ഭര്‍ത്താവുമായി ഉറപ്പുള്ള ഒരു വൈകാരിക ബന്ധം ആഗ്രഹിക്കുന്നവരാണ് സ്ത്രീകള്‍. ഭര്‍ത്താവിനാല്‍ ആദരിക്കപ്പെടാനും പ്രണയിക്കപ്പെടാനും സ്ത്രീകള്‍ ആഗ്രഹിക്കുന്നുണ്ട്. വെറുതെ ആഗ്രഹിച്ചത്കൊണ്ട് മാത്രം അത് സംഭവ്യമാവുകയില്ല. പ്രണയവും ഒപ്പം പിന്തുണയും പരസ്പരം മനസ്സിലാക്കലും ഉണ്ടായാല്‍ മാത്രമേ ദാമ്പത്യം അതിന്റെ ശരിയായ രീതിയില്‍ പോഷണം നേടുകയുള്ളൂ.
ഒരു ഭര്‍ത്താവ് തന്റെ ഭാര്യയില്‍ നിന്നും ഏറ്റവും അധികം ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം

1. സുഹൃത്തായിരിക്കുക.
വിവാഹത്തിന്റെ പ്രധാന ഘടകം എന്ന് പറയുന്നത് സുഹൃദ് ബന്ധം.അതുണ്ടെങ്കില്‍ പിന്നെ എന്ത് പ്രശ്നവും നമുക്ക് എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ പറ്റും. ദാമ്പത്യത്തിന്റെ അടിസ്ഥാന ഘടകം എന്ന് വേണമെങ്കില്‍ സൌഹൃദത്തെ വിശേഷിപ്പിക്കാം. ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ഉപാധികള്‍ ഇല്ലാത്ത സൗഹൃദം എല്ലാ തരത്തിലും ദാമ്പത്യ ബന്ധത്തിനു പോഷകമാകുന്ന ഒന്നാണ്.
സുഹൃത്ത് എന്നാല്‍ നിങ്ങളെ നിങ്ങളായിത്തന്നെ അംഗീകരിക്കുകയും നിങ്ങളെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന വ്യക്തി. ചിന്തിച്ചു നോക്കൂ. നിങ്ങളുടെ ഇണ നിങ്ങള്‍ക്ക് എത്രത്തോളം സുഹൃത്താണ്? നിങ്ങള്‍ നിങ്ങളുടെ ഇണയോട് എത്രകണ്ട് ഒരു സുഹൃത്തിനെപ്പോലെ പ്രവർത്തിക്കാറുണ്ട്? വളരെ കുറച്ചു മാത്രം. അല്ലെ? പരസ്പരം അംഗീകരിക്കുന്നതിനു പകരം പരസ്പരം മാറ്റിയെടുക്കാനുള്ള ശ്രമത്തിലല്ലേ യഥാര്‍ഥത്തില്‍ നമ്മില്‍ പലരും ഉള്ളത്?അന്യോന്യം അടുപ്പം ഉണ്ടാക്കുന്നതിനു പകരം അകല്‍ച്ച ഉണ്ടാക്കുവാനെ ഇത് ഉപകരിക്കുകയുള്ളൂ.
2. ബഹുമാനം കാണിക്കുക.
വെള്ളമൊഴിക്കുമ്പോള്‍ ഉണര്‍വ്വോടെ തല ഉയര്‍ത്തി നില്‍ക്കുന്ന ചെടികളെ കണ്ടിട്ടില്ലേ അതുപോലെയാണ് പുരുഷന്മാര്‍ക്ക് ബഹുമാനം. ഭാര്യയുടെ അടുത്തുന്നു ഒരല്പം ബഹുമാനം കിട്ടിയാല്‍ മതി അതയാളെ വല്ലാതെ ഉന്മേഷവാനാക്കും. ഇനി ഭാര്യയില്‍ നിന്നും അത് കിട്ടുന്നില്ല എന്ന തോന്നലുണ്ടാകുമ്പോള്‍ ദുഃഖം ഉണ്ടാവുകയും വാടിയുണങ്ങുകയും ചിലപ്പോള്‍ കോപം ജ്വലിക്കുകയും ചെയ്യും.
വീട്ടു ജോലികളും കുട്ടികളുടെ കാര്യങ്ങളും അങ്ങനെ ഒരുപാട് കടമകള്‍ നിറവേറ്റുന്ന തിരക്കിലാവാം ഭാര്യ. പക്ഷെ ഭര്‍ത്താവിനെ ആദരിക്കുന്നതില്‍ അവള്‍ക്കു വീഴ്ച പറ്റിയാല്‍ അത് ആ ബന്ധത്തെ സാരമായി ബാധിക്കും. തന്നെ ബഹുമാനിക്കാത്ത ഭാര്യയുടെ എത്ര വലിയ കഠിനാധ്വാനമായാലും അത് കണ്ടതായി ഭാവിക്കാനോ അതിന്റെ പേരില്‍ അവളെ അഭിനന്ദിക്കാനോ ഭര്‍ത്താവ് തയ്യാറായെന്നു വരില്ല. അയാളുടെ ആത്മാഭിമാനത്തിനാണ് ക്ഷതമേല്‍ക്കുക. പുരുഷനെ സംബന്ധിച്ചു അത് അയാള്‍ എത്ര പുറമേക്ക് പ്രകടിപ്പിക്കാതിരുന്നാലും വലിയ വിഷമം ആണ് ഉണ്ടാക്കുക. അതില്‍ നിന്ന് മുക്തി നേടുക എന്നത് പ്രയാസകരവും ആയിത്തീരും. അത് ദാമ്പത്യത്തെ മോശമായി ബാധിക്കുകയും ചെയ്യും.

