നിരവധി ജനപ്രിയ താരങ്ങളെയാണ് സോഷ്യൽ മീഡിയ ആപ്പായ ടിക്ടോക് സമ്മാനിച്ചത്. തരംഗം സൃഷ്ടിച്ച പലർക്കും നിരവധി ഫാൻ ഫോളോവേഴ്സാണ് ടിക്ടോക്കിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും യൂടൂബിലും എല്ലാം ഉള്ളത്. എന്നാൽ ഈ ജനപ്രിയത മുതലെടുക്കാൻ ചിലരെങ്കിലും ശ്രമിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് ഇപ്പോൾ പുറത്തു വരുന്നത്.
മസാജ് പാർലറിന്റെ മറവിൽ പെൺവാണിഭം നടത്തി വന്ന പ്രമുഖ ടിക് ടോക്ക് താരം പിടിയിലായിരിക്കുകയാണ്. റൗഡി ബേബി സൂര്യ എന്ന പേരിൽ തമിഴ്‌നാട്ടിൽ ടിക് ടോക്കിലൂടെ സജീവമായിരുന്ന സുബ്ബലക്ഷ്മിയാണ് അറെസ്റ്റിൽ ആയിരിക്കുന്നത്. ട്രിച്ചിയിലെ മസാജ് പാർലറുകൾ കേന്ദ്രമാക്കി പെൺ വാണിഭ സംഘങ്ങൾ പ്രവർത്തിച്ചു വരുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തോളമായി തമിഴ്‌നാട് പോ- ലീസ് വിവിധ ഇടങ്ങളിൽ പരിശോധന നടത്തി വരികയാണ്. ഇതിന്റെ അടിസ്ഥാനതത്തിലാണ് അറെസ്റ്റ് ഉണ്ടായിരിക്കുന്നത്.
സൂര്യക്കൊപ്പം മറ്റ് 10 സ്ത്രീകളും അറെസ്റ്റിൽ ആയിട്ടുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. അതേസമയം, പെൺവാണിഭ റാക്കറ്റുമായോ പാർലറുകളുമായോ തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സൂര്യ പോലീസിനോട് പറഞ്ഞുവെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുപതിലധികം സ്ത്രീകളെ പാർലറുകളിൽ നിന്ന് രക്ഷപ്പെടുത്തിയതായും ട്രിച്ചിയിലെ വനിതാ വെൽഫേസിനായി ഷെൽട്ടറുകളിൽ പാർപ്പിച്ചിരുന്നതായും പറയപ്പെടുന്നു. ഇതോടെ സമൂഹമാധ്യമങ്ങളിൽ അടക്കം ഇവർക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നുവരുന്നത്. ഇവരെ ഇപ്പോഴും പോലീസ് ചോദ്യം ചെയ്തു വരികയാണ്.
ട്രിച്ചിക്ക് പുറമെ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളായ തില്ലൈനഗർ, ഉറിയൂർ, കെ. കെ. നഗർ എന്നിവിടങ്ങളിലും ട്രിച്ചി മുൻസിപ്പൽ കമ്മീഷണർ ഓഫ് പൊ ലീസ് ലോകനാഥന്റെ നേതൃത്വത്തിൽ അന്വേഷ്ണണവും നടപടിയും നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തണമെന്നാണ് പൊ-ലീസ് വ്യക്തമാക്കുന്നത്. എന്തായാലും ജനപ്രിയ താരത്തിന്റെ ഈ നടപടി ആരാധകർക്കിടയിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രതിഷേധകമന്റുകൾ നിറയുകയാണ്.