മലയാളം ഇ മാഗസിൻ.കോം

വിളക്ക്‌ കൊളുത്തിയ ശേഷം എണ്ണ തലയിൽ തടവുന്നവർക്ക്‌ അറിയാമോ ഈ കാര്യങ്ങൾ വല്ലതും? വിളക്കെണ്ണയിലും കാര്യമുണ്ട്‌

നിലവിളക്ക്‌ കൊളുത്താൻ എപ്പോഴും കുറഞ്ഞത്‌ രണ്ടു തിരിയിടണം. മൂന്ന്‌ തിരിയിടുന്നത്‌ ലക്ഷ്മി, ദുർഗ്ഗ, സരസ്വതി പ്രതീകമാണ്‌. വിളക്ക്‌ കൊളുത്തിയ ശേഷം കൈയ്യിൽ പുരണ്ട എണ്ണ തലയിൽ തേയ്ക്കരുത്‌, അങ്ങനെ ചെയ്യുന്നവർക്ക്‌ കടം ഒഴിയില്ല. സ്വന്തം വസ്ത്രത്തിലും തേയ്ക്കരുത്‌. അതിനായി പൂജാമുറിയിൽ ഒരു തുണി കരുതുക. കുളിച്ച്‌ ഈറൻ തോർത്തിയ തുണി തലയിൽ കെട്ടിക്കൊണ്ട്‌ വിളക്ക്‌ കൊളുത്തരുത്‌.

ധനവും ഐശ്വര്യസമൃദ്ധിയും ആഗ്രഹിക്കുന്നവർ അഞ്ചു തിരിയിട്ട്‌ ഭദ്രദീപം തെളിക്കണം. നാലു ദിക്കിലേക്കും, കുബേരന്റെ വടക്ക്‌ കിഴക്ക്‌ ദിക്കിലേക്കുംഅഞ്ചു തിരിയിട്ട്‌ ദീപം കൊളുത്തണം. ഇവരെ ലക്ഷ്മിദേവി അഷ്ടൈശ്വര്യങ്ങൾ നൽകി അനുഗ്രഹിക്കും.

കിഴക്കോട്ടും പടിഞ്ഞാറോട്ടും ദർശനമായി വിളക്ക്‌ കൊളുത്തിയാൽ ആരോഗ്യം, മന:ശാന്തി എന്നിവയ്ക്കൊപ്പംകടം ഒഴിയും ശത്രുക്കളുടെ മേൽ വിജയം വരിക്കുകയും ചെയ്യും. തെക്ക്‌ ദിക്കിലേക്ക്‌ വിളക്ക്‌ തെളിക്കുന്നത്‌ ദൗർഭാഗ്യകരമാണ്‌.

നിലവിളക്ക്‌ കൊളുത്തുമ്പോൾ തെളിയുന്ന ദീപനാളം ഐശ്വര്യ ദേവതയായ ലക്ഷ്മിദേവിയുടെയും നാളത്തിലെ പ്രഭാപൂരം അറിവിൻ്‌റെ ദേവതയായ സരസ്വതിയുടെയും അതിൽ നിന്നും വമിക്കുന്ന താപം ദുഷ്ടശക്തികളിൽ നിന്നും നമ്മെ രക്ഷിക്കുന്ന ദുർഗ്ഗാദേവിയുടെയും പ്രതീകമാണ്‌.

ഒരോ ആവശ്യത്തിനും നമുക്ക്‌ ദീപത്തിൽ ഉപയോഗിക്കാവുന്ന എണ്ണയും ഫലവും:
ശുദ്ധമായ നെയ്യിൽ ദീപം തെളിച്ചാൽ ഐശ്വര്യം, ആരോഗ്യം, സന്തോഷം എന്നിവ ലഭിക്കും. വെളിച്ചെണ്ണയിൽ ദീപം കൊളുത്തിയാൽ തടസ്സമകറ്റാൻ ഗണപതി പ്രസാദിക്കും. എള്ളെണ്ണയിൽ തിരിതെളിച്ചാൽ നമ്മെ വേട്ടയാടുന്ന തടസങ്ങളും ദുഷ്ടശക്തികളും അകന്നു പോകും. ശനിദശയിലും ഏഴര ശനി കാലത്തും മറ്റും ശനിദേവനെ പ്രീതിപ്പെടുത്താൻ എള്ളെണ്ണ ഒഴിച്ച്‌ തിരികൊളുത്തുന്നത്‌ നല്ലതാണ്‌.

