21
April, 2019
Sunday
12:55 AM
banner
banner
banner

48 മണിക്കൂർ നേരത്തെ ഇന്റർനെറ്റ്‌ തടസം നിങ്ങളെ ബാധിച്ചാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്!

ലോകവ്യാപകമായി അടുത്ത 48 മണിക്കൂറിനുള്ളിൽ ഇന്റർനെറ്റ്‌ സേവനങ്ങൾ പണിമുടക്കുമെന്ന മുന്നറിയിപ്പ്‌ വന്നതോടെ ചിലരെങ്കിലും ആശങ്കയിലാണ്. സൈബർ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രധാന ഡൊമൈൻ സർവറുകൾ എല്ലം പണി മുടക്കുന്നത്‌. അതേ സമയം ഏതാനും മണിക്കൂറുകൾ മാത്രമായിരിക്കും ഇത്തരത്തിൽ ഇന്റർനെറ്റിന് തടസം നേരിടുകയെന്നും റഷ്യൻ മാധ്യമങ്ങൾ മുന്നറിയിപ്പിൽ പറയുന്നുണ്ട്‌.

ലോക രാജ്യങ്ങളിൽ ഒരേ സമയം ആയിരിക്കില്ല ഇത്തരം തടസം ഉണ്ടാവുക. ഓരോ രാജ്യത്തും വ്യത്യസ്ത സമയങ്ങളിലാവും തടവും നേരിടുക. സർവ്വീസ്‌ പ്രൊവൈടർമാർ രാജ്യാന്തര ഡൊമൈനുകളിലെ മാറ്റം അപ്ഡേറ്റ്‌ ചെയ്യുന്നതോടെ പ്രശ്നം പരിഹരിക്കപ്പെടും. ഡി എൻ എസ്‌ അപ്ഡേറ്റ്‌ ചെയ്യാനുള്ള സമയമാണ് ഇന്റർനെറ്റ്‌ തടസത്തിനും വരിക.

ഏതാനും മാസങ്ങളായി സൈബർ ആക്രമണങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് സുരക്ഷ കൂട്ടാനുള്ളാ നീക്കവുമായി ഡി എൻ എസ്‌ അറ്റകുറ്റപ്പണികൾ നടത്തുന്നത്‌. പണിമുടക്ക്‌ ഇന്ത്യയെ കാര്യമായി ബാധിച്ചേക്കില്ല എങ്കിലും ചിലർക്കെങ്കിലും പ്രശ്നം ഉണ്ടായേക്കാം എന്ന മുന്നറിയിപ്പിമുണ്ട്‌.

അത്തരത്തിൽ ഇന്റർനെറ്റ്‌ പണിമുടക്ക്‌ ബാധിക്കുകയാണെങ്കിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ പ്രശ്നം പരിഹരിക്കപ്പെടും. ഇന്റർനെറ്റ്‌ തടസം നേരിട്ടാൽ ഉപയോക്താക്കൾ ആദ്യം തന്നെ ഓപ്പൺ ചെയ്ത്‌ വച്ചിരിക്കുന്ന ബ്രൗസറുകൾ എല്ലാം ക്ലോസ്‌ ചെയ്യുക.

വീണ്ടും ഓപ്പൺ ചെയ്ത ശേഷം ബ്രൗസർ ഹിസ്റ്ററി, കുക്കീസ്‌ ഇവ എല്ലാം നീക്കം ചെയ്യുക. കൂടാതെ റൗട്ടറും മോഡവും ഉൾപ്പടെയുള്ള എല്ലാ ഇന്റർനെറ്റ്‌ ഡിവൈസുകളും റീസ്റ്റാർട്ട്‌ ചെയ്യുകയോ റീബൂട്ട്‌ ചെയ്യുകയോ ചെയ്യണം. എന്നിട്ടും ഇന്റർനെറ്റ്‌ പഴയപോലെ ലഭ്യമാകുന്നില്ല എങ്കിൽ നിങ്ങളുടെ സർവീസ്‌ പ്രൊവൈഡറെ ബന്ധപ്പെട്ട്‌ കമ്പ്ലയിന്റ്‌ അറിയിക്കുക.

[yuzo_related]

Comments



Related Articles & Comments