മലയാളം ഇ മാഗസിൻ.കോം

ബന്ധപ്പെടലിനു ശേഷം അവൾ വീണ്ടും നിങ്ങളിലേക്ക്‌ തന്നെ ലയിച്ച്‌ ചേരാൻ ഈ 10 വിദ്യകൾ നിങ്ങളെ സഹായിക്കും, ഒന്നു ട്രൈ ചെയ്തു നോക്കൂ

എന്താണ്‌ ബന്ധപ്പെടൽ? ഇത്‌ എങ്ങനെ അനുഭവപ്പെടുന്നു? ഇതെല്ലാം വിശദീകരിക്കാനും ബന്ധപ്പെടാനുള്ള തോന്നലിന്‌ പകരം വെക്കാനും കൂടുതൽ ബന്ധപ്പെടുകയല്ലാതെ മറ്റൊരു മാർഗവുമില്ല. രണ്ടു പേരും പരമാനന്ദത്തിൽ ആറാടിയ ശേഷം അവളെ വീണ്ടും തന്നിലേക്ക്‌ ഒഴുകിക്കുന്നതിന്‌ എന്തെല്ലാമാണ്‌ പുരുഷൻ അറിഞ്ഞിരിക്കേണ്ടത്‌. പലമാർഗങ്ങളുണ്ടതിന്‌. ഇവ അറിഞ്ഞിരുന്നാൽ സംതൃപ്തിയുടെ നിറവിൽ നിങ്ങൾക്കു അഴിഞ്ഞാടാം.

അവൾക്കൊരു മസാജ്‌ ആകാം
ബന്ധപ്പെടലിനു ശേഷം ക്ഷീണിച്ചു തിരിഞ്ഞു കിടക്കാൻ വരട്ടെ. അവളെ നിങ്ങൾ എത്രത്തോളം കീയർ ചെയ്യുന്നുണ്ടെന്നും സ്നേഹിക്കുന്നുണ്ടെന്നും അവൾക്കു കൂടി ബോധ്യപ്പെടുത്തിയേക്കാം. അതിനു ബന്ധപ്പെടലിനു ശേഷം അവൾക്കൊരു മസാജ്‌ കൊടുക്കാം. മാനസികമായും ശാരീരികമായും അവൾ കൂടുതൽ നിങ്ങളിലേക്ക്‌ അടുക്കുന്നതിനു ഇതിലും മികച്ചൊരു പോംവഴി വേറെയെന്ത്‌.

അഭിനന്ദിക്കുന്നതിന്‌ എന്തിന്‌ മടിക്കണം
അവളെ പുകഴ്ത്തുന്നതിന്‌ എന്തിന്‌ മടിക്കണം. കിടപ്പറയിൽ അവളുടെ നീക്കങ്ങളും ഇടപെടലുകളും നിങ്ങളെ കൂടുതൽ ഉത്തേജിപ്പിച്ചുവെങ്കിൽ അതുഅവളോട്‌ തുറുന്ന പറഞ്ഞോളൂ. അവൾക്കതൊരു വലിയ കാര്യമാണ്‌ നിങ്ങൾക്ക്‌ ചെറുതാണെങ്കിലും. ബന്ധപ്പെടൽ സമയത്ത്‌ അവളുടെ എന്തെല്ലാം കൊഞ്ചലുകളാണ്‌ നിങ്ങൾക്കു ഇഷ്ടമെങ്കിൽ അതും പറയാൻ മടിക്കേണ്ട.

ചേർത്തു കിടത്താം
ബന്ധപ്പെട്ട ശേഷം അവളെ ചേർത്തു പിടിച്ചു കുറച്ചു നേരം കിടക്കാം. കൈ കെണ്ടു അവളുടെ അരയിൽ ചുറ്റി കാലുകൾ തമ്മിൽ പിണച്ചു ഇറുകെ പുണർന്നു സന്തോഷം കൊടുക്കാം. അവൾക്കു നിങ്ങളോടുള്ള ഇന്റിമസി വർധിപ്പിക്കാൻ ഇത്‌ സഹായകമാകും.