വേപ്പെണ്ണ ഉപയോഗിച്ച്‌ നിലവിളക്ക്‌ തെളിക്കുന്ന വീട്ടിൽ ഐശ്വര്യം കളിയാടും. ആവണക്കെണ്ണ ഉപയോഗിച്ച്‌ നിലവിളക്ക്‌ തെളിച്ചാൽ പ്രശസ്തി, സന്തോഷം, ഈശ്വഭക്തി എന്നിവയുണ്ടാകും. മൺചെരാത്‌ തെളിക്കാൻ പഞ്ചദീപ എണ്ണ, വെളിച്ചെണ്ണ, എള്ളെണ്ണ, വേപ്പെണ്ണ, ഇലുപ്പി എണ്ണ, നെയ്യ്‌ എന്നിവ 3:2:1:2:2 അനുപാതത്തിൽ മിശ്രിതമാക്കി ഉപയോഗിച്ചാൽ ദുഷ്ടശക്തികൾ, ദുർചിന്തകൾ, രോഗ ദുരിതങ്ങൾ, എന്നിവയിൽ നിന്നും അത്‌ ആ വീട്ടിലുള്ളവരെ രക്ഷിക്കും. ഈ പഞ്ചദീപ എണ്ണ ചില പൂജാദ്രവ്യസ്റ്റോറുകളിൽ വാങ്ങാൻ കിട്ടും. ഇത്‌ തെളിക്കുന്ന വീട്ടിൽ സമൃദ്ധിയും ആഹ്ലാദവും സൽസന്താനങ്ങളും നിറയും.

കടല എണ്ണ, സൂര്യകാന്തി എണ്ണ എന്നിവ പൂജയ്ക്ക്‌ നിലവിളക്ക്‌ തെളിക്കാൻ ഉപയോഗിക്കരുത്‌. അങ്ങനെ ചെയ്താൽ കടം ഒഴിയില്ല. ആ വീട്ടിൽ കഴിയുന്നവർ പണത്തെച്ചൊല്ലി കലഹിക്കും.

സന്ധ്യയ്ക്ക്‌ സൂര്യൻ അസ്തമിക്കുന്നതിനു മുൻപേ വീട്ടിൽ വിളക്കു കൊളുത്തണം എന്നതാണു പ്രധാനം. കത്തിച്ച വിളക്ക്‌ അകത്തു നിന്നു പൂമുഖത്തേക്കു കൊണ്ടുവരുമ്പോൾ വീട്ടിലെ എല്ലാവരും തൊഴുതു പ്രാർഥിക്കണം. വീട്ടിലുള്ള എല്ലാവരും തൊഴുതുകഴിഞ്ഞാൽ പൂമുഖത്തു ചെന്നു പടിഞ്ഞാറോട്ടു തിരിഞ്ഞുനിന്ന്‌ അസ്തമിക്കാൻ പോകുന്ന സൂര്യനെ വിളക്കു കാണിക്കണം.

താൻ തൽക്കാലം മറഞ്ഞാലും ഭൂമിയിലെ എല്ലാ വീടുകളിലും വെളിച്ചമുണ്ട്‌ എന്ന്‌ ഉറപ്പുവരുത്തിയിട്ടു വേണം സൂര്യദേവനു പോകാനെന്നു പഴമക്കാർ പറയുമായിരുന്നു. ഏതായാലും പകൽവെളിച്ചം മായുംമുൻപേ വീട്ടിൽ വെളിച്ചമുണ്ടെന്ന്‌ ഉറപ്പുവരുത്തുക എന്ന തികഞ്ഞ പ്രായോഗികതയുടെ കൂടി അടിസ്ഥാനത്തിലാണ്‌ ഇത്തരം ആചാരങ്ങൾ രൂപപ്പെടുന്നത്‌. വെളിച്ചത്തിനു വേണ്ടി ഇരുട്ടിൽത്തപ്പുന്ന അവസ്ഥ ഉണ്ടാകരുതെന്നു പഴമക്കാർക്കു നിർബന്ധമുണ്ടായിരുന്നു.

Staff Reporter