24
March, 2019
Sunday
07:19 PM
banner
banner
banner

ചില സ്ത്രീകളെങ്കിലും ഓറൽ സെക്സിനോട്‌ സഹകരിക്കാത്തതിനുള്ള കാരണങ്ങൾ ഇവയാണ്

ഓറല്‍ സെക്‌സ് (വദനസുരതം) എന്നത് ആണിനും പെണ്ണിനും ഏറെ ലൈംഗിക ആനന്ദം നല്‍കുന്ന ഒന്നാണ്. 69 എന്ന സെക്‌സ് പൊസിഷനെ കുറിച്ചൊന്ന് ചിന്തിച്ചുനോക്കൂ? വദനസുരതം നടത്തുന്നവരുടെ സെക്‌സ് പൊസിഷന്‍ 69 പോലെയായിരിക്കും. പക്ഷേ, ഈ ആനന്ദം അനുഭവിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

വൃത്തി: ലൈംഗിക അവയവം പങ്കാളിയുടെ വായയുമായി സമ്പര്‍ക്കം വരുമെന്നതിനാല്‍ അങ്ങേയറ്റം ശുചിത്വത്തോടുകൂടി വേണം ബന്ധപ്പെടാന്‍. സ്ത്രീകള്‍ മാത്രമല്ല, പുരുഷനും ലൈംഗികാവയവത്തിനു ചുറ്റും ഷേവ് ചെയ്ത് വൃത്തിയാക്കുന്നത് നല്ലതാണ്. വദനസുരതത്തിലേര്‍പ്പെടുന്നവര്‍ കുളിച്ചതിനുശേഷം ബന്ധപ്പെടുന്നതാണ് നല്ലത്. കാരണം ഏതെങ്കിലും തരത്തിലുള്ള ദുര്‍ഗന്ധം ലൈംഗിക ബന്ധത്തിന്റെ തീവ്രതയെ ബാധിക്കും.

തുടക്കം ചുംബനത്തിലാകട്ടെ: നേരിട്ട് ഓറല്‍ സെക്‌സിനു മുതിരാതെ ചുംബനത്തില്‍ വേണം കാര്യങ്ങള്‍ തുടങ്ങാന്‍. കാരണം ഇരുവരും ലൈംഗികമായി ഉത്തേജിക്കപ്പെടുമ്പോഴേ ഈ സെക്‌സ് ആസ്വാദ്യമാകൂ.

അല്‍പ്പം തമാശയാവട്ടെ: ഓറല്‍ സെക്‌സ് എന്നത് ലൈംഗികായവത്തെ മാത്രം ഉത്തേജിപ്പിക്കുന്ന ഒന്നായി ഉത്തേജിപ്പിക്കുന്ന ഒന്നാക്കി മാറ്റരുത്. അതിനു ചുറ്റുമുള്ള പ്രദേശങ്ങളും മികച്ച വികാരകേന്ദ്രങ്ങളാണ്.

ശരിയായ സ്ഥലം കണ്ടെത്തണം: ലൈംഗികാവയവത്തെ മൊത്തം കേന്ദ്രീകരിക്കുന്നതിനു പകരം ശരിയായ സ്ഥലം കണ്ടെത്തി വേണം ഉത്തേജനം നല്‍കാന്‍. സ്ത്രീകളാണെങ്കില്‍ കൃസരിയിലുള്ള ഏത് മര്‍ദ്ദവും ഇളക്കവും രതിമൂര്‍ച്ഛയിലേക്ക് നയിക്കും. സ്ത്രീകള്‍ക്കാണെങ്കില്‍ പുരുഷന്റെ ലൈംഗികാവയത്തിന്റെ ഭാഗമായ സഞ്ചിയിലെ രണ്ട് ഉണ്ടകളിലും അതിനു താഴെയുള്ള ഭാഗങ്ങളിലും വരുത്തുന്ന ഇളക്കങ്ങളിലൂടെ ഉത്തേജനം സാധ്യമാക്കാം.

നനച്ചതിനുശേഷമേ പിന്‍മാറാവൂ: വദനസുരതത്തിലൂടെ പുരുഷന് വളരെ വേഗം ലൈംഗിക സംതൃപ്തിയുണ്ടാകൂം. എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ ശരിയായ ഉത്തേജനം സാധ്യമാകണം. പങ്കാളി രതിമൂര്‍ച്ഛയിലെത്തിയെന്ന് ഉറപ്പാക്കാന്‍ പുരുഷന്മാരും തയ്യാറാകണം.

