മലയാളം ഇ മാഗസിൻ.കോം

പങ്കാളിയുടെ സ്വഭാവത്തിൽ ഈ 5 മാറ്റങ്ങൾ കാണുന്നുവെങ്കിൽ ഉറപ്പിച്ചോളൂ അവർ ഒരു പുതിയ ബന്ധം തുടങ്ങിക്കഴിഞ്ഞു

വിവാഹേതര ബന്ധങ്ങൾ പുതുമയൊന്നുമല്ലാത്ത കാലത്താണ്‌ നാം ജീവിക്കുന്നത്‌. പുതിയ ബന്ധം തുടങ്ങുന്നതിനു സഹായകരമായ ഗാഡ്ജറ്റുകളും സോഷ്യൽ ആപ്പുകളും ഇന്ന് ഏവരുടെയും കൈവശമുണ്ട്‌. ഒരു ബന്ധത്തിൽ മടുപ്പു തോന്നിയാൽ പുതിയ ബന്ധങ്ങൾ തേടിപ്പോകുന്നത്‌ ഭാര്യ ആയാലും ഭർത്താവായാലും ചെയ്യുന്ന കാര്യമാണ്‌ ഇക്കാലത്ത്‌. ദാമ്പത്യ ജീവിതത്തിലെ ചില താളപ്പിഴകൾ, പരസ്പരം അഡ്ജസ്റ്റ്‌ ചെയ്യാൻ പറ്റാതെ വരിക തുടങ്ങിയ കാരണങ്ങളാണ്‌ മക്കളെപ്പോലും ഉപേക്ഷിച്ച്‌ മറ്റൊരാൾക്കൊപ്പം ഇറങ്ങിപ്പോകാൻ പങ്കാളിയെ പ്രേരിപ്പിക്കുന്ന ചില ഘടകങ്ങൾ.

പങ്കാളികൾക്കിടയിലെ അസ്വാരസ്യങ്ങൾ മുതലെടുത്ത്‌ ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നവരും കുറവല്ല. പെട്ടെന്ന് മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിലും പങ്കാളി മറ്റൊരു ബന്ധത്തിൽ അകപ്പെട്ടു എന്ന് ചില നിരീക്ഷണങ്ങളിലൂടെ മനസിലാക്കാമെന്ന് സൈക്കോളജിസ്റ്റുകൾ പറയുന്നു. അത്തരത്തിൽ പങ്കാളിയുടെ സ്വഭാവത്തിൽ സംഭവിക്കുന്ന ഈ 5 മാറ്റങ്ങളിലൂടെ പങ്കാളി പുതിയ ബന്ധം ആരംഭിച്ചു എന്നു മനസിലാക്കാം.

1. മറ്റൊരു വ്യക്തിക്ക് തുടർച്ചയായി പരിഗണന നൽകുക, അവരെ പുകഴ്ത്തി സംസാരിക്കുന്നത് പതിവാക്കുക എന്നിവ ശ്രദ്ധിക്കേണ്ടതാണ്. പെരുമാറ്റത്തിലെ പെട്ടെന്നുള്ള ഈ മാറ്റം മറ്റൊരു പ്രണയത്തിലേക്കുള്ള തെരച്ചിലാണെന്ന് തിരിച്ചറിയാനുള്ള മാർഗമാണ്.

2. ഒറ്റയ്ക്കിരിക്കുമ്പോഴും മറ്റും ഫോണിൽ കൂടുതൽ സമയം മുഴുകുന്നത്, സംസാരിക്കുകയോ സന്ദേശമയയ്ക്കുകയോ ചെയ്യുന്നത് സൂക്ഷിക്കുക. ഫോണിനോടുള്ള പെട്ടെന്നുള്ള ആകർഷണം മറ്റൊരാളിലേക്ക് ആകർഷിക്കപ്പെടുന്നു എന്നതിന്റെ സൂചനയാണ്.

3. കൂടുതൽ സമയം പുറത്ത് ചെലവഴിക്കുന്നതിന് താത്പര്യം കാട്ടുക, പങ്കാളിക്കൊപ്പം സമയം ചെലവഴിക്കാതിരിക്കാൻ
വളരെ തിരക്കിലാണെന്ന് പറഞ്ഞുകൊണ്ടേയിരിക്കുക തുടങ്ങിയ സ്വഭാവത്തിലെ മാറ്റങ്ങളും ശ്രദ്ധിക്കേണ്ടതാണ്. പുതിയ ബന്ധത്തിലകപ്പെട്ടു എന്നതിന്റെ സൂചനയാകാം അതും.

4. നിങ്ങളുടെ പങ്കാളി മറ്റൊരാൾ സമീപത്തുള്ളപ്പോൾ മാത്രം അവരുടെ ആകർഷകമായ വ്യക്തിത്വം പ്രകടിപ്പിക്കുന്നുവെങ്കിൽ മറ്റൊരു ഇണയെ തേടുന്നു എന്ന സൂചകമാവാം. പ്രകൃതിയിൽ എല്ലാ ജീവജാലങ്ങളും ഇണയെ ആകർഷിക്കുന്നതിനായി അവയുടെ ചുറ്റുപാടിലെത്തുമ്പോൾ സ്വഭാവത്തിൽ മാറ്റങ്ങൾ വരുത്താറുണ്ട്.

5. നിങ്ങളുടെ പങ്കാളി നിങ്ങളെ മറ്റുള്ളവരുമായി, പ്രധാനമായും സ്ഥിരമായി സംസാരിക്കുന്ന ഒരാളുമായി താരതമ്യപ്പെടുത്താൻ തുടങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. മനസിൽ ഇഷ്ടമുള്ള ഒരു വ്യക്തിയുമായി താരതമ്യം ചെയ്യുന്നു എന്നതിന്റെ സൂചനയാണിത്.

YOU MAY ALSO LIKE THIS VIDEO, മട്ടുപ്പാവിലെ കുരുമുളക്‌ വളർത്തൽ വൻ വിജയം, ഒപ്പം പച്ചക്കറികളും, ഇത്‌ കൊട്ടാരക്കരയിലെ അത്ഭുതം

Avatar

Staff Reporter