മലയാളം ഇ മാഗസിൻ.കോം

ഫേയ്സ്‌ ബുക്കിലെ On this day എന്ന ഫീച്ചർ എന്നന്നേക്കുമായി ഒഴിവാക്കണോ?

നിങ്ങൾ ഒരു ദിവസം ഫേയ്സ്ബുക്ക്‌ ലോഗ്‌ ഇൻ ചെയ്യുമ്പോൾ നിങ്ങളുടെ വളരെ പഴയ ഫോട്ടോകൾ പേജിൽ പ്രത്യക്ഷപ്പെടുന്നു, അവ നിങ്ങളെ ഏതോ ഒരു ദിവസത്തെ ഓർമ്മപ്പെടുത്തുകയും ചെയ്യും. ചിലപ്പോൾ അത്‌ നിങ്ങളുടെ ഏതെങ്കിലുമൊരു ജന്മദിനാഘോഷത്തെ ആയിരിക്കാം, അല്ലെങ്കിൽ മറ്റേതെങ്കിലും ഫോട്ടോ പോസ്റ്റ്‌ ചെയ്ത ദിവസത്തെ ആകാം, അങ്ങനെ ഒരു പ്രത്യേകതയുള്ള ദിവസം എന്നൊന്നും ആകണമെന്നുമില്ല. ചിലർക്ക്‌, നിങ്ങൾ ഫേയ്സ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത ഏറ്റവും നല്ല ഫോട്ടോകളിൽ ഒന്ന് എന്നൊക്കെ പറഞ്ഞാകാം ഇവ പ്രത്യക്ഷപ്പെടുക. അതുമല്ലെങ്കിൽ വർഷാവസാനം ഒരു വർഷത്തെ നിങ്ങളുടെ ഫെയ്സ്‌ ബുക്ക്‌ പോസ്റ്റുകളെ ഓർമ്മപ്പെടുത്തുന്നതുമാകാം.

ഫേയ്സ്ബുക്കിന്റെ ഇത്തരം ഫീച്ചറുകളുടെ ഉദ്ദേശ്യം നിങ്ങളെ കൂടുതൽ സമയം ഫേയ്സ്ബുക്കിൽ ലോഗിൻ ചെയ്യിച്ച്‌ നിറുത്തി online likeകളും മറ്റും വർദ്ധിപ്പിക്കുക എന്നതാണ്. നിങ്ങളുടെ പഴയ പോസ്റ്റുകൾക്കും ഫോട്ടോകൾക്കും കൂടുതൽ പുതിയ സുഹൃത്തുക്കളുടെ likesഉം commentsഉം കൂട്ടാം എന്നതും ഈ ഉദ്ദേശ്യത്തിന് പിന്നിൽ ഉണ്ട്‌. മറ്റൊന്നു ഇക്കാരണത്താൽ തന്നെ നിങ്ങൾ ഇടയ്ക്കിടെ ഫെയ്സ്ബുക്കിൽ ലോഗിൻ ചെയ്യുകയോ അല്ലെങ്കിൽ വളരെ നേരം ലോഗിൻ ചെയ്തിരിക്കുകയോ ചെയ്യണം എന്നതുമാകാം. ഫേയ്സ്ബുക്ക്‌ വഴി പരസ്യങ്ങൾ നൽകുന്നവർക്ക്‌ നിങ്ങൾ ദീർഘനേരം ലോഗിൻ ചെയ്തിരിക്കുന്നത്‌ ഗുണം ചെയ്യും എന്നതും ഒരു പ്രധാന കാരണം ആണ്. എന്നാൽ നമ്മിൽ പലർക്കും ഫെയ്സ്‌ ബുക്കിൽ കയറാൻ ഇത്തരം മായജാലങ്ങൾ ഒന്നും ആവശ്യമില്ല എന്നത്‌ മറ്റൊരു സത്യം.

നിങ്ങൾക്ക്‌ \’on this day\’ എന്ന ഫേയ്സ്ബുക്ക്‌ ഫീച്ചർ ഒഴിവാക്കണം എന്നുണ്ടെങ്കിൽ അതിനുള്ള മാർഗ്ഗം ഇതാ: \’On this day\’ എന്ന ഫീച്ചറിന് കഴിഞ്ഞ 11 വർഷത്തെ നിങ്ങളുടെ പോസ്റ്റുകൾ നിങ്ങൾക്കായി ഇത്തരത്തിൽ പ്രദർശിപ്പിക്കാൻ ഫേയ്സ്ബുക്കിന് സാധിയ്ക്കും. ഇതെല്ലാം കണ്ടു തീർക്കുക അത്ര എളുപ്പമുള്ള കാര്യം അല്ല. അവയുടെ എണ്ണം കുറച്ച്‌ ദിവസവും കാണുന്നത്‌ ഒഴിവാക്കാം, എങ്കിലും രണ്ട്‌ മൂന്ന് ദിവസം കൂടുമ്പോൾ വീണ്ടും ഇത്‌ പ്രത്യക്ഷപ്പെടാം. അതുകൊണ്ട്‌ തന്നെ ഈ ഫീച്ചറിനെ അപ്പാടെ ഫെയ്സ്ബുക്ക്‌ പേജിൽ നിന്നും ഒഴിവാക്കാനുള്ള മാർഗ്ഗം പറഞ്ഞു തരാം.

ആദ്യം നിങ്ങൾ ഫെയ്സ്ബുക്ക്‌ പേജിൽ ലോഗിൻ ചെയ്യുക. ശേഷം സ്ക്രീനിൽ ഇടത്‌ വശത്തായി കാണുന്ന \’Apps\’ൽ ക്ലിക്ക്‌ ചെയ്യുക അതിന് ശേഷം On this Dayയിൽ ക്ലിക്ക്‌ ചെയ്യുക.

ഇനി സ്ക്രീനിൽ തെളിയുന്ന preferences എന്നതിൽ ക്ലിക്ക്‌ ചെയ്യുക. അവിടെ filtersൽ people എന്നും Dates എന്നും കാണാൻ കഴിയും. അതിൽ Date എന്നതിന് നേരെയുള്ള editൽ ക്ലിക്ക്‌ ചെയ്യുക. അതിന് ശേഷം തെളിയുന്ന start Dateൽ നിങ്ങൾ ഫെയ്സ്‌ ബുക്കിൽ ജോയിന്റ്‌ ചെയ്യുന്നതിനും മുൻപുള്ള ഒരു തീയതി തിരഞ്ഞെടുക്കുക. തുടർന്ന് end date എന്ന് കാണൂന്നിടത്ത്‌ ഏകദേശമൊരു 50 വർഷങ്ങൾക്ക്‌ ശേഷം ഉള്ള ഒരു തീയതിയും നൽകുക. പിന്നെ Done കൂടി ക്ലിക്ക്‌ ചെയ്താൽ അവിടെ കഴിഞ്ഞു \’on this day\’യുടെ കഥ. ഇനി ഫെയ്സ്‌ ബുക്ക്‌ നിങ്ങളോട്‌ \’On this day\’യെ കുറിച്ച്‌ \’കമ\’ എന്നൊരക്ഷരം ഉരുയാടില്ല ഒരിക്കലും.

Avatar

Staff Reporter