3. ശാരീരിക ആവശ്യം കണ്ടറിഞ്ഞു നിറവേറ്റുക
സ്നേഹബന്ധം എന്നത് ഒന്നിലധികം വികാരങ്ങളുടെ മിശ്രണമാണ്. ശാരീരിക ബന്ധവും അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തന്നെ. ചിലര്‍ക്ക് ശാരീരിക ബന്ധം എന്നത് തീരെ താല്പര്യമുള്ള വിഷയമേ അല്ല, ചിലര്‍ക്ക് സമയം കിട്ടാറില്ല, ചിലരാവട്ടെ, ഭര്‍ത്താവിനെ സ്വന്തം വരുതിയില്‍ നിര്‍ത്താനുള്ള മാര്‍ഗ്ഗമായി അതിനെ ഉപയോഗപ്പെടുത്തുന്നു. പങ്കാളിയോടൊപ്പം മറയില്ലാത്ത ഒരു ചര്‍ച്ച ഇക്കാര്യത്തില്‍ ഉണ്ടാവണം. ഭര്‍ത്താവിന്റെ ആഗ്രഹങ്ങളെ കണ്ടെത്തി അതിനനുസരിച്ച് പ്രവൃത്തിക്കാന്‍ കഴിവതും ശ്രമിക്കണം. പലപ്പോഴും ദാമ്പത്യത്തിലെ അസ്വാരസ്യങ്ങള്‍ക്ക് കാരണമാകുന്നത് സെക സ് ആണെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.
ഇനി ഭര്‍ത്താവിനെ അനുസരണയുള്ള ഒരു ഉപകരണമായി, വരുതിയില്‍ നിര്‍ത്താനുള്ള തന്ത്രമായാണ് നിങ്ങളുടെ ശാരീരിക ബന്ധം ഉപയോഗിക്കുന്നതും തടഞ്ഞുവക്കുന്നതും എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ചെയ്യുന്നത് വലിയ തെറ്റ് തന്നെയാണ്.
4. അഭിനന്ദിക്കുക.
വിവാഹം കഴിയുമ്പോള്‍ താന്‍ തന്റെ പെണ്ണിന്റെ ജീവിതത്തിന്റെ അച്ചുതണ്ടായി മാറി എന്ന തിരിച്ചറിവാണ് ഒരു പുരുഷന് ഏറ്റവും സന്തോഷം നല്‍കുന്നത്. അത് അവർ ആസ്വദിക്കുകയും ചെയ്യുന്നു. അവളുടെ ശ്രദ്ധ, അവള്‍ അവനു പ്രത്യേകമായി ചെയ്യുന്നതെല്ലാം അവനു ആനന്ദം പകരുന്നു. അവഗണന മൂലം പ്രയാസപ്പെടുന്ന ഒത്തിരി പുരുഷന്മാര്‍ നമുക്കിടയിലുണ്ട്. ഒരു പക്ഷെ അത് ചിലപ്പോള്‍ നവജാത ശിശുമൂലമാകാം. അല്ലെങ്കില്‍ ഭാര്യയുടെ ജോലിത്തിരക്കു കാരണമാകാം. എല്ലാ പുരുഷന്മാരും അവരുടെ ഭാര്യമാരുടെ ശ്രദ്ധയും ബഹുമാനവും ആഗ്രഹിക്കുന്നവരാണ്.
5. വ്യത്യസ്തതകള്‍ കണ്ടെത്തുക.
എല്ലാത്തിലും പുതുമയും വ്യത്യസ്തതയും ആഗ്രഹിക്കുന്നവരാണ് നാം മനുഷ്യര്‍, ഭക്ഷണത്തിലാവട്ടെ, വസ്ത്രത്തിലാവട്ടെ, വിനോദത്തിലാവട്ടെ. അതുപോലെത്തന്നെയാണ് ദാമ്പത്യവും. ദാമ്പത്യത്തില്‍ പുതുമകള്‍, വ്യത്യസ്തതകള്‍ എപ്പോഴും പ്രാധാന്യം അര്‍ഹിക്കുന്നവയാണ്. പലതരം വ്യത്യസ്തവും രസകരവുമായ കാര്യങ്ങള്‍ ദാമ്പത്യത്തില്‍ പരീക്ഷിക്കുന്നത് നന്നായിരിക്കും.
ഭര്‍ത്താവിനു ഒരു നല്ല സുഹൃത്തായി നിന്ന് കൊണ്ട് കൂടുതല്‍ സ്നേഹിക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ക്കിടയിലെ സ്നേഹബന്ധം നന്നായി വളരുകയും ചെയ്യും.
YOU MAY ALSO LIKE THIS VIDEO, കറി പൗഡർ നിർമ്മാണ യൂണിറ്റിലൂടെ ഈ വീട്ടമ്മമാർ നേടുന്നത് മികച്ച മാസ വരുമാനം, Sudhi Curry Powder Unit