രാജ്യത്തെ ആദ്യ സെമി-ഹൈ സ്പീഡ് റീജിയണൽ റെയിൽ സർവീസായ നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (എൻസിആർടിസി) റാപ്പിഡ്- എക്സ് റീജിയണൽ ട്രെയിൻ സർവീസ് യാഥാർത്ഥ്യമായി. ഡല്‍ഹി- ഗാസിയാബാദ് -മീററ്റ് റീജിയണല്‍ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) ഇടനാഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ‘റാപ്പിഡ് എക്‌സി’ന്റെ ഉത്ഘാടനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ട്രെയിനിൻ്റെ പേര് മാറ്റി. ‘റാപ്പിഡ് എക്‌സി’ൽ നിന്നും ‘നമോ ഭാരത്’ എന്നാണ് ഇപ്പൊൾ പുനർനാമകരണം ചെയ്തിരിക്കുന്നത്.
സാഹിബാബാദ്, ദുഹായ് ഡിപ്പോ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ഈ ട്രെയിൻ മോദി ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) ബുധനാഴ്ച അറിയിച്ചിരുന്നു.
അതേസമയം, പേരുമാറ്റത്തിൽ പ്രധാനമന്ത്രി മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു.
“നമോ സ്റ്റേഡിയത്തിന് ശേഷം ഇപ്പോൾ നമോ ട്രെയിനുകൾ. അദ്ദേഹത്തിന്റെ ആത്മാഭിമാനത്തിന് ഒരു പരിധിയുമില്ല,” കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
YOU MAY ALSO LIKE THIS VIDEO, എന്തൊരു പ്ലാനിംഗ്, മികച്ച വരുമാനം! വെറുതെയല്ല ക്രിസ്തുദാസിന് കൃഷി ഇത്ര ലാഭകരമാകുന്നത്

ഓരോ 15 മിനിറ്റിലും ഇന്റർസിറ്റി യാത്രയ്‌ക്കായി അതിവേഗ ട്രെയിനുകൾ നൽകുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു “പരിവർത്തന” പ്രാദേശിക വികസന സംരംഭമാണിത്, ഇത് ആവശ്യാനുസരണം ഓരോ 5 മിനിറ്റിലും ഇത്തരം ട്രെയിനുകൾ സർവീസ് നടത്തുമെന്നും പിഎംഒ അറിയിച്ചു.
ഡൽഹി-ഗാസിയാബാദ്-മീററ്റ് റീജണൽ സർവീസ് ഇടനാഴിയുള്ളത്. ഇന്ന് ഉദ്ഘാടനം കഴിഞ്ഞ് ഒക്ടോബർ 21-ന് യാത്രക്കാർക്കായി തുറന്നുകൊടുക്കും. സാഹിബാബാദിനും ദുഹായ് ഡിപ്പോയ്ക്കും ഇടയിലുള്ള മുൻഗണനാ വിഭാഗത്തിൽ 5 സ്റ്റേഷനുകളുണ്ട് -സാഹിബാബാദ്, ഗാസിയാബാദ്, ഗുൽധാർ, ദുഹായ്, ദുഹായ് ഡിപ്പോ.
സിസിടിവി ക്യാമറകൾ, എമർജൻസി ഡോർ തുറക്കാനുള്ള സംവിധാനം, ട്രെയിൻ ഓപ്പറേറ്ററുമായി ആശയവിനിമയം നടത്താനുള്ള ബട്ടൺ എന്നിവ ഈ ട്രെയിനിന്റെ സുരക്ഷാ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.
K B Ganesh Kumar പുറത്തേക്ക്? മന്ത്രിയാകാൻ കുന്നത്തൂർ MLA Kovoor Kunjumon

ഈ ഇടനാഴിയിൽ 160 കിലോമീറ്റർ വേഗതയിൽ വരെ ട്രെയിനുകൾക്ക് ഓടാൻ കഴിയും, എന്നാൽ പ്രവർത്തന വേഗത കുറവായിരിക്കുമെന്ന് അധികൃതർ പറയുന്നു.
ഡൽഹി-ഗാസിയാബാദ്-മീററ്റ് ഇടനാഴിക്കായി 30,000 കോടി രൂപയിലധികമാണ് ചിലവായത്. ഗാസിയാബാദ്, മുറാദ്‌നഗർ, മോദിനഗർ എന്നീ നഗര കേന്ദ്രങ്ങളിലൂടെ ഒരുമണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ നിന്ന് മീററ്റിലെത്താന്‍ ജനങ്ങള്‍ക്ക് യാത്ര ചെയ്യാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
82.15 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-ഗാസിയാബാദ്-മീററ്റ് RRTS 2025 ജൂണോടെ പ്രവർത്തനക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നത്.
YOU MAY ALSO LIKE THIS VIDEO, 13 വർഷം കൊണ്ട് വീടിന്റെ ടെറസിനെ ഒരു കൊച്ചു വനമാക്കി മാറ്റിയ കൊച്ചിക്കാരൻ, പച്ചക്കറി മാത്രമല്ല മാവും, പേരയും, ഓറഞ്ചും ഉൾപ്പടെയുള്ള മരങ്ങളുമുണ്ട് ഈ മട്ടുപ്പാവിൽ, Success Story of Terrace Farming