മലയാളം ഇ മാഗസിൻ.കോം

ഈ നാളുകാരെ സംശയിക്കണം, അതിപ്പം സുഹൃത്തായാലും ബന്ധുവായാലും: എത്ര പ്രീയപ്പെട്ടവരെയും വഞ്ചിക്കുന്നവരാണത്രെ ഇവർ

ജ്യോതിഷവശാൽ ജന്മ നക്ഷത്രങ്ങളും ജന്മരാശിയുമൊക്കെ ഒരു വ്യക്തിയുടെ സ്വഭാവം, ഭാവി, വ്യക്തിത്വം എന്നിവയെ നിശ്ചയിക്കുന്നു. ഓരോ രാശിയിലുമുള്ളവരുടെ സ്വഭാവവും വ്യക്തിത്വവും വ്യത്യസ്തമാണ്. അവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും എല്ലാം വ്യത്യസ്തമായിരിക്കും.

സ്വാർഥരായ ചില രാശിക്കാരുണ്ട്. സ്വന്തം നേട്ടത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്ന മൂന്ന് രാശിയിൽപ്പെട്ട നാളുകാർ ആരെന്ന് അറിയാം. നിങ്ങളുടെ പങ്കാളിയോ സുഹൃത്തോ ഈ രാശിക്കാരാണെങ്കിൽ അൽപ്പം ജാഗ്രത പാലിക്കുന്നത് നല്ലതായിരിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മിഥുനം രാശിക്കാർ സംഭാഷണത്തിൽ വളരെ വൈദഗ്ധ്യമുള്ളവരായി കണക്കാക്കപ്പെടുന്നു. തങ്ങൾക്ക് പ്രയോജനമുണ്ടാകുന്ന കാര്യങ്ങൾ വരുമ്പോൾ ഇക്കൂട്ടർ സ്വാർഥരായി മാറുന്നു. ഇക്കൂട്ടരോട് തർക്കത്തിന് നിന്നാൽ സൗഹൃദം തന്നെ ഇവർ വേണ്ടെന്ന് വയ്ക്കും. ആത്മാഭിമാനം ഏറെയുള്ളവരാണ്. എന്നാൽ സ്വന്തം സന്തോഷത്തിനായി പ്രിയപ്പെട്ടവരെ പോലും ഇക്കൂട്ടർ വഞ്ചിക്കാൻ സാധ്യതയുണ്ട്. മിഥുനം രാശിയുടെ അധിപൻ ബുധനാണ്.

YOU MAY ALSO LIKE THIS VIDEO, ശനിദോഷം എന്തുകൊണ്ട്‌? പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ?

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
എപ്പോഴും ആകർഷണ കേന്ദ്രമായി തുടരാൻ ആഗ്രഹിക്കുന്നു എന്നതാണ് ചിങ്ങം രാശിക്കാരുടെ പ്രത്യേകത. അവരുടെ മുഖച്ഛായയ്ക്ക് എന്തെങ്കിലും മോശം വരുത്താൻ ആരെങ്കിലും ശ്രമിച്ചാൽ അത് ഇക്കൂട്ടർ സഹിക്കില്ല. അത്തരമൊരു സാഹചര്യത്തിൽ, അവർ സുഹൃത്തുക്കളാണെങ്കിൽ പോലും വെറുതെവിടില്ല. സ്വന്തം ജോലിയിലെ വിജയത്തിനായി ആരെ വേണമെങ്കിലും ഇക്കൂട്ടർ വഞ്ചിക്കും. സൂര്യ ദേവനാണ് ചിങ്ങം രാശിയുടെ അധിപൻ.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ജ്യോതിഷ പ്രകാരം കന്നി രാശിക്കാരും വഞ്ചനയിൽ വിദഗ്ധരായി കണക്കാക്കപ്പെടുന്നു. ഈ ആളുകൾക്ക് അവരുടെ നേട്ടത്തിനായി ഏത് പരിധി വരെ പോകാനും കഴിയും. അത് മാത്രമല്ല, ഇക്കൂട്ടർ സ്വന്തം നേട്ടത്തിനായി ആരെയും പരിഗണിക്കുന്നില്ല. പാവപ്പെട്ടവരെ സഹായിക്കാൻ പലപ്പോഴും തയ്യാറാകുമെങ്കിലും അതിന്റെ ഉദ്ദേശശുദ്ധി സംശയിക്കപ്പെടേണ്ടതായിരിക്കും. കന്നി രാശിയുടെ അധിപൻ ബുധൻ ആണ്.

YOU MAY ALSO LIKE THIS VIDEO, സർക്കാർ ജോലിയിൽ നിന്ന്‌ വിരമിച്ച ശേഷം മൺട്രോത്തുരുത്തിൽ ദമ്പതികൾ നടത്തുന്ന ഫാമിന്റെ വിജയരഹസ്യം

Avatar

Staff Reporter