ഒരു കാലത്ത് തെന്നിന്ത്യയില്‍ നിറഞ്ഞുനിന്ന അഭിനേത്രിയായിരുന്നു ഭാനുപ്രിയ. ആന്ധ്ര സ്വദേശിയായ താരം കുച്ചിപ്പുടി നര്‍ത്തകിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയാണ്. തെലുങ്ക്, തമിഴ്,കന്നഡ,മലയാളം,ഹിന്ദി ഭാഷകളിലായി 155 ഓളം ചിത്രങ്ങളില്‍ ഭാനുപ്രിയ വേഷമിട്ടിട്ടുണ്ട്.
ഇപ്പോൾ താൻ നേരിട്ടു കൊണ്ടിരിക്കുന്ന ഓർമ്മ കുറവിനെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് നടി. തനിക്ക് ഓർമക്കുറവ് നേരിടുന്നതായും, പഠിച്ച ചില കാര്യങ്ങൾ മറന്നു പോകുന്നുണ്ടെന്നും നടി പറയുന്നു.
മറവി മൂലം നൃത്തത്തോടുള്ള താൽപര്യം വരെ കുറഞ്ഞു. അടുത്തിടെ ഒരു സിനിമാ ലൊക്കേഷനിൽ വച്ച് ഡയലോഗുകൾ വരെ മറന്നുപോയതായും നടി കൂട്ടിച്ചേർത്തു. എനിക്ക് ഈയിടെയായി സുഖമില്ല. ഓർമശക്തി കുറയുന്നു. പഠിച്ച ചില കാര്യങ്ങൾ ഞാൻ മറന്നു. പിന്നീട് നൃത്തത്തോടുള്ള താൽപര്യം കുറഞ്ഞു. വീട്ടിൽ പോലും ഞാൻ നൃത്തം പരിശീലിക്കാറില്ല. കഴിഞ്ഞ രണ്ട് വർഷമായി തനിക്ക് ഓർമക്കുറവ് അനുഭവപ്പെടുന്നുണ്ട്. അടുത്തിടെ ‘സില നേരങ്ങളിൽ സില മനിദർഗൾ’ എന്ന സിനിമയിലൂടെ സെറ്റിൽ വച്ച് ഡയലോഗുകൾ വരെ മറന്നുപോയി. പിരിമുറുക്കമോ വിഷാദമോ എന്നെ അലട്ടുന്നില്ല. മറവിക്ക് കാരണം മോശം ആരോഗ്യാവസ്ഥ മാത്രമാണ്. ചില മരുന്നുകൾ കഴിക്കുന്നുണ്ട്.’’–ഭാനുപ്രിയ പറഞ്ഞു. തെലുങ്ക് യുട്യൂബ് ചാനലായ ‘തെലുങ്ക് വണിന്’ നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍.
മൂന്നു വര്‍ഷം മുന്‍പ് എന്‍റെ ആരോഗ്യനില മോശമാണെന്ന വാര്‍ത്തകള്‍ കേട്ടപ്പോള്‍ നടി രാധ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ എന്‍റെ വീട്ടില്‍ വന്നിരുന്നു. ഞാനും ഭർത്താവും വിവാഹ മോചിതരായിരുന്നില്ല. ഇതേ കുറിച്ച് നിരവധി കിംവദന്തികൾ പ്രചരിക്കുന്നുണ്ട്, എന്നാൽ ആ വ്യക്തി ഇല്ലാതായതിനാൽ ഇപ്പോൾ അവയെക്കുറിച്ച് സംസാരിക്കാന്‍ ഞാൻ ആഗ്രഹിക്കുന്നില്ല. 80കളിലെ അഭിനേതാക്കളുടെയും നടിമാരുടെയും ഒത്തുചേരലുകളുടെ ഭാഗമാകാൻ തന്നെ ക്ഷണിച്ചിട്ടില്ലെന്നും ഭാനുപ്രിയ കൂട്ടിച്ചേർത്തു.
ലളിത ജീവിതം നയിക്കാനാണ് തനിക്കിഷ്ടമെന്നും വീട്ടിലിരുന്ന് സമയം ചെലവഴിക്കാനും വായിക്കാനും പാട്ട് കേൾക്കാനും ജോലികൾ ചെയ്യാനും ഇഷ്ടപ്പെടുന്ന ഒരാളാണ് താനെന്നും ഭാനുപ്രിയ പറയുന്നു. 20 കാരിയായ അഭിനയ ഏകമകളാണ്. ലണ്ടനിലെ ലോഫ്ബോ സര്‍വകലാശാലയില്‍ നാച്ചുറല്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ് അഭിനയ. അവധി കിട്ടുമ്പോൾ മകൾ നാട്ടിൽ വരാറുണ്ടെന്നും നടി പറയുന്നു.
YOU MAY ALSO LIKE THIS VIDEO, ഓൺലൈനിൽ നിന്ന് തൈകൾ വാങ്ങി നട്ടു, ഇപ്പോൾ എന്നും കിട്ടും കിലോക്കണക്കിന് ചെറുനാരങ്ങ
ചെന്നൈയിൽ അമ്മയ്ക്കും സഹോദരനുമൊപ്പമാണ് ഭാനുപ്രിയ ഇപ്പോള്‍ താമസിക്കുന്നത്. സന്ധ്യാ രാജുവിന്‍റെ ‘നാട്യം’ എന്ന നൃത്തത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിലാണ് ഭാനുപ്രിയ അവസാനമായി അഭിനയിച്ചത്. ചിത്രത്തില്‍ നായികയുടെ അമ്മയായിട്ടാണ് ഭാനുപ്രിയ അഭിനയിച്ചത്. ഈ ചിത്രത്തിനു ശേഷം അത്തരം വേഷങ്ങൾ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ആരാധകരും അഭ്യുദയകാംക്ഷികളും തനിക്ക് വാട്ട്‌സ്ആപ്പിൽ സന്ദേശമയച്ചതായും പറഞ്ഞു.
1983ല്‍ മെല്ല പേശുങ്കള്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഭാനുപ്രിയ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്നങ്ങോട്ട് ഭാനുപ്രിയക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 2006 ൽ പുറത്തിറങ്ങിയ രാത്രിമഴയാണ് ഭാനുപ്രിയ അവസാനം അഭിനയിച്ച മലയാള ചിത്രം. ശിവകാർത്തികേയൻ നായകനാകുന്ന സയൻസ് ഫിക്‌ഷൻ ചിത്രം അയലാന്‍ ആണ് ഭാനുപ്രിയയുടേതായി ഇനി ഇറങ്ങാനുള്ള ചിത്രം.
YOU MAY ALSO LIKE THIS VIDEO, 2 പശുവിൽ തുടങ്ങി ഇപ്പോൾ വെറും 7 സെന്റിൽ 50 പശുക്കളുമായി കായംകുളത്തെ സിയാദ് എന്ന പാൽക്കാരൻ, ദിവസവും ലിറ്ററുകണക്കിന് പാലും മറ്റ് പാൽ ഉൽപ്പന്നങ്ങളും | Success story of Dairy Farm in Kayamkulam