13
December, 2018
Thursday
02:27 PM
banner
banner
banner

ഭാര്യയുടെ ആദ്യ പ്രസവ ശേഷം സെക്സിൽ ഏർപ്പെടുന്നത്തിനു മുൻപ്‌ പങ്കാളികൾ തീർച്ചയായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

പ്രസവശേഷം ലൈംഗിക ജീവിതം തുടങ്ങും മുൻപ് പുരുഷനും സ്ത്രീയും ചിലതൊക്കെ അറിയേണ്ടതുണ്ട്. പ്രസവം കഴിഞ്ഞാൽ കൂടുതൽ സമയവും കുഞ്ഞുങ്ങളെ പരിചരിക്കാനാണ് സ്ത്രീകൾ ശ്രദ്ധിക്കുന്നത്. മാത്രമല്ല പ്രസവശേഷം ശരീരത്തിലുണ്ടാകുന്ന ഹോർമോൺ ചേഞ്ച് സെക്സിനോടുള്ള താല്പര്യം കുറയ്ക്കുന്നു. എപ്പോളും കുഞ്ഞുങ്ങളുടെ കാര്യങ്ങൾക്കാണ് മുൻഗണന നൽകുന്നത്.

പ്രസവശേഷം മൂന്ന് മാസം വരെ ലൈംഗിക ബന്ധത്തിൽ ഏര്പെടതിരിക്കുന്നതാണ് ഉത്തമം. സുഖ പ്രസവമാണെങ്കിലും യോനിയിൽ ഉണ്ടാകുന്ന മുറിവ് ഉണങ്ങാനും വികസിച്ച ഗർഭാശയം പൂർവസ്ഥിതിയിൽ ആകാനും കാലതാമസം നേരിടും. സ്ത്രീകളുടെ ഈ അവസ്ഥ പുരുഷന്മാർ മനസ്സിലാക്കണം. വളരെ ക്ഷമയോടും കരുതലോടും കൂടെ ഉള്ള പെരുമാറ്റം ആണ് ആ സമയത്ത് സ്ത്രീകൾക്ക് ആവശ്യം. ക്രമേണ ഈ പ്രശ്നങ്ങൾ കുറഞ്ഞുവരുകയും ലൈംഗിക ബന്ധത്തിന് താല്പര്യം ഉണ്ടാവുകയും ചെയ്യും.

പ്രസവശേഷം മുറിവ് നല്ലതു പോലെ ഉണങ്ങിയില്ലെങ്കിൽ സെക്സിൽ ഏർപ്പെടുമ്പോൾ യോനിയിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. സുഖപ്രസവം കഴിഞ്ഞാൽ യോനീമുഖം വലുതാകുന്നു. അതിനാൽ പൂർണ്ണമായ ലൈംഗിക സുഖം ലഭിക്കുന്നില്ല. ഈ അവസ്ഥകൾ പങ്കാളിയും മനസ്സിലാക്കി പെരുമാറുക. സിസേറിയൻ കഴിഞ്ഞവർക്ക് വലിയ മുറിവാണ് ഉണ്ടാവുക.

3 മാസം കഴിഞ്ഞാലും ഉള്ളിലെ മുറിവ് പൂർണമായി ഉണങ്ങണം എന്നില്ല. അതിനാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ മുറിവിന്റെ ഭാഗത്തു മർദ്ദം നൽകാതിരിക്കാൻ ശ്രദ്ധിക്കണം. മുലയൂട്ടുമ്പോൾ ഹോര്‍മോണ്‍ വ്യത്യാസം ഉണ്ടാകുന്നത് മൂലം ഇസ്ട്രജന്‍ കുറയുന്നു. ഇത് യോനിയില്‍ വരള്‍ച്ചയുണ്ടാകും. ധാരാളം സമയം നീണ്ടു നില്‍ക്കുന്ന ഫോര്‍പ്ലേകള്‍ ഈ പ്രതിസന്ധി ഒരു പരിധിവരെ പരിഹരിക്കുന്നു.

ആവശ്യമെങ്കിൽ ലൂബ്രിക്കന്റ്കൾ ഉപയോഗിക്കാം. മുലയൂട്ടുന്ന സമയം ഗർഭം ധരിക്കാനുള്ള സാധ്യത കുറവാണെങ്കിലും വേണ്ടത്ര മുൻകരുതലുകൾ എടുക്കേണ്ടതാണ്. ചില സ്ത്രീകളിൽ പ്രസവശേഷം വിഷാദം ഉണ്ടാകുന്നു. ഈ അവസ്ഥ പോസ്റ്റുപാര്‍ട്ടം ഡിപ്രഷന്‍ എന്നാണ് അറിയപ്പെടുന്നത്. ഭർത്താവിന്റെയും കുടുംബത്തിന്റെയും സ്നേഹപൂർവ്വമുള്ള പെരുമാറ്റം കൊണ്ട് ഈ അവസ്ഥയിൽ നിന്ന് മോചനം നേടാവുന്നതെ ഉള്ളൂ.

ഈ പ്രശനം നീണ്ടു നിൽക്കുകയാണെങ്കിൽ തീർച്ചയായും ചികിത്സ തേടേണ്ടതുണ്ട്. പ്രസവ ശേഷം ഉണ്ടാകുന്ന ലൈംഗിക താല്പര്യകുറവ് മനസ്സിലാക്കി പെരുമാറാൻ പങ്കാളി ശ്രമിക്കണം. പങ്കാളിയുടെ സ്നേഹ പ്രകടനങ്ങളും കരുതലും അവളുടെ ലൈംഗിക താല്പര്യം വീണ്ടെടുക്കാൻ സഹായിക്കും എന്നുള്ളതിൽ സംശയമില്ല.

___________

ഒരിക്കലെങ്കിലും പൊതു ഇടത്തിൽ വച്ച്‌ അപമാനിതയാകേണ്ടി വന്നിട്ടുള്ള സ്ത്രീകൾക്കറിയാം അവർ അനുഭവിച്ച അഗ്നിയുടെ ചൂട്‌. #MeToo നമുക്കിടയിലുള്ള പെണ്ണനുഭവങ്ങളുടെ പൊള്ളുന്ന നേർക്കാഴ്ചയാണ്. ഇത്‌ ഓരോ ആണും പെണ്ണും കണ്ടിരിക്കേണ്ടത്‌. ഇനിയൊരിക്കലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുത്‌ എന്ന ഓർമ്മപ്പെടുത്തൽ!

RELATED ARTICLES  ചില സ്ത്രീകളെങ്കിലും ഓറൽ സെക്സിനോട്‌ സഹകരിക്കാത്തതിനുള്ള കാരണങ്ങൾ ഇവയാണ്
· · ·
[yuzo_related]

Comments



Related Articles & Comments