മലയാളം ഇ മാഗസിൻ.കോം

പങ്കാളികകൾ ശ്രദ്ധിക്കൂ! ഈ 3 ചെറിയ കള്ളങ്ങൾ നിങ്ങളുടെ ബന്ധത്തെ കൂടുതൽ ശക്തമാക്കും, ഉറപ്പ്‌

ഏത് ബന്ധത്തിന്റെയും ആടിത്തറ വിശ്വാസം തന്നെയാണ്. പരസ്പര വിശ്വാസം ആണ് ആ ബന്ധത്തെ തകരാതെ കാലങ്ങളോളം കാത്ത് സൂക്ഷിയ്ക്കുന്നതും ബലവത്താക്കുന്നതും.

ഒപ്പം വിശ്വാസം നിലനിൽക്കാൻ പരസ്പരം സത്യസന്ധരായിരിക്കുക എന്നതും അനിവാര്യമായ കാര്യമാണ്. എന്നാൽ നമ്മിൽ പലർക്കും ബന്ധങ്ങളെ ഉറപ്പിച്ച് നിർത്താൻ, അല്ലെങ്കിൽ തകരാതെ നോക്കാൻ കള്ളങ്ങളെ ആശ്രയിക്കേണ്ടി വരുന്ന സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്.

ആ കള്ളങ്ങൾ ആർക്കും ദോഷം ചെയ്യാനല്ല, മറിച്ച് ഒരു പ്രത്യേക പരിതസ്ഥിതിയിൽ ഒരു ബന്ധത്തെ തകരാതെ പിടിച്ച് നിർത്താൻ തന്നെയാണ് . അത്തരം നിർദ്ദോഷങ്ങളായ ചില കള്ളങ്ങൾ നമ്മിൽ പലർക്കും പലപ്പോ ഴും പറയേണ്ടി വരും, പറഞ്ഞിട്ടുമുണ്ടാകും. അതുകൊണ്ട് തന്നെ അത്തരം കള്ളങ്ങൾ എണ്ണത്തിൽ കുറയ്ക്കാനും, കള്ളം പറയുന്നത് ഒരു ശീലമാക്കാതിരിക്കാനും ശ്രദ്ധിക്കണം എന്ന് മാത്രം. ഇത്തരത്തിൽ സാധാരണയായി ജീവിതപങ്കാ ളികൾ പറയുന്ന ചില (നല്ല) കള്ളങ്ങൾ ഏതൊക്കെ എന്ന് നോക്കാം.

1. ഭാര്യാഭർത്താക്കന്മാർ തമ്മിൽ വാക്ക് തർക്കങ്ങൾ ഉണ്ടാകുക സ്വാഭാവികം തന്നെയാണ്. രണ്ട്പേരുടെയും അഭിപ്രായങ്ങൾ അവരവരുടെ ദൃഷ്ടിയിൽ ശരിയും ആയിരിക്കാം. എന്നാൽ പ്രശ്നം കൂടുതൽ സങ്കീർണ്ണമാകും എന്ന് കണ്ടാൽ, പങ്കാളിയുടെ ഭാഗം തന്നെയാണ് ശരി എന്ന് സമ്മതിച്ച് കൊണ്ട് ആ പ്രശ്നം വഷളാകാതെ സംരക്ഷിയ്ക്കും. ‘നീ പറഞ്ഞതാണ് ശരി എന്ന് പറഞ്ഞ് നിങ്ങളും ഇത്തരത്തിൽ പ്രശ്നങ്ങളെ ബുദ്ധിപൂർവ്വമൊഴിവാക്കിയിട്ടില്ലേ?

2. പലപ്പോഴും നിങ്ങൾക്ക് നിങ്ങളുടെ പങ്കാളിയുടെ വേഷവിധാനത്തോട് യോജിയ്ക്കാൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ അത് അവരോട് തുടന്ന് പറയാൻ നമ്മിൽ പലരും മടിയ്ക്കുകയാണ് പതിവ്. നിങ്ങൾ ഇഷ്ടമായില്ല എന്ന് പറഞ്ഞാൽ അത് പങ്കാളിയ്ക്ക് വേദന ഉണ്ടാക്കിയാലോ എന്ന് കരുതി നമ്മിൽ പലരും സത്യാവസ്ഥ പറയാൻ മെനക്കെടാറില്ല. എന്നാൽ ‘എങ്ങനെ ഉണ്ട് എന്റെ വേഷം’ എന്ന് പങ്കാളി ചോദിച്ചാൽ കൊള്ളാം എന്ന് തന്നെ നിങ്ങൾ പറഞ്ഞിട്ടുണ്ടാകും, ഇല്ലേ?

3. പങ്കാളിയുണ്ടാക്കുന്ന എല്ലാ ഭക്ഷണവും നിങ്ങൾക്ക് ഇഷ്ടമാകണമെന്നില്ല. എന്നാൽ ‘എങ്ങനെയുണ്ട് എന്റെ പാചകം?’ എന്ന് ചോദിച്ചാൽ നിങ്ങൾ ‘വളരെ നന്നായിട്ടുണ്ട്, നിന്നെ പോലെ ഇത്രയും നന്നായി ആര് ഉണ്ടാക്കും’ എന്നു തന്നെ പറയുന്ന നിരവധി സന്ദർഭങ്ങൾ നിങ്ങളുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടാകും, ഉറപ്പ്.

ബന്ധങ്ങളിൽ വിള്ളൽ ഉണ്ടാക്കിയേക്കാവുന്ന ഇത്തരം സന്ദർഭങ്ങളിൽ, ആർക്കും പരിക്ക് പറ്റാത്ത കൊച്ച് കള്ളങ്ങൾ, നിഷ്കളങ്കമായ കള്ളങ്ങൾ, നിങ്ങളുടെ ബന്ധത്തെ കൂടുതൽ ബലപ്പെടുത്തുമെങ്കിൽ അത് നല്ലത് തന്നെയാണെന്ന് സമ്മതിക്കേണ്ടി വരും.

Avatar

Priya Parvathi

Priya Parvathi | Staff Reporter