• Categories
    • Advertorial
    • Agro & Farming
    • Astrology & Belief
    • Automotive
    • Career & Education
    • Entertainment
    • English
    • Fashion & Beauty
    • Featured & Exclusive
    • Fitness & Wellness
    • Gallery
    • Good Food
    • Gossip & Talk
    • Health
    • Home Style
    • Interviews
    • Lifestyle & Relation
    • Men & Women
    • News & Updates
    • News Special
    • Opinion
    • Personalities
    • Pravasi
    • Sensational
    • Weird & Special
    • Tech Updates
    • Tips & Awareness
    • Trending
    • Travel & Tour
മലയാളം ഇ മാഗസിൻ.കോം
No Result
View All Result
No Result
View All Result
മലയാളം ഇ മാഗസിൻ.കോം
No Result
View All Result

ചിലരെ കൊതുക്‌ കൂടുതലായി കടിയ്ക്കുന്നതിന്‌ പിന്നിലെ ആർക്കുമറിയാത്ത ആ രഹസ്യം

Staff Reporter by Staff Reporter
July 2, 2024
in News Special
0
ചിലരെ കൊതുക്‌ കൂടുതലായി കടിയ്ക്കുന്നതിന്‌ പിന്നിലെ ആർക്കുമറിയാത്ത ആ രഹസ്യം
FacebookXEmailWhatsApp

കൊതുക് കാഴ്ചയില്‍ ചെറിയ രൂപമെങ്കിലും വരുത്തി വയ്ക്കുന്ന രോഗങ്ങള്‍ ചില്ലറയല്ല. പല തരം പനികളിലൂടെ ജീവന് ഭീഷണി വരുത്തി വയ്ക്കാന്‍ കഴിയുന്നവയാണ് കൊതുകുകള്‍. പല ഗുരുതരമായ പനികള്‍ക്കു പുറകില്‍ ഈ കൊച്ചുരൂപമാണെന്നതാണ് വാസ്തവം. നിങ്ങള്‍ ശ്രദ്ധിച്ചു കാണും, ചിലരെ മാത്രം കൊതുക് കൂടുതല്‍ കടിയ്ക്കുന്നത്. ചിലപ്പോള്‍ ഒരു കൂട്ടം ആളുകള്‍ ഒരേയിടത്ത് ഇരിയ്ക്കുന്നുവെങ്കിലും ചിലരെ മാത്രം കൊതുക് കൂടുതല്‍ ലക്ഷ്യം വയ്ക്കുന്നു, കടിയ്ക്കുന്നു. കൊതുകിന്റെ ഈ മനശാസ്ത്രം പലരേയും അദ്ഭുതപ്പെടുത്തുന്നതുമാണ്. പലരും പരാതിപ്പെടുന്നതും സാധാരണയാണ്, എവിടെയിരുന്നാലും കൊതുക് എന്നെ കൂടുതല്‍ കടിയ്ക്കുന്നു എന്ന്. ഇതിനു പുറകിലെ ചില യാഥാര്‍ത്ഥ്യങ്ങളെ കുറിച്ചറിയൂ.

കൊതുക് ഒരാളെ കടിയ്ക്കുമ്പോള്‍ രക്തത്തിലെ പ്രോട്ടീനാണ് ലക്ഷ്യം വയ്ക്കുന്നത്. അതായത് കൊതുകിന് നില നില്‍ക്കാന്‍ ആവശ്യം രക്തമല്ല, രക്തത്തിലെ പ്രോട്ടീനാണ്. കൊതുക് ഒരാളെ കടിയ്ക്കുമ്പോള്‍ ആദ്യം രക്തത്തിലേയ്ക്ക് രക്തം കട്ടി പിടിയ്ക്കാതിരിയ്ക്കാനായി കൊതുകിന്റെ ഉമിനീരിന്റെ ഭാഗം കൊമ്പിലൂടെ ശരീരത്തില്‍ കുത്തി വയ്ക്കുന്നു. ഇതിലൂടെ എളുപ്പത്തില്‍ രക്തം കുടിയ്ക്കാന്‍ കൊതുകിനെ സഹായിക്കുന്നു. കൊതുകിന്റെ നില നില്‍പ്പിനും വംശവര്‍ദ്ധനവിനും പ്രോട്ടീന്‍ ആവശ്യമാണ്.

