മലയാളം ഇ മാഗസിൻ.കോം

കോവിഡ്‌ വാക്സിൻ എടുക്കാൻ പോകുന്നവരും എടുത്തവരും തീർച്ചയായും അറിഞ്ഞിരിക്കേണ്ട 3 കാര്യങ്ങൾ

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിലാണ് നാമിപ്പോള്‍. അതിവേഗം രോഗം വ്യാപിക്കുന്നത് വളരെ ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനിടെയില്‍ വാക്സിനേഷൻ നടപടികളും പുരോഗമിക്കുന്നുണ്ട്.

വാക്സിൻ സ്വീകരിക്കുക എന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധത്തിനായി നമ്മുക്ക് ചെയ്യാൻ കഴിയുന്ന മുൻകരുതല്‍. കോവിഡ് വാക്സിനേഷൻ സ്വീകരിക്കുന്നതിനൊപ്പം ആരോഗ്യകാര്യങ്ങളിൽ എന്തെങ്കിലും പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടതുണ്ടോ? പലരും ഈ ചോദ്യം ഉന്നയിക്കുന്നുണ്ട്.

വാക്സിൻ സ്വീകരിച്ച് കഴിഞ്ഞ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വാക്സിൻ സ്വീകരിച്ചുകഴിഞ്ഞാൽ വെള്ളം കുടിക്കുന്ന കാര്യത്തിൽ പിശുക്ക് വേണ്ട. കാരണം ശരീരത്തിലെ നിർജലീകരണം വാക്സിൻ കുത്തിവെക്കപ്പെട്ട ഭാഗത്ത് വേദനയും അസ്വസ്ഥതയും അനുഭവപ്പെടാൻ ഇടയാക്കും. വെള്ളം മാത്രമല്ല പച്ചക്കറി ജ്യൂസുകൾ, പഴങ്ങളുടെ ജ്യൂസുകൾ, ജലാംശം കൂടുതലടങ്ങിയ പഴങ്ങൾ എന്നിവയെല്ലാം നന്നായി കഴിക്കണം. വാക്സിൻ എടുക്കുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പും എടുത്ത് ഒന്നോ രണ്ടോ ദിവസത്തേക്കും മദ്യപാനം വേണ്ട.

ദീർഘമായ സമയത്തേക്ക് മദ്യപിക്കാതിരിക്കാൻ സാധിക്കുമെങ്കിൽ അത് ഏറ്റവും ഉത്തമം. ഈ ദിവസങ്ങളിൽ നിർബന്ധമായും വേണ്ട എന്നതാണ് നിർദേശം. വാക്സിനേഷന് മുമ്പും ശേഷവും രാത്രിയിലെ ഉറക്കം ശ്രദ്ധിക്കുക. നന്നായി ഉറങ്ങിയെങ്കിൽ മാത്രമേ പ്രതിരോധ വ്യവസ്ഥ രോഗങ്ങളോട് പോരാടാൻ സജ്ജമാകൂ. ഒറ്റ രാത്രിയിലെ ഉറക്കം മോശമായാൽ തന്നെ പ്രതിരോധ ശേഷി എഴുപത് ശതമാനത്തോളം ഫലപ്രദമല്ലാതെ വരാൻ സാധ്യതയുണ്ടെന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത്.

Avatar

Staff Reporter