മലയാളം ഇ മാഗസിൻ.കോം

വൃഷണത്തിൽ തെരുവ്‌ നായ കടിച്ച മധ്യ വയസ്കൻ നാണക്കേട്‌ ഭയന്ന് സംഭവം ആരോടും പറഞ്ഞില്ല, ഒടുവിൽ സംഭവിച്ചത്‌!

വൃഷണത്തിൽ നായ കടിച്ചു, നാണക്കേട്‌ കാരണം പുറത്തു പറഞ്ഞില്ല, മധ്യവയസ്കൻ പേ വിഷബാധയേറ്റ്‌ മരണപ്പെട്ടു! സംഭവം നമ്മുടെ തിരുവനന്തപുരത്ത്‌ തന്നെ, തിരുവനന്തപുരം പേയാടിന് സമീപമാണ് സംഭവം നടന്നത്‌. റോഡ്‌ സൈഡിൽ നിന്ന് വീട്ടിലെ പശുവിന് കൊടുക്കാൻ പുല്ലു വെട്ടുകയായിരുന്ന മധ്യവയസനെയാണ് തെരുവ്‌ നായ ആക്രമിച്ചത്‌.

\"\"

തെരുവ്‌ നായ വൃഷങ്ങളിൽ കടിച്ചുവെങ്കിലും നാണക്കേട്‌ കാരണം ഇദ്ദേഹം വീട്ടിൽ പറഞ്ഞിരുന്നില്ല. വീട്ടിലെത്തി സോപ്പ്‌ ഉപയോഗിച്ച്‌ കഴുകിയ ശേഷം ആരോടും മിണ്ടാതെ വേദന സഹിക്കുകയായിരുന്നു. ഒടുവിൽ ഇൻഫെക്ഷൻ ആയപ്പോഴാണ് വീട്ടുകാർ ശ്രദ്ധിച്ചത്‌. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പേ വിഷബാധ സാരമായി ബാധിച്ചിരുന്നു. ആശുപത്രിയിൽ എത്തിയപ്പോഴാണ് ഇദ്ദേഹം ഡോക്ടറോഡ്‌ കാര്യങ്ങൾ തുറന്നു പറഞ്ഞത്‌. ചികിത്സിക്കാൻ വൈകിയതിനാൽ പേവിഷബാധ മൂലം മധ്യ വയസൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഇത്‌ കന്നിമാസം: തെരുവ്‌ നായ കടിച്ചാൽ ഉടൻ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ
തെരുവ്‌ നായകൾ നമ്മുടെ നാട്ടിൽ പെരുകുകയാണ്. പ്രത്യേകിച്ചും കന്നിമാസം ആയതിനാൽ നായകളുടെ പ്രത്യുൽപ്പാദന സമയം കൂടിയാണ്‌. അതിനാൽ തന്നെ ഇരുചക്ര വാഹനങ്ങളിൽ പോകുമ്പോൾ പോലും ഇവയുടെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ട്‌. അങ്ങനെ ഏതെങ്കിലും അവസരത്തിൽ നായകളുടെ ആക്രമണമോ കടിയോ കിട്ടിയാൽ ഉടൻ തന്നെ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ ഇവയൊക്കെയാണ്.

\"\"

വീട്ടിലെ നായ ആയാലും തെരുവ്നായ ആയാലും നായ കടിച്ചാൽ ആദ്യം ചെയ്യേണ്ട കാര്യം വൃത്തിയുള്ള വെള്ളത്തിൽ മുറിവ് കഴുകുക എന്നതാണ്.  കഴുകുമ്പോൾ കഴിവതും ഒഴുക്കുള്ള വെള്ളത്തിൽ തന്നെ കഴുകാൻ ശ്രമിക്കുക. പത്തു പതിനഞ്ചു മിനിട്ടോളം കഴുകി വൃത്തിയാക്കുക. സോപ്പ് ഉപയോഗിച്ച് വേണം കഴുകാൻ. ചെറിയ മുറിവ് ആണെങ്കിൽ പോലും നല്ലപോലെ കഴുകണം. അണുക്കളെ പരമാവധി പുറത്തു കളയാൻ അത് സഹായകമാകും. കഴിവതും കഴുകിക്കളയാൻ കഴിയുന്ന ഭാഗത്തുള്ള മുറിവുകളിൽ വൈറസും മറ്റു അണുക്കളും അതോടെ ഒഴിവാകും. എന്നിട്ടും പോകാത്ത അത്രയും ആഴത്തിൽ മുറിവ് ഉണ്ടെങ്കിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകണം.

