മലയാളം ഇ മാഗസിൻ.കോം

അറിയാമോ ഈ 7 നക്ഷത്രക്കാരായ സ്ത്രീകൾ ഭർത്താക്കന്മാർക്ക്‌ ഭാഗ്യവും കൊണ്ടാണ്‌ ജീവിതത്തിലേക്ക്‌ കടന്നു വരുന്നത്‌

നാളും ജാതകവും ഒക്കെ വിശ്വസിക്കുന്നവരാണ് നമ്മളിൽ പലരും. ജീവിതത്തിൽ ഉണ്ടാകുന്ന സുഖ ദുഃഖങ്ങൾക്കുള്ള പ്രതിവിധിയും ഇതിൽ ഉണ്ടെന്നാണ് പറയുന്നത്.

എന്തെങ്കിലും വിഷമഘട്ടങ്ങൾ ഉണ്ടായാൽ പലരും ജ്യോത്സ്യനെ കാണാൻ പോകുന്നു. വേണ്ടുന്ന പ്രതിവിധികൾ ചെയുന്നു. ഇതിൽ നിന്ന് ലഭിക്കുന്ന ആശ്വാസം വളരെ വലുതാണ്. ഒരാള്‍ക്ക് ജന്മനക്ഷത്ര പ്രകാരം നല്ലതും ചീത്തയുമായ പല പ്രതിസന്ധികളും ജീവിതത്തിൽ ഉണ്ടാകുന്നു. ഇവ ഇല്ലാതാക്കാന്‍ ജ്യോത്സ്യനേയും ജ്യോതിഷത്തേയും വിശ്വസിക്കുന്നു. പല നാളുകൾക്കും പല ലക്ഷണങ്ങളും ഭാഗ്യവും ഒക്കെ ഉണ്ട്.

ചില നക്ഷത്രക്കാരികളായ സ്ത്രീകളാൽ ഭര്‍ത്താവിന് ഭാഗ്യം കൊണ്ട് വരുന്നു. ഏത് വലിയ പ്രതിസന്ധിയിലും ഈ നക്ഷത്രക്കാരായ ഭാര്യ കൂടെ ഉണ്ടായാൽ അവരുടെ പ്രശ്നങ്ങൾ ഒക്കെ തരണം ചെയ്തു പോകാൻ സാധിക്കും. ഇവർക്ക് ജീവിതത്തിൽ ധാരാളം നേട്ടങ്ങളും ഉണ്ടാകും. ഈ നാളുകാർ ഏതെന്നും അവരിൽ നിന്നുള്ള ഭാഗ്യങ്ങൾ എന്തൊക്കെ എന്നും അറിയാം.

അശ്വതി
അശ്വതി നക്ഷത്രക്കാരായ സ്ത്രീകൾ ആത്മവിശ്വാസം നിറഞ്ഞവരാണ്. മറ്റുള്ളവരെ ആശ്രയിക്കാൻ ഇവർ ആഗ്രഹിക്കുന്നില്ല. ജീവിതത്തിൽ ഉണ്ടാകുന്ന പല വിഷമാവസ്ഥകളേയും ഇല്ലാതെയാക്കാൻ പോലും ഇവർക്ക് കഴിയും. ഭർത്താവിന്റെ ഐശ്വര്യത്തിനു കാരണക്കാരിയാണ് ഈ നാളുകാർ. സാമ്പത്തികമായും വളരെ മുന്നിൽ ആയിരിക്കും. ഇവർ കൈവിട്ടുപോയാൽ ഭർത്താവിന്റെ ഭാഗ്യവും കൂടെ പോകും എന്ന് പറയാം.

രോഹിണി
രോഹിണി നക്ഷത്രക്കാർ ഭർത്താവിന്റെ ഐശ്വര്യത്തിനു വേണ്ടി നിലകൊള്ളുന്നവർ ആകും. ആരോടും വഴക്കിടാൻ താല്പര്യം കാണിക്കാത്ത ഇവർ വിദ്യാഭ്യാസത്തിനു മുൻതൂക്കം നൽകുന്നു. ജീവിതത്തിൽ ഏത് പ്രതിസന്ധിയിലും ഭർത്താവിനെ സഹായിച്ചു കൂടെ നിൽക്കുന്നവർ ആണ് രോഹിണി നക്ഷത്രക്കാർ.

