കള്ളം പറയുന്നതും ഗോസിപ്പുകള്‍ പരത്തുന്നതുമെല്ലാം സ്ത്രീകളാണെന്നാണ് പൊതുവേ പുരുഷന്മാര് പറയാറുള്ളത്. രണ്ടോ മൂന്നോ സ്ത്രീകള്‍ കൂടിനില്ക്കുന്നതു കാണുമ്പോള്‍ നുണ പറയുകയായിരിക്കുമെന്നാണ് പൊതുവേ പുരുഷന്മാര് കളിയാക്കി പറയാറുണ്ട്. എന്നാല്‍ പുരുഷന്മാര് ഈ ഗര്‍വ്വ് ഇനി കയ്യിലിരിക്കുകയേയുള്ളു.
ലോകത്ത് ഏറ്റവും സമര്‍ത്ഥമായി കള്ളം പറയുന്നവര്‍ പുരുഷന്മാരാണെന്ന് അടുത്തിടെ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിക്കഴിഞ്ഞു. ബ്രിട്ടനില്‍ നടത്തിയ സര്‍വ്വേയിലാണ് പുരുഷന്മാരിലെ കള്ളന്മാര് പുറത്തുചാടിയത്. 3000ത്തോളം പേരെ പങ്കെടുപ്പിച്ച് സയന്‍സ് മ്യൂസിയമാണ് സര്‍വ്വേ നടത്തിയത്.
ബ്രിട്ടണിലെ പുരുഷന്മാര് ഒരു ദിവസം ശരാശരി മൂന്ന് നുണയെങ്കിലും പറയുന്നുണ്ട്. അതായത് ഒരു വര്‍ഷം 1092 നുണകള്‍. എന്നാല്‍ കുറച്ചെങ്കിലും സത്യസന്ധരായ സ്ത്രീകളാകട്ടെ 728 നുണകള്‍ മാത്രമെ ഒരു വര്‍ഷം പറയുന്നുള്ളു. ഭൂരിഭാഗം പുരുഷന്മാരും സ്വന്തം മദ്യപാനത്തെക്കുറിച്ചാണ് ഭാര്യയോട് നുണപറയുന്നത്.
സ്ത്രീകളാകട്ടെ വികാരങ്ങള്‍ മറച്ചുവെച്ച് എനിക്ക് കുഴപ്പമൊന്നുമില്ലെന്നാണ് കൂടുതല്‍ തവണയും പറയുന്നത്. ഏറ്റവും കൂടുതല്‍ നുണ കേള്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍ ആരെന്ന് ചോദിച്ചാല്‍ അമ്മമാരെന്നാണ് ഉത്തരം കിട്ടുക. 25 ശതമാനം പുരുഷന്മാരും അമ്മമാരോട് കള്ളം പറയുമ്പോള്‍ 20 ശതമാനം സ്ത്രീകള്‍ മാത്രമേ അമ്മമാരോട് കള്ളം പറയുന്നുള്ളു.
10 ശതമാനം പേരാണ് പങ്കാളിയോട് നുണപറയുന്നുവര്. ഇനി നുണപറഞ്ഞു കഴിഞ്ഞാലോ 70 ശതമാനം പുരുഷന്മാര്ക്ക് മാത്രമെ താന്‍ പറഞ്ഞ നുണയെക്കുറിച്ചോര്ത്ത് കുറ്റബോധം തോന്നാറുള്ളു. എന്നാല്‍ 82 ശതമാനം സ്ത്രീകള്‍ക്കും ഒരു നുണ പറഞ്ഞാല്‍ കുറ്റബോധം തോന്നുന്നുണ്ടത്രേ.
പുരുഷന്മാര് സ്ഥിരം പറയുന്ന 10 കളളങ്ങള്‍
- ഞാന്‍ അധികം മദ്യപിച്ചിട്ടില്ല,
- എനിക്ക് ഒരു കുഴപ്പവുമില്ല.
- സിഗ്നല്‍ ഇല്ലായിരുന്നു.
- അതത്ര ചെലവുള്ള കാര്യമൊന്നുമല്ല.
- ഞാന്‍ വന്നുകൊണ്ടിരിക്കുകയാണ്.
- ട്രാഫിക്കില്‍ പെട്ടുപോയി.
- നിന്നെ കണ്ടാൽ അധികം വണ്ണം തോന്നില്ല.
- കോള്‍ അറ്റന്റ് ചെയ്യാന്‍ പറ്റിയില്ല.
- നിന്റെ ഭാരം കുറഞ്ഞിരിക്കുന്നു.
- ഇതു തന്നെയാണ് ഞാന്‍ അഗ്രഹിച്ചത്.
സ്ത്രീകള്‍ സ്ഥിരം പറയുന്ന 10 കളളങ്ങള്‍
- എനിക്ക് കുഴപ്പമൊന്നുമില്ല,
- അത് എവിടെയാണെന്നറിയില്ല, കണ്ടിട്ടില്ല,
- അതത്ര ചെലവുള്ള കാര്യമല്ല,
- കസിനുമായി സംസാരിക്കുകയായിരുന്നു,
- എനിക്ക് തലവേദനയായിരുന്നു,
- അത് വില്ക്കാന് വെച്ചിരുന്നു,
- ഞാന്‍ വന്നുകൊണ്ടിരിക്കുകയാണ്,
- ഞാനും ഈ പ്രായത്തിലൂടെ കടന്നു പോയതാണ്,
- ഞാനത് വലിച്ചെറിഞ്ഞിട്ടില്ല,
- ഇതു തന്നെയാണ് ഞാന്‍ ആഗ്രഹിച്ചത്.
YOU MAY ALSO LIKE THIS VIDEO, ഗുരുവായൂരപ്പന്റെ ഗജസമ്പത്ത് കാണാം, പുന്നത്തൂർ ആനക്കോട്ട, Guruvayoor Elephants Punathur kotta