ചില സ്ത്രീകൾക്കെങ്കിലും ഓറൽ സെക്സിനോട്‌ തൽപര്യം തോന്നാത്തതിന് പല കാരണങ്ങൾ ഉണ്ട്‌. ഓറൽ സെക്സിന്റെ അനാരോഗ്യകരമായ ചില കാര്യങ്ങൾ ഇവയാണ്.

1. അണുബാധകള്‍ വരാന്‍ സാധ്യത കൂടുതാണ് ഈ രീതിയിലുള്ള സെക്‌സിലൂടെ. ഓറോ ഏനല്‍ സെക്‌സ് വഴി ലൈംഗികജന്യ രോഗങ്ങള്‍ പകരാറുണ്ട്. സാല്‍മൊണെല്ല, ഷിംഫെല്ല, കാംഫിലോബാക്ടര്‍ ബാക്ടീരിയകളാണ് ഇതിനു കാരണമാകുന്നത്.

2. ഓറല്‍ സെക്‌സ് ക്യാന്‍സറിന്, പ്രത്യേകിച്ച്‌ തൊണ്ടയിലെ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്നു പഠനങ്ങള്‍ പറയുന്നുണ്ട്. ഓറല്‍ സെക്‌സിലൂടെ എച്ച്‌പിവി അഥവാ ഹ്യുമണ്‍ പാപ്പിലോ വൈറസ് ശരീരത്തിലേയ്ക്കു പ്രവേശിയ്ക്കാനുള്ള സാധ്യത ഏറെയാണ്. ഇത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും.ഓറല്‍ സെക്‌സിലൂടെ, അണുബാധയിലൂടെ ചിലപ്പോള്‍ ക്യാന്‍സര്‍ വരെ വരുമെന്നര്‍ത്ഥം.

3. വേണ്ട കരുതലുകളില്ലെങ്കില്‍ ഓറല്‍ സെക്‌സിലൂടെ ഗൊണേറിയ എന്ന ലൈംഗികജന്യരോഗം വരാന്‍ സാധ്യതയുള്ള ഒന്നാണ്. ഓറല്‍ സെക്‌സിലൂടെ ഏറ്റവും കൂടുതല്‍ വരാന്‍ സാധ്യതയുള്ള ഒരു രോഗം.

4. എച്ച്‌പിവി, എച്ച്‌ഐവി, ഹെര്‍പിസ് തുടങ്ങിയ രോഗങ്ങള്‍ പങ്കാളിയ്ക്കുണ്ടെങ്കിലും ഒന്നില്‍ കൂടുതല്‍ ലൈംഗിക പങ്കാളികളുണ്ടെങ്കിലും ഓറല്‍ സെക്‌സിലൂടെ വരാനുള്ള സാധ്യത ഏറെയാണ്.

5. ഓറോ ഏനല്‍ സെക്‌സിലൂടെയും വരുന്ന ഒന്നാണ് ഹെപ്പറ്റൈറ്റിസ് ബി. ലിവര്‍ പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കുന്ന ഒന്ന്. ലിവര്‍ പ്രശ്‌നങ്ങള്‍ ശരീരത്തെ തന്നെ ബാധിയ്ക്കുന്ന ഒന്നാണ്.

6. എച്ച്‌ഐവി പൊസറ്റീവ് ആയവര്‍ക്കു സെക്‌സിലൂടെ ഹെപ്പറ്റൈറ്റിസ് സി വരാന്‍ സാധ്യത കൂടുതലാണ്. ഇത് ഓറല്‍ സെക്‌സ് മാത്രമല്ല, ഏതു വിധത്തിലുള്ള സെക്‌സിലൂടെയും വരാന് സാധ്യതയുണ്ട്.

7. സിഫിലിസാണ് ഓറല്‍ സെക്‌സിലൂടെ പകരാന്‍ സാധ്യതയുള്ള മറ്റൊരു രോഗം. ലൈംഗികാവയവങ്ങളില്‍ മാത്രമല്ല, ചിലപ്പോള്‍ മുലഞെട്ടുകളിലും ചുണ്ടിലും നാവിലുമെല്ലാം ഈ രോഗം വരാന്‍ സാധ്യതയുണ്ട്.

·
[yuzo_related]

Comments



Related Articles & Comments