മലയാളം ഇ മാഗസിൻ.കോം

തള്ളവിരലിന്റെ നഖത്തിന് ചതുരാകൃതിയുള്ളവരാണോ നിങ്ങൾ? ഇതാ ചില അതിശയകരമായ കൈരേഖാ ലക്ഷണങ്ങൾ!

നിരീക്ഷണപാടവും അനുഭവസമ്പത്തും, മാനസിക വ്യാപാരങ്ങളെക്കുറിച്ച് ധാരണയും ഉണ്ടെങ്കില്‍ കൈയിലെ രേഖകളില്‍ നിന്ന് ഇന്നലെയും ഇന്നും നാളെയും സാമാന്യം അനുമാനിക്കാന്‍ സാധിക്കുമെന്നതാണ് അനുഭവങ്ങള്‍ കാണിക്കുന്നത്. അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ നാം നോക്കിക്കാണുമ്പോള്‍ ഹസ്തരേഖാ ശാസ്ത്രം അതീവ പ്രാധാന്യമുള്ള വിഷയമാണ്.

ഹസ്തരേഖയില്‍ ഒരാളുടെ കൈയുടെ ആകൃതി, വിരലുകളുടെ പ്രത്യേകതകള്‍, തൊലി (കൈയിലെ), കൈയിലെ രേഖകള്‍, മണ്ഡലങ്ങള്‍, നഖം എന്നിവ പ്രാധാന്യത്തോടു നിരീക്ഷിക്കുന്നു. പെരുവിരല്‍ വളരെ പ്രാധാന്യമുള്ളതാണ്.

പെരുവിരലിന്റെ നഖത്തിന് ചതുരാകൃതി ആണെങ്കില്‍ അത്തരക്കാര്‍ ദൃഢചിത്തരായിരിക്കും. വളഞ്ഞ ആകൃതിയാണെങ്കില്‍ ചഞ്ചലചിത്തര്‍ (അഭിപ്രായം എപ്പോഴും മാറ്റുന്നവര്‍) ആയിരിക്കും. കൈയിലെ വിരലുകള്‍ ചേരുന്ന സന്ധി പുറകോട്ടു നന്നായി വളയുമെങ്കില്‍ മാനസികശേഷി ഉണ്ടെന്ന് കാണിക്കുന്നു.

കൈയിലെ ചര്‍മ്മത്തിന്റെ ദൃഢത ഏകാഗ്രതയും നൈര്‍മല്യം വിഷയാസക്തിയേയും കാണിക്കുന്നു. കൈയിലെ വിരലുകള്‍ ചേരുന്ന ഭാഗം നല്ലതുപോലെ വികസിച്ചതാണെങ്കില്‍ അത്തരക്കാര്‍ക്ക് പ്രായോഗികത കൂടുതല്‍ ആയിരിക്കും.

ബുദ്ധിരേഖയും, ആയുര്‍രേഖയും ഒന്നിച്ചു പുറപ്പെടുന്നവര്‍ക്ക് (കുറച്ചു ദൂരം) എടുത്തുചാട്ട സ്വഭാവം ഉണ്ടാകും. ബുദ്ധിരേഖയും ആയുര്‍രേഖയും രണ്ടായി പുറപ്പെടുകയും ഈ രണ്ടു രേഖകള്‍ക്കും ഇടയില്‍ സാമാന്യം വിടവ് ഉണ്ടായിരിക്കുകയും ചെയ്താല്‍ അത്തരക്കാര്‍ വിവാഹജീവിതത്തില്‍ ശ്രദ്ധിക്കണം. പിടിവാശി ഉപേക്ഷിക്കണം.

ഒരാളുടെ താല്പര്യവും ജന്മവാസനയും രണ്ടും രണ്ടാണ്. എന്റെ അഭിപ്രായത്തില്‍ ജന്മവാസനയ്ക്ക് മുന്‍തൂക്കം കൊടുക്കണം. വ്യാഴമണ്ഡലത്തില്‍ ത്രികോണചിഹ്നമുണ്ടാകുകയും മറ്റു പ്രധാന രേഖകള്‍ തൃപ്തികരമായ സ്ഥിതിയിലായിരിക്കുകയും ചെയ്താല്‍ അത്തരക്കാര്‍ക്ക് മാനേജിംഗ് കഴിവ് കൂടുതല്‍ ആയിരിക്കും.

