മലയാളം ഇ മാഗസിൻ.കോം

അൽപമൊന്ന്‌ മനസുവച്ചാൽ വളരെ വിലപ്പെട്ട സമയത്തെ കാര്യക്ഷമമായി ഉപയോഗിക്കാം!

  • ഫിയറ്റ് സ്പാ, ആല്കോ എന്നിവയുടെ ബോര്‍ഡ്‌ ഓഫ് ഡയറക്ടര്‍ അംഗം;
  • മിട്സുബുഷി കോര്‍പറെഷന്‍ , ദി അമേരിക്കന്‍ ഇന്റെര്‍നാഷണല്‍ ഗ്രൂപ്പ്, റോള്‍സ് റോയ്സ്, തെമാസേക് ഹോള്‍ഡിങ്ങ്സ്, സിങ്കപ്പൂര്‍ മോനിറ്ററി അതോറിറ്റി എന്നിവയുടെ ഇന്റെര്‍നാഷണല്‍ അട്വൈസറി ബോര്‍ഡ്‌ അംഗം;
  • ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടു പ്രൈവറ്റ് സാമൂഹ്യ സേവന സംഘടനകളുടെ തലതൊട്ടപ്പന്‍ ;
  • പ്രധാനമന്ത്രിയുടെ ട്രേഡ് & ഇന്‍ഡസ്ട്രി ഉപദേശകസമിതി അംഗം;
  • കൊര്‍ണേല്‍ യൂനിവെഴ്സിറ്റിയുടെയും സതെര്‍ണ്‍ യൂനിവെഴ്സിറ്റിയുടെയും ബോര്‍ഡ്‌ ഓഫ് ട്രസ്ടീസ് അംഗം;
  • എയ്ട്സിനെതിരെ പൊരുതുന്ന ഗ്ലോബല്‍ ബിസിനെസ്സ് കൌണ്‍സില്‍ അംഗം;

ഇതെല്ലാം ഒരു മനുഷ്യന്റെ ജീവിതത്തിന്റെ ഭാഗമല്ല എന്ന് ചിന്തിക്കുന്നവര്‍ ഈ ലേഖനം ഇനിയങ്ങോട്ട് വായിക്കേണ്ടതില്ല. മറ്റുള്ളവര്‍ക്ക് വേണ്ടി പറയട്ടെ – ശ്രി രത്തന്‍ ടാറ്റാ എന്ന ബിസിനസ്‌ മനുഷ്യന്റെ ജീവിതത്തിലെ ചില ഏടുകള്‍ മാത്രമാണ് ഇവ. ഇവയ്ക്കെല്ലാം ഇടയിലും ഈ മനുഷ്യന്‍ ചായ കുടിക്കുകയും, ഉണ്ണുകയും, ഉറങ്ങുകയും, വ്യായാമം ചെയ്യുകയും, പത്രം വായിക്കുകയും, ശ്വാസം വിടുകയും, ചിരിക്കുകയും, കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചിലവിടുകയും, ഉല്ലാസയാത്ര പോകുകയും ഒക്കെ ചെയ്യുന്നുണ്ട്. അദ്ദേഹത്തിനും ഉള്ളത് ഇരുപത്തിനാല് മണിക്കൂര്‍ ദൈര്‍ഖ്യമുള്ള ദിവസം തന്നെയാണ്. സമയമില്ല, സമയം തികയുന്നില്ല, ശ്വാസം വിടാന്‍ പോലും നേരമില്ല എന്ന് ആകുലപ്പെടുന്നവരേ – നിങ്ങള്‍ക്കുമുണ്ട് ഇതേ ഇരുപത്തിനാല് മണിക്കൂര്‍ നേരം. എന്ന് മാത്രവുമല്ല, ടാറ്റായെക്കാള്‍ കൈയിലൊതുങ്ങന്നതാണ് നിങ്ങളുടെ പ്രവര്‍ത്തന മണ്ഡലം.

പിന്നെ എവിടെയാണ് വ്യത്യാസം? ടൈം മാനെജ്മെന്റ് എന്നാണു നിങ്ങളുടെ മനസ്സില്‍ തോന്നിയതെങ്കില്‍ , അത് ശെരിയാണ്. പക്ഷെ, ടൈം മാനെജ്മെന്റ് എന്ന് പറഞ്ഞാല്‍ \”വാച്ചിന്റെ സൂചിമുനയനുസരിച്ചുള്ള ജീവിതം\” എന്നാണു മനസ്സില്‍ കരുതിയിരിക്കുന്നതെങ്കില്‍ തിരുത്തിക്കോളൂ. അതൊരു പടുപഴഞ്ചന്‍ വ്യാഖ്യാനം മാത്രമാണ്. ന്യൂ ജെനെറെഷന്‍ പറയുന്നത് സമയത്തെ ഏറ്റവും ഫലപ്രദമായി, മുന്‍ഗണനാക്രമത്തില്‍ എങ്ങനെ ക്രമീകരിച്ചു വിനിയോഗിക്കാം എന്നതാണ് ടൈം മാനെജ്മെന്റ് തിയറിയുടെ ആപ്തവാക്യം എന്നത്രേ. നിങ്ങളുടെ പക്കല്‍ അതിനും വേണ്ടി സമയമുണ്ടോ എന്നാണോ ചിന്തിക്കുന്നത്? നമുക്ക് നോക്കാം:

