രാവിലെ ഉറക്കം എഴുന്നേറ്റ ഉടനെ തന്നെ വെറും വയറ്റിൽ ചായകുടിക്കുന്ന ശീലം ഇല്ലാത്തവർ ചുരുക്കമാണെന്ന് പറയാം. രാവിലെ പ്രഭാതകൃത്യങ്ങൾ ചിട്ടയായി തന്നെ നടക്കാൻ ഈ മാർഗം ആശ്രയിക്കുന്നവരുമുണ്ട്. രാവിലെ ചൂടോടെ ചായ കുടിച്ചാൽ മാത്രമായിരിക്കും ഇത്തരക്കാർക്ക് ടോയ്‌ലറ്റിൽ പോയി വരാനാവുക. അത് കൊണ്ട് തന്നെ ദഹനപ്രക്രിയയെ സഹായിച്ച് മലബന്ധം അടക്കം മാറ്റാനായി രാവിലെയുള്ള ചായകുടി സഹായകരമാണ് എന്ന് കരുതുന്നവരുണ്ട്.
എന്നാൽ രാവിലെ എഴുന്നേറ്റ ഉടനെയുള്ള ചായകുടി വയറിന് അത്ര ഗുണകരമാണോ എന്നാണ് ഇവിടെ പരിശോധിക്കുന്നത്. ചിട്ടയായ ഒരു ശീലമായി വളർത്തിയെടുക്കാം എന്നല്ലാതെ വയറിനോ ദഹനപ്രക്രിയയ്ക്കോ ഇങ്ങനെയുള്ള ചായകുടി മൂലം യാതൊരു വിധത്തിലുമുള്ള ഗുണവും ലഭ്യമാകുന്നില്ല എന്നാണ് യാഥാർഥ്യം. ടോയ്‌ലറ്റിൽ പോകുന്നതിന് മുൻപുള്ള ചായകുടി മാറ്റിയെടുക്കേണ്ട ഒരു ശീലം തന്നെയാണ്.

ചായയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്, പോളിഫെനോൾസ് എന്നിവ വയറിലെ അസിഡിറ്റി വർദ്ധിപ്പിക്കാൻ കാരണമാകും. കൂടാതെ ചായയിലെ പോളിഫെനോൾസ് ശരീരത്തിലെ ആവശ്യമായ പോഷകങ്ങൾ വലിച്ചെടുക്കുന്നതിന് തടസ്സം നിൽക്കും. ചായയോടൊപ്പം ഭക്ഷണം കഴിച്ചാൽ അത് ഭക്ഷണത്തിലെ പോഷകങ്ങൾ ശരീരത്തിന് ശരിയായ രീതിയിൽ വലിച്ചെടുക്കാൻ സാധിക്കാതെ വരുന്നതിന് കാരണമാകും.
അതി രാവിലെയുള്ള ചായകുടി ഒരു ചെറിയ തരം ലഹരി പോലെയാണ് പലരിലും പ്രവർത്തിക്കുന്നത്. കഫേയ്ന്‍ സെന്‍ട്രല്‍ നെര്‍വസ് സിസ്റ്റവുമായി ചേർന്ന് പ്രവർത്തിക്കുന്നത് വഴി ഇൻസോമാനിയ അടക്കമുള്ള പല പ്രശ്നങ്ങളും ഉണ്ടാകാം. തലവേദന, മനം പിരട്ടൽ, ഛർദ്ദി എന്നിവയ്ക്കും സാദ്ധ്യതയുണ്ട്.
YOU MAY ALSO LIKE THIS VIDEO, റബർ വെട്ടിമാറ്റി പ്ലാവ് നട്ടപ്പോൾ വട്ടാണെന്ന് പറഞ്ഞവർക്ക് മുന്നിൽ കൊതിയൂറും ചക്കകൊണ്ട് മധുര പ്രതികാരവുമായി തലയെടുപ്പോടെ വെളിയം രാജീവ്, 13 ഇനങ്ങളിലായി 500 ൽ അധികം പ്ലാവുകൾ, ഇതാ കേരളത്തിലെ ഏറ്റവും വലിയ പ്ലാവിൻതോട്ടം!