്രീ ആദ്യം ചിന്തിക്കുന്നത് തന്റെ കുടുംബത്തെക്കുറിച്ചാകും. അവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുന്നു.

9. സുരക്ഷിതത്വ ബോധം വര്‍ദ്ധിക്കുന്നു
ഒരു സ്ത്രീ വിവാഹശേഷം എല്ലായ്‌പ്പോഴും അവളുടെ ഭര്‍ത്താവിന്റെ സംരക്ഷണയിലായിരിക്കും. സംരക്ഷിക്കാൻ ഭർത്താവ് കൂടെ ഉണ്ടെന്നുള്ളത് സുരക്ഷിതത്വം ഉണ്ടാക്കുന്നു.

10. പണം ചിലവാക്കുന്നതിൽ കൂടുതല്‍ ശ്രദ്ധാലുക്കളാകും
വിവാഹത്തിനു ശേഷം പണത്തിന്റെ മൂല്യം മനസ്സിലാക്കുകയും ധാരാളം പണം ലാഭിക്കാനും ശ്രമിക്കുന്നു. നല്ല ഭാവിക്ക് വേണ്ടി പണം ലാഭിക്കാന്‍ തുടങ്ങുന്നു. അത് വരെ വീട്ടുകാരുടെ സംരക്ഷണയിൽ പണം ചിലവാക്കുന്നതിനെ പറ്റി അറിവുണ്ടാകില്ല.

YOU MAY ALSO LIKE THIS VIDEO, ജന്മനക്ഷത്ര ദോഷങ്ങളും പൊതുകാര്യങ്ങളും പരിഹാരങ്ങളും, അശ്വതി, ഭരണി, കാർത്തിക നക്ഷത്രക്കാർ അറിയാൻ

Avatar

സരിക ചാരൂസ്‌

Sarika Charus | Staff Reporter