കൊതുക് ചിലരെ എന്താണ് കൂടുതല്‍ കടിയ്ക്കുന്നത് എന്നതു സംബന്ധിച്ച പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ തെളിഞ്ഞത് ഇത് രക്തഗ്രൂപ്പിന്റെ അടിസ്ഥാനത്തിലാണെന്നാണ്. നാലു ബ്ലഡ് ഗ്രൂപ്പില്‍ ‘ഒ’ ബ്ലഡ് ഗ്രൂപ്പിലാണ് കൊതുകിന് കൂടുതല്‍ താല്‍പര്യം എന്നതാണ് ഒന്ന്. ഇതു പോലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വിസര്‍ജനം ശരീരത്തില്‍ നിന്നും കൂടുതലെങ്കില്‍ ഇവരെ കൊതുക് കൂടുതല്‍ ലക്ഷ്യം വയ്ക്കുന്നു. ഇതാണ് ഒരു ഉറക്കം കഴിഞ്ഞാല്‍ പെട്ടെന്ന് കൂടുതല്‍ കൊതുകിന്റെ ശല്യം തോന്നുന്നത്. ഒരാള്‍ ഉറങ്ങുമ്പോള്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ശരീരത്തില്‍ നിന്നും കൂടുതല്‍ പുറന്തള്ളപ്പെടുന്നു. ഇത് കൊതുകിനെ ആകര്‍ഷിയ്ക്കുന്നു. കടിയ്ക്കാന്‍ പ്രേരണ നല്‍കുന്നു.

മറ്റൊന്ന് അന്തരീക്ഷമാണ്. തണുപ്പു കാലത്തേക്കാള്‍ ചൂടു കാലത്താണ് കൊതുകിന്റെ ശല്യം കൂടുതല്‍. പല രോഗങ്ങളും പടര്‍ന്നു പിടിയ്ക്കുന്നതും വേനല്‍ക്കാലത്താണ്. മുറിയില്‍ കൂടുതല്‍ ചൂടെങ്കില്‍ കൂടുതല്‍ കൊതുക് ശല്യമുണ്ടാകും. കൊതുകിന് തണുപ്പ് പിടിയ്ക്കില്ല. ചൂടാണ് ഇഷ്ടം. ഇതു പോലെ ചിലരുടെ ശരീരോഷ്മാവ് കൂടുതലെങ്കില്‍ കൂടുതല്‍ കൊതുക് കടി കൂടുതലുണ്ടാകും. ഇതു പോലെ ഗര്‍ഭിണികളെ കൊതുക് കൂടുതല്‍ കടിയ്ക്കും. കാരണം ഗര്‍ഭകാലത്ത് ശരീരത്തിന്റെ ഊഷ്മാവ് പൊതുവേ കൂടുതലായിരിയ്ക്കും. മാത്രമല്ല, ഇവരുടെ ശരീരം പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് തോതും കൂടുതലാണ്. ഇതാണ് ഈ സമയത്ത് കൊതുക് ഇവരിലേയ്ക്ക് കൂടുതല്‍ ആകര്‍ഷിയ്ക്കപ്പെടുന്നത്.

