മലയാളം ഇ മാഗസിൻ.കോം

ഈ 3 നക്ഷത്രങ്ങളിൽ ജനിച്ചവരാണോ എങ്കിൽ ഈ വർഷം ഇനിയുള്ള ദിവസങ്ങൾ ഗുണകരമാകാൻ ഈ കാര്യങ്ങൾ ചെയ്യുക

ഈ 3 നക്ഷത്രങ്ങളിൽ ജനിച്ചവരാണോ എങ്കിൽ ഈ വർഷം ഇനിയുള്ള ദിവസങ്ങൾ ഗുണകരമാകാൻ ഈ കാര്യങ്ങൾ ചെയ്യുക

\"\"

മൂലം നക്ഷത്രത്തിൽ ജനിച്ചവർ
ഈ വർഷം ഇനിയുള്ള ദിവസങ്ങൾ ഗുണകരമാക്കുന്നതിന് മൂലം നക്ഷത്രക്കാർ ശിവ ഭഗവാന്റെയും, മഹാ വിഷ്ണുവിന്റെയും, വിഘ്നേശ്വരന്റെയും പ്രീതിയാണ് സ്വന്തമാക്കേണ്ടത്. പക്കപ്പിറന്നാളുകൾതോറും ശിവക്ഷേത്രങ്ങളിൽ ദർശനം നടത്തി ശിവന് കൂവളമാല സമർപ്പിക്കുന്നത് ഗുണം ചെയ്യും. പക്കപ്പിറന്നാളു കളിൽ മഹാവിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തി. ഭഗവാന് പാൽപ്പായസം സമർപ്പിക്കുന്നതും നല്ലതാണ്‌. വീടുകളിൽ ഗണപതി ഹോമം നടത്തുന്നത് മൂലം നക്ഷത്രക്കാർക്ക് പുതുവർഷം ഗുണകരമാക്കാൻ സഹായിക്കും.

\"\"

തൃക്കേട്ട നക്ഷത്രത്തിൽ ജനിച്ചവർ
ഈ വർഷം ഇനിയുള്ള ദിവസങ്ങൾ ഗുണകരമാക്കുന്നതിന് തൃക്കേട്ട നക്ഷത്രക്കാർ സുബ്രഹ്മണ്യ സ്വാമിയുടെയും, മഹാവിഷ്ണുവിന്റെയും, ശാസ്താവിന്റെയും പ്രീതി സ്വന്തമാക്കേണ്ടതുണ്ട്. ഇതിനായി ഈ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയുന്നത് ഗുണം ചെയ്യും. ശാസ്താവിന് കറുത്ത പട്ട് സമർപ്പിക്കുന്നത് പ്രീതി നേടിത്തരും. സുബ്രഹ്മണ്യ സ്വാമിക്കും. മഹാവിഷ്ണുവിനും ഇഷ്ഠ വഴിപാടുകളു നടത്തുന്നതും കാണിക്കകൾ സമർപ്പിക്കുന്നതും നല്ലതാണ്. ഏകാദശി വ്രതം നോൽക്കുന്നതും തൃക്കേട്ട നക്ഷത്രക്കാർക്ക് പുതുവർഷം ഗുണകരമാക്കാൻ സഹായിക്കും.

\"\"

അനിഴം നക്ഷത്രത്തിൽ ജനിച്ചവർ
ഈ വർഷം ഇനിയുള്ള ദിവസങ്ങൾ ഗുണകരമാക്കുന്നതിന് അനിഴം നക്ഷത്രക്കാർ പ്രധാനമായും ശനീശ്വരന്റെ പ്രീതിയാണ് സ്വന്തമാക്കേണ്ടത്. നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും ശനീശ്വരന് ഇഷ്ടപ്പെട്ട വഴിപാടുകൾ കഴിക്കുന്നതും ശനീശ്വരന്റെ പ്രീതി സ്വന്തമാക്കാൻ സഹായിക്കും. അനിഴം നക്ഷത്രക്കാൻ ശാസ്താവിന് നീരാഞ്ജനം, കറുത്ത പട്ട് എന്നിവ സമർപ്പിക്കുന്നതും കൂടുതൽ ഗുണം ചെയ്യും. വീടുകളിൽ എള്ളുതിരി കത്തിക്കുന്നതും അനിഴം നക്ഷത്രക്കാർക്ക് പുതുവർഷം ഗുണകരമാക്കാൻ സഹായിക്കും.

Avatar

Staff Reporter