ഫാദര്‍ ടോം ഉഴുന്നാലിനെ യമനിലെ ഭീകരര്‍ മോചിപ്പിച്ചു എന്ന വാർത്ത വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സ്വിരീകരിച്ചു. ഒമാന്‍ ഭരണകൂടത്തിന്‍റെ ഓണ സമ്മാനമായി വൈദികന്‍റെ മോചനം.
മലയാളിയായ വൈദികന്‍ ടോം ഉഴുന്നാലിന്‍റെ മോചനത്തിനായി വന്‍ തുക മോചന ദ്രവ്യമായി ഭീകരര്‍ ആവശ്യപ്പെട്ടിരുന്നു . ഭീകരര്‍ നിരവധി കന്യാസ്ത്രീകളെ കൊലപ്പെടുത്തുകയും ഫാദര്‍ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ട് പോകുകയുമായിരുന്നു.
സഹായത്തിനായി യാചിക്കുന്ന വൈദികന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഭീകരര്‍ പലതവണ പുറത്ത് വിട്ടിരുന്നു. മോചനത്തിനായി കേന്ദ്ര സര്‍ക്കാരിന്‍റെ ഇടപെടലുകള്‍ ഉണ്ടായെങ്കിലും ഒന്നും ഫലം കണ്ടില്ല.
ഒമാന്‍ സുല്‍ത്താനായ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദിന്‍റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ഒമാന്‍ പ്രതിനിധികള്‍ നടത്തിയ ശ്രമഫലമായാണ് വൈദികന്‍റെ മോചനം സാധ്യമായത് എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.
ഒമാനിലെത്തിച്ച ഫാദര്‍ ടോം ഉഴുന്നാലിനെ അവിടുത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തുവെന്നും രണ്ട് ദിവസത്തിനുള്ളില്‍ നാട്ടിലെത്തിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഒമാൻ തലസ്ഥാനമായ മസ്കത്തിൽ എത്തിയ ഫാദർ ടോം ഉഴുന്നാലിൽ