മലയാളം ഇ മാഗസിൻ.കോം

മൂന്ന് കുഞ്ഞുമക്കളും ദമ്പതികളും ജീവനൊടുക്കിയ ചെറുപുഴ കൂട്ടമരണത്തിലെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഞെട്ടിക്കുന്നത്

ചെറുപുഴയില്‍ മൂന്ന് കുട്ടികളെ കൊലപ്പെടുത്തി അമ്മയും പങ്കാളിയും ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് മക്കളെയും കൊലപ്പെടുത്തിയതിന് ശേഷമാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഇപ്പോഴിതാ അഞ്ച് പേരുടെയും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

ഇളയ രണ്ട് കുട്ടികളെയും കെട്ടിത്തൂക്കുന്നതിന് മുമ്പ് ഭക്ഷണത്തിൽ ഉറക്കുഗുളിക കലർത്തി നൽകിയെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.എന്നാൽ മൂത്ത കുട്ടിയെ ജീവനോടെ കെട്ടിത്തൂക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. മൂന്ന് മക്കളുടെയും മരണം ഉറപ്പാക്കിയ ശേഷം ശ്രീജയും ഷാജിയും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്.

നിർമ്മാണത്തൊഴിലാളിയായ മുളപ്ര വീട്ടിൽ ഷാജി (40), ചെറുവത്തൂർ സ്വദേശി കുടിയിൽ ശ്രീജ (38), ശ്രീജയുടെ ആദ്യ വിവാഹത്തിലെ മക്കളായ സൂരജ് (12), സുബിൻ (8), സുരഭി (6) എന്നിവരെ കഴിഞ്ഞ ദിവസം ശ്രീജയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ സ്റ്റെയർകേസിന്റെ കമ്പിയിൽ തൂങ്ങിയ നിലയിലും ശ്രീജയെയും ഷാജിയെയും കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്.

രണ്ടാഴ്ച മുന്‍പാണ് ആദ്യ ഭര്‍ത്താവ് സുനിലിനെ ഉപേക്ഷിച്ച് ശ്രീജ ഷാജിക്കൊപ്പം താമസം തുടങ്ങിയത്. നിർമ്മാണ ജോലിക്കാരായി​രുന്നു ഷാജിയും ശ്രീജയും. ഇവർ ഒരു വർഷം മുമ്പ് അടുക്കുകയായിരുന്നു തുടർന്ന് കഴിഞ്ഞ 16ന് ഇരുവരും വിവാഹിതരാകുകയായിരുന്നു. എന്നാൽ ഇവർ നിയമപരമായി മുൻവി​വാഹബന്ധങ്ങൾ വേർപെടുത്തിയിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.

വിവാഹം കഴിഞ്ഞ ശേഷം ഷാജിയും ശ്രീജയും താമസിച്ചിരുന്നത് ശ്രീജയുടെയും മുൻ ഭർത്താവിൻ്റെയും പേരിലുള്ള വീട്ടിലാണ്. അതേസമയം വീട് ഒഴി​യണമെന്നാവശ്യപ്പെട്ട് ശ്രീജയുടെ മുൻഭർത്താവ് നൽകി​യ പരാതി​യി​ൽ പ്രശ്‌നം പരിഹരിക്കാന്‍ രാവിലെ സ്റ്റേഷനില്‍ എത്താന്‍ മൂവര്‍ക്കും പൊലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ രാവിലെ ആറ് മണിയോടെ ശ്രീജ ചെറുപുഴ സ്റ്റേഷനില്‍ വിളിച്ച് ജീവനൊടുക്കുകയാണെന്ന് അറിയിച്ചു.പൊലീസ് ഉടന്‍ സ്ഥലത്ത് എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.

YOU MAY ALSO LIKE THIS VIDEO, കമ്യൂണിസ്റ്റുകാർ പോലും ഓർക്കാത്ത വിപ്ലവ മണ്ണിലെ ശബരിമല വിമാനത്താവളം: എരുമേലി ചെറുവള്ളി എസ്റ്റേറ്റിന്റെ ചരിത്രം

എന്നാൽ തങ്ങൾക്കിടയിൽ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും ഷാജിയുമായുള്ള ബന്ധത്തിനു ശേഷമാണു പ്രശ്നങ്ങളുടെ തുടക്കമെന്നും ശ്രീജയുടെ മുൻ ഭർത്താവ്‌ പറഞ്ഞുസുനിലിന്റെ മൊഴി ഇന്നലെ രാവിലെ തന്നെ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഷാജിയെ വിവാഹം ചെയ്തതിനു ശേഷവും ഒരു തവണ വാച്ചാലിലെ വീട്ടിൽ പോയിരുന്നുവെന്നും സുനിൽ പറഞ്ഞു. അതിനു ശേഷം വാച്ചാലിലെ വീട്ടിൽ താൻ താമസിച്ചിട്ടില്ലെന്നും 2–3 ദിവസം ജോലി സ്ഥലത്തായിരുന്നുവെന്നും സുനിൽ പറഞ്ഞു.

എന്നാൽ ഏറെ കാലമായി മകള്‍ കുടുംബവുമായി അകല്‍ച്ചയിലായിരുന്നുവെന്നും മുന്‍ ഭര്‍ത്താവുമായി പിരിഞ്ഞത് അറിയില്ലെന്നുമാണ് ശ്രീജയുടെ പിതാവ് ബാലകൃഷ്ണന്‍ പറയുന്നത്.

ഷാജിക്ക് ആദ്യഭാര്യയി​ൽ രണ്ട് മക്കളുണ്ട്. ഇതിനിടെ തന്നേേയും കുട്ടികളേയും ഉപേക്ഷിച്ച് ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം പോയെന്ന് കാട്ടി ഷാജിയുടെ ആദ്യ ഭാര്യയും പരാതിയുമായി രംംത്തെത്തിയിരുന്നു. ഇതും സാഹചര്യങ്ങൾ കൂടുതൽ വഷളാക്കുകയായിരുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ജനപ്രതിനിധികൾ ശ്രമിക്കുന്നതിനിടയിലാണ് നാടിനെ നടുക്കി കൂട്ട മരണം സംഭവിച്ചത്.

YOU MAY ALSO LIKE THIS VIDEO, പറമ്പിലെ റബർ മരങ്ങൾ മുഴുവൻ വെട്ടിമാറ്റി പകരം വാഴയും ചേനയും ചേമ്പും ഫലവൃക്ഷങ്ങളും നട്ടു പിന്നെയൊരു മീൻ കുളവും: തേടിയെത്തിയത്‌ സമ്മിശ്ര കർഷകനുള്ള പുരസ്കാരം. പുരയിടത്തിൽ വളരുന്ന 3.2 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്ന 1000 നിലമ്പൂർ തേക്കുകളാണ്‌ ഇവിടുത്തെ ഹൈലൈറ്റ്‌

Avatar

Staff Reporter