മറ്റൊരു കാരണമെന്നത് ശരീരത്തിലെ ലാക്ടിക് ആസിഡ് അളവാണ്. വ്യായാമം ചെയ്യുന്നവരില്‍, നല്ലതു പോലെ വിയര്‍ക്കുന്നവരില്‍ശരീരത്തിലുണ്ടാകുന്ന ഒന്നാണ് ലാക്ടിക് ആസിഡ്. ഇത് രക്തത്തില്‍ കലര്‍ന്ന് മൂത്രത്തിലൂടെ പുറത്തു പോകുന്നു. വിയര്‍ത്താണ് വരുന്നതെങ്കില്‍ ലാക്ടിക് ആസിഡ് കൂടുതലാകും. ചര്‍മത്തിലൂടെ ഇത് കൊതുക് തിരിച്ചറിയും. കൂടുതല്‍ കടി കൊള്ളും. ഇതു പോലെ അമോണിയയുടെ സാന്നിധ്യം കൊതുകിനെ ആകര്‍ഷിയ്ക്കുന്നു. അമോണിയ വിഷാംശമാണ്. ശരീരം അപ്പോള്‍ തന്നെ ഇതിനെ യൂറിയയാക്കി മാറ്റുന്നു, എന്നാല്‍ വൃക്ക പ്രശ്‌നം, കരള്‍ പ്രശ്‌നം, അമിത വണ്ണം എന്നിവയുള്ളവരില്‍ ഇതു പോലെ പെട്ടെന്നിത് യൂറിക് ആസിഡായി മാറുന്നില്ല. ഇതു പോലെ പ്രമേഹമുള്ളവരില്‍ അസെറ്റോണ്‍ എന്ന സാന്നിധ്യം കൂടും. ഇതെല്ലാം തന്നെ കൊതുകിനെ ആകര്‍ഷിയ്ക്കും. ഒരാളുടെ ചര്‍മത്തിലൂടെ ഇത്തരം കാര്യങ്ങള്‍ കൊതുകിന് തിരിച്ചറിയാന്‍ സാധിയ്ക്കും.

ചിലരില്‍ വിയര്‍പ്പു ഗന്ധം കൂടുതലാകും. വിയര്‍ക്കുമ്പോള്‍ ശരീരത്തില്‍ കൂടുതലായുള്ള ബാക്ടീരിയകളാണ് ഇതിനു കാരണമാകുന്നത്. ഇതും കൊതുകിനെ ഇവരിലേയ്ക്ക് കൂടുതല്‍ ആകര്‍ഷിയ്ക്കുന്നു. ഇതു പോലെ നാം കഴിയ്ക്കുന്ന മദ്യം, ബിയര്‍ എന്നിവയും വിയര്‍പ്പു കൂട്ടും, താപനില കൂട്ടും, കൊതുക് ഇവരെയും കടിയ്ക്കും. സ്ഥിരം മദ്യപാനികള്‍ക്ക് ഇത്തരം കടി കൊള്ളുന്നത് കൂടുതലാകും. ദിവസവും 300 എംഎലില്‍ കൂടുതല്‍ മദ്യം കഴിയ്ക്കുന്നവരില്‍ കൊതുകു കടി കൊള്ളാനുള്ള സാഹചര്യം കൂടുതലാണ്. വസ്ത്രത്തിന്റെ നിറവും കൊതുകിനെ ആകര്‍ഷിയ്ക്കുന്നു. കൊതുക് എല്ലാം വെള്ള അല്ലെങ്കില്‍ കറുപ്പായി കാണും. കടുത്ത നിറത്തിലെ വസ്ത്രം അണിഞ്ഞാല്‍ കൊതുക് വേഗത്തില്‍ ഇത് തിരിച്ചറിയും. കിടക്കാന്‍ നേരത്ത് കടുത്ത നിറം ഒഴിവാക്കുന്നതാണ് നല്ലത്. ഇതല്ലാതെ ശരീരത്തിലെ ചില ജെനെറ്റിക് ഘടകങ്ങളം കൊതുകിനെ ആകര്‍ഷിയ്ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ചിലര്‍ക്കു കൂടുതല്‍ കടി കൊള്ളുന്നതിന്റെ അടിസ്ഥാനം ഇതെല്ലാമാണ്.