പുണര്‍തം
പുണര്‍തം നക്ഷത്രക്കാരായ സ്ത്രീകൾ ഒരിക്കലും തോൽക്കാൻ ഇഷ്ടപ്പെടുന്നില്ല. പ്രതികൂല സാഹചര്യത്തേയും അനുകൂലമാക്കി മാറ്റാൻ ഇവർക്ക് കഴിയും ഒരിക്കലും നഷ്ടപ്പെട്ടതിനെയോര്‍ത്ത് ഇവര്‍ സങ്കടപ്പെടുകയില്ല. വിഷമകരമായ അവസ്ഥയിലും ഭർത്താവിനെയും കൂടെ നിൽക്കുന്നവരെയും സംരക്ഷിക്കുന്നു. ജീവിതം വളരെ സന്തോഷത്തോട് കൂടെ കൊണ്ട് പോകാൻ സാധിക്കുന്നവർ ആണ് പുണർതം നക്ഷത്രമുള്ള സ്ത്രീകൾ

മകം
മകം നക്ഷത്രക്കാരായ സ്ത്രീകൾ ഭർത്താവിനോട് വളരെ സ്നേഹം ഉള്ളവർ ആകും. ഏത് പ്രതിസന്ധിയിലും ഭർത്താവിനെ വളരെ സ്നേഹത്തോടെ പരിചരിച്ചു നല്ലതിനെ തിരഞ്ഞെടുക്കാൻ സഹായിക്കുന്നു. ഇവർ ഐശ്വര്യം നിറഞ്ഞവർ ആയിരിക്കും. നഷ്ടമായത് ഇവരെ ബാധിക്കാറില്ല. ഇനി എന്ത് നേടും എന്ന് മാത്രമാണ് ഇവരുടെ ചിന്ത. മകം പിറന്ന മങ്ക എന്നൊരു ചൊല്ല് തന്നെയുണ്ട്.

ഉത്രം
ഉത്രം നക്ഷത്രക്കാരായ സ്ത്രീകള്‍ കുടുംബസ്നേഹം കൂടുതൽ ഉള്ളവർ ആയിരിക്കും. വളരെയധികം കഠിനാധ്വാനം ചെയ്യുന്നവരാണ്. ഇവരുടെ കഠിനാധ്വനത്തിന്റെ ഫലം ഭര്‍ത്താവിനു ലഭിക്കുന്നു. ഭര്‍ത്താവിന്റെ ഏത് പ്രതിസന്ധിയിലും പിന്തുണക്കുന്നവരായിരിക്കും ഇവര്‍. മിടുക്കികൾ ആയ ഇവർ ഭര്‍ത്താവിന്റെ ഭാഗ്യ നക്ഷത്രമാണ് എന്ന് പറയാം.

ചിത്തിര
ജീവിതത്തിലെ മോശം അവസ്ഥകളെയും പോസിറ്റീവ് ആക്കി മാറ്റാൻ ഇവർക്ക് കഴിയും. ഭര്‍ത്താവിന്റെ ഭാഗ്യത്തിന്റെയും ഐശ്വര്യത്തിന്റെയും കാരണക്കാരികൾ ആണ് ഇക്കൂട്ടർ. തന്റെടികൾ ആയ ഇവരുടെ തന്റേടം കൊണ്ട് പല പ്രതിസന്ധികളെയും മറികടക്കുന്നു. പോസിറ്റീവ് ആറ്റിട്യൂഡ് ഉള്ള ഈ നക്ഷത്രക്കാർ ഭർത്താവിന്റെ ഭാഗ്യം തന്നെയാണ്.

തൃക്കേട്ട
ഭാഗ്യ നക്ഷത്രങ്ങളില്‍ ഏറെ മികച്ചതാണ് തൃക്കേട്ട നക്ഷത്രം ഇന്നു പറയാം. ഭർത്താവിന്റെയും കുടുംബത്തിന്റെയും ഐശ്വര്യത്തിനു വേണ്ടി എന്ത് ചെയ്യാനും ഇവർ തയ്യാറാണ്. ഏത് പ്രതിസന്ധിയിലും ഇവർ കൂടെ നിന്ന് പരിഹാരം കാണാൻ ഇവർ മുന്നിൽ ഉണ്ടാകും.

ഒട്ടും മിനക്കെടാതെ കാശുണ്ടാക്കാൻ സ്റ്റീവിയ അഥവാ മധുരതുളസി, വീട്ടുമുറ്റത്ത്‌ കൃഷി ചെയ്യാം. Watch Video:

Avatar

Astrologer JK