കടിയേറ്റ ഭാഗം ബാന്ഡേജോ മറ്റു തുണികളോ ഉപയോഗിച്ച് കഴുകിക്കളയണം എന്ന് നിർബന്ധമില്ല. മുറിവ് തുറന്ന രീതിയിൽ തന്നെ ആശുപത്രിയിൽ എത്തിച്ചാൽ മതിയാകും. സാധാരണ മുറിവുകളിൽ നിന്നുള്ള രക്തസ്രാവം പെട്ടെന്ന് നിൽക്കുമെങ്കിലും ചിലത് മാത്രം നിക്കാതെ വരാം. അങ്ങനെ വരുമ്പോൾ തുണിയോ മറ്റോ ഉപയോഗിച്ച്  മുറിവ് നന്നായി അമര്‍ത്തിപ്പിടിച്ച് രക്തപ്രവാഹം തടയുക.

\"\"

നായ കടിച്ചാൽ അത് പേവിഷബാധയുള്ള നായ ആണോ അല്ലേ എന്നറിയൽ ചിലപ്പോഴെല്ലാം ശ്രമകരമാണല്ലോ. വിഷബാധ ഉണ്ടെന്ന് സംശയിക്കുന്ന നായ, അല്ലെങ്കിൽ സാധാരണ നായ മുറിവ് ഉണ്ടാക്കാത്ത രീതിയിൽ തൊടുകയോ നക്കുകയോ ഒക്കെ ചെയ്തത് മാത്രം ആണെങ്കിൽ പേ വിഷബാധക്കുള്ള വാക്സിനേഷൻ ആവശ്യമില്ല. എന്നാൽ മാന്തുകയോ കടിക്കുകയോ ആഴത്തിലുള്ള മുറിവുകളുണ്ടാകുകയോ ചെയ്‌താൽ വാക്സിനേഷൻ നിർബന്ധവുമാണ്. വലിയ മുറിവാണെങ്കിലും ചെറിയ മുറിവാണെങ്കിലും ഇഞ്ചക്ഷന്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. 

\"\"

ഈ കാര്യങ്ങളൊക്കെ ഗൗരവത്തോടെ ശ്രദ്ധിക്കുന്നതിനോടൊപ്പം വീട്ടിൽ വളർത്തുന്ന നായകൾക്ക് മുൻകൂട്ടി പ്രധിരോധ കുത്തിവെപ്പുകളും മറ്റും നടത്തിയിരിക്കണം. അതുപോലെ വീട്ടിലെ കുട്ടികളെ പരമാവധി നായയിൽ നിന്നും അകറ്റിനിർത്തുകയും വേണം.  ശ്രദ്ധിക്കേണ്ട കാര്യം, ചക്കയുടെ പശ, മുളക് പൊടി എന്നിവ പേവിഷം പ്രതിരോധിക്കുമെന്നാണ് പണ്ടുമുതല്‍ക്കേയുള്ള നാടന്‍ ചികില്‍സകരുടെ വിശ്വാസം. ഓർക്കുക ഇത്‌ വെറും വിശ്വാസം മാത്രമാണ്, റാബിസ്‌ വൈറസിനെ പ്രതിരോധിക്കാൻ ഇത്തരം നാടൻ രീതികൾകൊണ്ട്‌ കഴിയില്ല എന്നതാണ് സത്യം.

Avatar

Staff Reporter