  • ഓഫീസിലേയ്ക്ക് ഏതെങ്കിലുമൊരു തരത്തില്‍ യാത്ര ചെയ്യുന്നവര്‍
  • കുട്ടികളുടെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ തന്നെ നേരം പോരാ എന്ന് പിടയുന്നവര്‍
  • മെഗാ സീരിയല്‍ / റിയാലിറ്റി ഷോ ഫാന്‍
  • സമയം \’ചിലവാക്കുന്നവര്‍ \’

ഈ പറഞ്ഞ ഏതെങ്കിലും ഒന്നെങ്കിലും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടെങ്കില്‍ , തീര്‍ച്ചയായും നിങ്ങള്‍ ടൈം മാനെജ്മെന്റ് ചെയ്യാന്‍ എന്തുകൊണ്ടും യോഗ്യതയുള്ള വ്യക്തിയാണ്. കാരണം, മുകളില്‍ പറഞ്ഞിരിക്കുന്ന ഓരോ സന്ദര്‍ഭവും നിങ്ങള്‍ പാഴാക്കിക്കളയുന്ന അമൂല്യനിമിഷങ്ങളാണ്. എങ്ങനെയെന്നു നോക്കാം:

സമയത്തെ എങ്ങനെ മെരുക്കാം
യാത്രകള്‍ ചെറുതാണെങ്കിലും വലുതാണെങ്കിലും, അവയെ വിശ്രമത്തിനുള്ള വേളകളായി കണക്കാക്കാം. മനസ്സിന്റെ മസ്സിലുകളയച്ചു അവയെ സ്വസ്ഥമായി വിടാന്‍ ഈ ഇത്തിരി നേരം ഉപയോഗിക്കാം. പ്രാണായാമ പോലെയുള്ള ചെറിയ യോഗാസനങ്ങള്‍ ചെയ്യുന്നത് വഴി, ഒരു ദിവസത്തേയ്ക്ക് മുഴുവന്‍ വേണ്ട ഊര്‍ജ്ജം നേടാന്‍ സാധിക്കുന്നതാണ്. തീവണ്ടിയില്‍ യാത്ര ചെയ്യുന്ന അമ്മമാര്‍, പച്ചക്കറി നുറുക്കാനും, പത്രം വായിക്കാനും, ചെറിയ ഓഫീസ് ജോലികള്‍ ചെയ്തു തീര്‍ക്കാനും, പുസ്തകം വായിക്കാനുമൊക്കെ യാത്രാസമയം ഉപയോഗിച്ചാല്‍ വിരസതയും അലസതയും ദൂരെ മാറി നില്‍ക്കും.

കുട്ടികളുടെ തുണി അലക്കുന്നതും അവരെ കുളിപ്പിക്കുന്നതും മുതല്‍ അവരുടെ ഹോംവര്‍ക്കും ട്യൂഷനും വരെയുള്ള എല്ലാക്കാര്യത്തിലും നിങ്ങളുടെ കൈ തന്നെ എത്തണം എന്ന് നിര്‍ബന്ധമില്ല; നിങ്ങളുടെ ഒരു കണ്ണ് മതി. ചെറിയ വയസ്സില്‍ തന്നെ കുട്ടികളെ, അവരുടെ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാക്കുന്നത്‌ വഴി ടൈം മാനേജ്മെന്റിന്റെ പാഠങ്ങള്‍ അവരും സ്വായത്തമാക്കുകയാണ്. വൈകുന്നേരം അവര്‍ ടിവിയുടെ മുന്‍പില്‍ ചിലവഴിക്കുന്ന സമയത്ത് അടുക്കളയിലേയ്ക്ക് വേണ്ടുന്ന ചില നുറുങ്ങുപണികളൊക്കെയൊന്നു ഏല്പിച്ചു നോക്കൂ. വൈകുന്നേരം, ക്ഷീണിച്ചു വീട്ടില്‍ വന്നു കയറുമ്പോള്‍ മകനോ മകളോ ഒരു കപ്പു കാപ്പിയും ഇട്ടുകൊണ്ട്‌ കാത്തിരുന്നാല്‍ സന്തോഷം ഒന്ന് വേറെ തന്നെയാണ്.
മാനസ്സികോല്ലാസത്തിന് വേണ്ടി സീരിയലുകള്‍ , അല്ലെങ്കില്‍ റിയാലിറ്റി ഷോകള്‍ വിടാതെ കാണുന്നവരാണോ നിങ്ങള്‍ ? കണ്ണുനീരും ഉദ്വേഗഭരിതമായ നിമിഷങ്ങളും ഒക്കെ നിറഞ്ഞു നില്‍ക്കുന്ന മെഗാ സീരിയലുകള്‍ \’കൊല്ലുന്ന\’ നിങ്ങളുടെ സമയത്തിന് അതിനേക്കാള്‍ ഒരുപാട് മൂല്യം ഉണ്ടെന്നു അറിയുക. ആ സമയം കുട്ടികളോടൊപ്പം ചിലവഴിക്കാനോ, ഒരു ചെറിയ അടുക്കളത്തോട്ടം തയ്യാറാക്കാനോ, വ്യായാമത്തിനോ ഒക്കെ ഉപയോഗിക്കാം.

നിങ്ങളെ സഹായിക്കാന്‍ ഏതാനും സുവര്‍ണ്ണ നിയമങ്ങള്‍ (Next Page)

Avatar

Content Editor

Content Editor

time-management

Avatar

Staff Reporter