അങ്ങനെയുള്ളവരെ എം.ബി.എ.യോ അല്ലെങ്കില്‍ അത്തരത്തിലുള്ള കോഴ്‌സുകളോ പഠിപ്പിക്കുന്നത് നന്നായിരിക്കും. ബുധമണ്ഡലത്തില്‍ അഞ്ചുവരകള്‍ നന്നായി കാണുന്നുണ്ടെങ്കില്‍ നേഴ്‌സിംഗ്, ഡോക്ടര്‍, ആതുരസേവനം എന്നിവ ഗുണകരമായി വരാം.

ബുദ്ധിരേഖയും അവസാനം രണ്ടായി പിരിഞ്ഞു ഫോര്‍ക്ക് കാണുകയാണെങ്കില്‍ അത്തരക്കാര്‍ക്ക് ആശയവിനിമയശേഷി കൂടുതല്‍ ആയിരിക്കും. അത്തരക്കാര്‍ക്ക് വക്കീല്‍, ജേര്‍ണലിസം, അവതാരക, സെയില്‍ എക്‌സിക്യൂട്ടീവ് എന്നീ നിലകളില്‍ വമ്പിച്ച വിജയം കൈവരിക്കാന്‍ സാധിക്കും. ചെറുവിരലിനുകൂടി നീളക്കൂടുതല്‍ ഉണ്ടെങ്കില്‍ കൂടുതല്‍ ഗുണകരമാണ്.

വിധിരേഖയുടെ ഒരു ശാഖ ശനിമണ്ഡലത്തിലേക്കും മറ്റൊരു ശാഖ വ്യാഴമണ്ഡലത്തിലേക്കും പോകുകയും വ്യാഴമണ്ഡലത്തില്‍ ചതുരം കാണുകയും ചെറുവിരലിന് നീളവും ഉണ്ടെങ്കില്‍ അത്തരക്കാര്‍ക്ക് അദ്ധ്യാപനം മികച്ച തൊഴിലായിരിക്കും.

ചൂണ്ടുവിരലിന് മോതിര വിരലിനേക്കാള്‍ നീളവും ബുദ്ധിരേഖയില്‍നിന്ന് ഒരു ശാഖമേല്‍ ചൊവ്വ മണ്ഡലത്തിലേക്ക് പോകുകയും ചെയ്താല്‍ അത്തരക്കാര്‍ രാഷ്ട്രീയത്തില്‍ ഒരുകൈ നോക്കുന്നത് നല്ലതാണ്. വിധരേഖ ചന്ദ്രമണ്ഡലത്തില്‍ നിന്നുമാണ് പുറപ്പെടുന്നതെങ്കില്‍ ധാരാളം ജനങ്ങളെ അഭിമുഖീകരിക്കേണ്ട തൊഴില്‍ ആയിരിക്കും.

സൂര്യരേഖ നല്ല രീതിയിലും വിധിരേഖയ്‌ക്കോ, ബുദ്ധിരേഖയ്‌ക്കോ ചന്ദ്രമണ്ഡലവുമായി ബന്ധമുണ്ടാകുകയും ശുക്രമണ്ഡലം നല്ല രീതിയിലാകുകയും ചെറിയ കൈത്തലവും വലിയ വിരലുകളും ഉണ്ടാകുകയും ചെയ്യുന്നവര്‍ സിനിമ, സീരിയല്‍ എന്നിവയില്‍ ഒരുകൈ നോക്കുന്നത് ചിലപ്പോള്‍ രക്ഷപ്പെടാന്‍ സഹായിച്ചുവെന്നുവരാം.

സിനിമ, സീരിയല്‍ ഇവയില്‍ ഉള്ളവര്‍ക്ക് അവരുടെ ബുധമണ്ഡലത്തില്‍ ഒരു ക്രോസ് ചിഹ്നം ഉണ്ടെങ്കില്‍ ഹാസ്യത്തില്‍ ശ്രദ്ധിച്ചാല്‍ വലിയ ഉയര്‍ച്ചയുണ്ടാകും.

മോതിരവിരലിന് ചൂണ്ടു വിരലിനേക്കാള്‍ നീളമുണ്ടാകുകയും സൂര്യമണ്ഡലം നല്ല രീതിയിലാവുകയും ചെയ്യുകയാണെങ്കില്‍ അത്തരക്കാര്‍ക്ക് സെയില്‍സ് എക്‌സിക്യൂട്ടീവ്, ലേഡീസ് ആന്‍ഡ് കോസ്മറ്റിക്ക്‌ഐറ്റംസ്, ബിസിനസ്സ്, ഈവന്റ് മാനേജ്‌മെന്റ്, ഗ്രാഫിക്ക് ഡിസൈനിംഗ് ഇവ ഗുണകരമായിരിക്കും.

കടപ്പാട്‌: ജ്യോതിഷഭൂഷണം പ്രജീഷ് ബി. നായര്‍

Staff Reporter