മലയാളം ഇ മാഗസിൻ.കോം

സന്ദീപിനെക്കുറിച്ച് പുറത്തറിഞ്ഞതൊന്നുമല്ല സത്യം, ഭാര്യ പോലും ഉപേക്ഷിച്ച് പോയി, കാരണം

കൊട്ടാരക്കര: ഡോക്ടർ വന്ദനയെ കുത്തിക്കൊലപ്പെടുത്തിയ സന്ദീപ് ലഹരിക്ക് അടിമയായിരുന്നെന്ന് നാട്ടുകാർ. സ്കൂൾ അധ്യാപകനാണെങ്കിലും ലഹരിമൂത്ത് റോഡിൽ കിടക്കുക പതിവായിരുന്നു. ബന്ധുക്കളോ സുഹൃത്തുക്കളോ ചേർന്ന് ഇയാളെ വീട്ടിലെത്തിക്കുകയാണ് പതിവ്. എന്നാൽ, ലഹരിമൂത്ത് കിടക്കുമ്പോഴും ആരെയും ആക്രമിക്കുന്ന രീതി ഇയാൾക്കുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വന്ദനയെ ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് സന്ദീപിന്റെ പരിചയക്കാരും.

ഭാര്യയും രണ്ട് ആൺമക്കളുമുള്ള സന്ദീപിന്റെ ജീവിതം നശിപ്പിച്ചത് ലഹരിയാണ്. സന്ദീപ് മദ്യത്തിന് അടിമയായിരുന്നു എന്ന് വെളിയം ചെറുകരക്കോണത്തെ നാട്ടുകാരും പറയുന്നു. മദ്യപാനവും ലഹരി ഉപയോ​ഗവും കൂടിയതോടെ ഭാര്യ രണ്ട് മക്കളുമായി ഇയാളെ ഉപേക്ഷിച്ച് പോയി. എന്നാൽ, എത്ര ലഹരിയിലായാലും നാട്ടിൽ അക്രമങ്ങൾ നടത്തുകയോ കേസുകളിൽ പെടുകയോ ചെയ്തിരുന്നില്ല.

പന്ത്രണ്ടും എട്ടും വയസ്സുള്ള രണ്ട് ആൺമക്കളാണ് സന്ദീപിന്. വിലങ്ങറ യുപി സ്കൂളിലെ അധ്യാപകനായ സന്ദീപ് സംരക്ഷിത അധ്യാപകനായി നെടുമ്പന യുപി സ്കൂളിൽ ജോലി ചെയ്തുവരികയായിരുന്നു. അമ്മയോടൊപ്പമായിരുന്നു താമസം. അമ്മ ആശുപത്രിയിലായതിനാൽ വീട് അടഞ്ഞുകിടക്കുകയാണ്. സഹോദരൻ കൊട്ടാരക്കരയിലാണു താമസം.

YOU MAY ALSO LIKE THIS VIDEO, സംസ്ഥാനത്തെ നടുക്കിയ ആദ്യ ബോട്ട് അപകടമല്ല മലപ്പുറം താനൂർ ബോട്ട് അപകടം. മുൻപും ഇത്തരം ​ദുരന്തം മലയാളികളെ കരയിച്ചിട്ടുണ്ട്. കേരളത്തെ നടുക്കിയ 20 ബോട്ടപകടങ്ങൾ, എന്നിട്ടും തുടരുന്ന അനാസ്ഥയും.

നാട്ടിൽ എവിടെയെങ്കിലും സംഘർഷം വല്ലതും നടന്നോയെന്നു ചൊവ്വാഴ്ച വൈകിട്ട് ഇയാൾ പലരോടും ചോദിച്ചിരുന്നു. പിന്നാലെ വീട്ടിലെ പശുവിനെ അഴിച്ചുവിട്ട ഇയാൾ പലയിടത്തും കറങ്ങിനടന്നു. പുലർച്ചെ 2.30ന് സമീപവാസി നെട്ടയം സ്കൂളിലെ പ്രധാന അധ്യാപകനായ ശ്രീകുമാറിന്റെ വീടിന്റെ സമീപത്തുള്ള റബർ പുരയിടത്തിലെ വലിയ താഴ്ചയിലേക്ക് ചാടിയ സന്ദീപ് ആരോ കൊല്ലാൻ വരുന്നു എന്നുപറഞ്ഞു വിളിച്ചു കൂവി. ചാട്ടത്തിൽ കാലിനു മുറിവേറ്റു രക്തം വാർന്നു. ശ്രീകുമാർ അയൽവാസികളെയും പൊതുപ്രവർത്തകൻ ബിനുവിനെയും വിളിച്ചുവരുത്തി. അനുനയിപ്പിക്കാൻ നോക്കിയപ്പോഴും ആരോ കൊല്ലാൻ വരുന്നുവെന്ന് ആവർത്തിച്ചുകൊണ്ടിരുന്നു. പിന്നീട് ഫോണെടുത്ത് പൊലീസിനെ വിളിച്ചു. പൊലീസെത്തിയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്.

ആശുപത്രിയിലെത്തുമ്പോഴും കാലിലെ മുറിവിൽ തയ്യലിടുമ്പോഴും ശാന്തനായിരുന്ന ഇയാൾ പെട്ടെന്നാണു രാജേന്ദ്രൻപിള്ളയെ ചവിട്ടിവീഴ്ത്തിയതും ബിനുവിനെ കുത്തിയതും. തടസ്സം പിടിക്കാൻ എത്തിയ മറ്റുള്ളവരെയും കുത്തി. ഒടുവിൽ ഡോ. വന്ദനയെയും. ആക്രമണത്തിനു മുൻപ് ഡോക്ടറും നഴ്സും തന്നെ ചികിത്സിക്കുന്നതിന്റെ വിഡിയോ ഇയാൾ ഫോണിൽ പകർത്തിയിരുന്നു. പിന്നീട് ഈ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.

രാവിലെ 8.30നു ഗവ. മെഡിക്കൽ കോളജിൽ എത്തിച്ചപ്പോഴും ഇയാൾ അക്രമാസക്തനായി. ഇതോടെ പ്രതിയെ സ്ട്രെച്ചറിൽ കിടത്തി കൈകൾ ബന്ധിച്ചാണു ചികിത്സ നടത്തിയത്. ഇതേനിലയിലാണു കൊട്ടാരക്കരയിലേക്കു കൊണ്ടുപോയതും. ജയിലിലേക്കു കൊണ്ടുപോയതും ബന്ധിച്ചനിലയിലാണ്.

YOU MAY ALSO LIKE THIS VIDEO, കരിമ്പ്‌ കൃഷിയിൽ നൂറുമേനി വിജയം നേടാനൊരുങ്ങി കൊല്ലം ജില്ലയിലെ ഒരു കർഷകൻ, ഇനി വിപണിയിൽ കൊല്ലം ശർക്കരയും. റെഡ്‌ ലേഡി പപ്പായ, നാരങ്ങ, പശു, വാഴ, കോഴി, മീൻ തുടങ്ങി എല്ലാമുണ്ട്‌ ഈ സംയോജിത കൃഷിയിടത്തിൽ


Avatar

Staff Reporter