കൊതുകു കടി മാരകമായി മാറുന്നതിനാല്‍ തന്നെ കടിയേല്‍ക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കണം. ശരീരത്തില്‍ പെട്ടെന്ന് തന്നെ വിയര്‍ക്കുന്ന, കൂടുതല്‍ രക്തയോട്ടമുള്ള ഇടങ്ങളിലാണ് കൊതുകു പെട്ടെന്ന് കടിയ്ക്കുക. മുഖം, കഴുത്തിന്റെ പുറക്, മുന്‍വശം തുടങ്ങിയ ഭാഗങ്ങള്‍. ഇത്തരം ഭാഗങ്ങള്‍ കവര്‍ ചെയ്യുക. പ്രത്യേകിച്ചും കൊതുക് കൂടുതലുള്ള സ്ഥലങ്ങളില്‍ പുറത്തു പോകുമ്പോള്‍. ഇതുപോലെ ഉറങ്ങാന്‍ പോകുമ്പോഴും മറ്റും ലൈറ്റ് നിറത്തിലെ വസ്ത്രം ധരിയ്ക്കുക. ഇതു പോലെ നല്ലതു പോലെ വെള്ളം കുടിയ്ക്കുക. അപ്പോള്‍ ലാക്ടിക് ആസിഡ് മൂത്രത്തിലൂടെ കൂടുതല്‍ പുറത്തു പോകും.

ഇതു പോലെ വിയര്‍ത്താണ് വരുന്നതെങ്കില്‍ ശരീരം കുളിച്ച ശേഷം, വിയര്‍പ്പു പൂര്‍ണമായി കളയുക. ഉറക്കത്തില്‍ വിയര്‍ക്കുമ്പോള്‍ കൊതുക് ആക്രമിയ്ക്കും. വിയര്‍ക്കാതെ നോക്കുകയെന്നതാണ് പ്രധാനം. ഇതു പോലെ ശരീര ദുര്‍ഗന്ധമെന്നത് ബാക്ടീരിക കാരണമാണ്. കുളിയ്ക്കുന്ന വെള്ളത്തില്‍ അല്‍പം ഉപ്പ്, വിനെഗര്‍, നാരങ്ങാനീര് എന്നിവ ചേര്‍ത്തു കുളിയ്ക്കുന്നത് ഒരു പരിധി വരെ സഹായിക്കും.

Previous Post

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 02 ചൊവ്വ) എങ്ങനെ എന്നറിയാം

Next Post

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 03 ബുധന്‍) എങ്ങനെ എന്നറിയാം

Next Post

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 03 ബുധന്‍) എങ്ങനെ എന്നറിയാം

Recent Posts

  • കാടിന്റെ അറിവ് ലോകത്തിന് നൽകിയ മല്ലൻ കാണിക്ക് വിട; ആരോഗ്യപ്പച്ചയുടെ പ്രയോക്താവ് ഓർമ്മയായി
  • YouTube-ൽ നിന്ന് പണം വാരൽ ഇനി വെറും ‘കളിയല്ല’! പുതിയ നിയമം ജൂലൈ 15 മുതൽ; ഈ ചാനലുകൾക്ക് പൂട്ടുവീഴും
  • ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആന മുത്തശ്ശി ‘വത്സല’ ഓർമയായി
  • പൊതുവേദിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ സുരേഷ് എന്ന് വിളിച്ച് ഉർവശി, പിന്നെ സംഭവിച്ചത്
  • ഈ രക്തസ്രാവം നിസ്സാരമല്ല! എൻഡോമെട്രിയൽ ബയോപ്സി അറിയേണ്ടതെല്ലാം!

Categories

  • Advertorial
  • Agro & Farming
  • Automotive
  • Career & Education
  • Career Window
  • Crime Report
  • Do You Know
  • Editor's Choice
  • English
  • Entertainment
  • Fashion & Beauty
  • Featured & Exclusive
  • Fitness & Wellness
  • Gallery
  • Good Food
  • Gossip & Talk
  • Health
  • Home Style
  • Interviews
  • Jyothisha Kairali
  • Lifestyle & Relation
  • Mayilppeeli
  • Men & Women
  • News & Updates
  • News Special
  • Opinion
  • Personalities
  • Photo Gallery
  • Politics
  • Pravasi
  • Sensational
  • Social Media
  • Sports
  • Tech Updates
  • Tips & Awareness
  • Top Stories
  • Travel & Tour
  • Trending
  • Uncategorized
  • Weird & Special
  • Women
  • Entertainment
  • English
  • Lifestyle & Relation
  • Weird & Special
  • Tips & Awareness
  • Trending
  • Contact Us
  • Privacy Policy

© 2025 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result

© 2025 JNews - Premium WordPress news & magazine theme by Jegtheme.