വിരൽകൊണ്ടു വീണമീട്ടാം
അവളെ ചുറ്റിപ്പുണർന്നു കിടക്കുമ്പോൾ കൈകൊൾ കൊണ്ടുള്ള കുസൃതിയും കാണിക്കാം. നിങ്ങൾ അവളെ എങ്ങനെ കാണുന്നു എന്നതിനു ഇത്‌ സഹായിക്കും. അവളുടെ ശരീരത്തിൽ മെല്ലെ മെല്ലെ വിരലുകൾകൊണ്ടു കഥകളെഴുതൂ. അവൾ നിങ്ങളിലേക്ക്‌ ആഴ്‌ന്നിറങ്ങുന്നത്‌ കാണാം.

തൊട്ടുണർത്താം
വിരൽകൊണ്ടു കുസൃതികാണിച്ചിരിക്കുകയാണോ. എങ്കിൽ അവളെ ഒന്നു മെല്ലെ പിച്ചിയേക്ക്‌. മെല്ലെ എന്നു പറഞ്ഞാൽ വളരെ പതിയെ. ഇതല്ലാം ചെയ്യുന്നത്‌ വളരെ പതുക്കെയാവണം.

മ്യൂസിക്ക്‌ ഓൺ
ബന്ധപ്പെടലിനു ശേഷം നിങ്ങളുടെ ഞരമ്പുകൾ കൂടുതൽ അയവ്‌ വരുത്തുന്നതിനായി മ്യൂസിക്ക്‌ ഓൺ ചെയ്യാം. തല്ലിപ്പൊളി പാട്ടൊന്നും വെക്കരുത്‌. രണ്ടു പേർക്കും നല്ല താൽപ്പര്യമുള്ള നല്ല പ്രണയരാഗങ്ങൾ നിങ്ങൾക്കു ചുറ്റും ഒഴുകിക്കൊള്ളട്ടെ.

ഒരുമിച്ചു കഴിക്കാം
ബന്ധപ്പെട്ട ശേഷം നിങ്ങൾക്കു ഒരു ആനയെ തിന്നാനുള്ള വിശപ്പുണ്ടാകും. തമാശയല്ല കാര്യമാണ്‌. ഒറ്റയ്ക്കു പോയി ഭക്ഷണം കഴിക്കുന്നതിനു പകരം രണ്ടുപേരും ഒരുമിച്ചു പോയി കഴിച്ചു നോക്കൂ. രസകരമായിരിക്കും. നിങ്ങൾക്കു അവളോടുള്ള കീയർ എത്രത്തോളമുണ്ടെന്ന്‌ അവൾ മനസിലാക്കട്ടെ. ഭക്ഷണം അവളുടെ വായിൽ വെച്ചുകൊടുക്കാം. ഒരു കഷണം ആപ്പിൾ രണ്ടു പേർക്കും ഒരുമിച്ചു കടിക്കാം. അങ്ങനെ…

ബിയറും വൈനും
ബന്ധപ്പെടലിനു ശേഷം ധാരാളം വെള്ളം കുടിക്കുന്നത്‌ ശരീരത്തിനു നല്ലതാണ്‌. എന്നാൽ ഇതോടൊപ്പം അൽപ്പം ബിയറോ വൈനോ അതും ആകാം. രണ്ടു പേരുടെയും താൽപ്പര്യം നോക്കിയിട്ടു വേണം ഈ കാര്യങ്ങൾ ചെയ്യാൻ.

ഒരുമിച്ചു കുളിക്കാം
രണ്ടു പേർ ഒരുമിച്ചു കുളിക്കുന്നത്‌ സിനിമയിലൊക്കെ കണ്ടിട്ടില്ലേ. സംഗതി രസകരമാണ്‌. ബന്ധപ്പെടൽ കഴിഞ്ഞു രണ്ടുപേരും ഒരുമിച്ചു ഷവറിന്റെ താഴെ കുളിച്ചാൽ ഇവിടെ ഒന്നും സംഭവിക്കില്ല മറിച്ചു കൂടുതൽ രസകരമായിരിക്കുകയും ചെയ്യും.

Staff Reporter