സോഫ്റ്റ് ഡ്രിങ്ക്സ് സ്ഥിരമായി കുടിക്കുന്നവരുടെ എല്ലുകൾ പൊട്ടുമെന്ന് പുതിയ പഠനം. 7 വർഷത്തോളം നീണ്ടുനിന്ന ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദിവസേന സോഫ്റ്ഡ്രിങ്ക്സ് കുടിച്ചാൽ എല്ലുകൾ ഒടിയാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം പറയുന്നത്. സോഫ്റ്ഡ്രിങ്ക്സിൽ അടങ്ങിയിട്ടുള്ള ഫോസ്ഫോറിക് ആസിഡ് ശരീരത്തിലെ കാൽസ്യത്തിൻ്റെ അളവിനെ ബാധിക്കുമ്പോഴാണ് എല്ലുകൾ പൊട്ടാൻ വഴിയൊരുക്കുന്നത്. അമിതവണ്ണം, ഹൃദയസംബന്ധമായ അസുഖങ്ങൾ, പ്രമേഹം, ദന്തക്ഷയം ഇവ ഉണ്ടായേക്കുമെന്ന് മുന്നേ പഠനങ്ങൾതെളിയിച്ചതാണ്. എന്നിട്ടും ആളുകളുടെ ശീലത്തിൽ മാറ്റം വന്നിട്ടില്ല എന്നതാണ് കാര്യം. അതിനാൽ കഴിവതും ഇത്തരത്തിലുള്ള പാനീയങ്ങൾ സ്ഥിരമായി കുടിക്കുന്നത് ഒഴിവാക്കുകയാണ് നല്ലത്. ചിലർക്ക് ഒരു നേരമ്പോക്കിനാണ് സോഫ്റ്ഡ്രിങ്ക്സ് എങ്കിൽ മറ്റു ചിലർക്കത് ഭക്ഷണം ദഹിക്കാനുള്ള ഉപാധിയാണ്, ചിലർക്കത് ഒരു മനഃസമാധാനത്തിന് വേണ്ടിയാണ്. എന്നാൽ ഇനിയും ഈ ശീലം മാറ്റിയില്ലെങ്കിൽ ജീവിതകാലം മുഴുവനുള്ള മനസ്സമാധാനം പോയികിട്ടുമെന്നത് ഉറപ്പാണ്.