ചരിത്രകാരന്മാരെ നിരന്തരം പിടിച്ചു കുലുക്കിയ ചോദ്യങ്ങൾക്കാണ് ശാസ്ത്രലോകം ഇപ്പോൾ ഉത്തരം കണ്ടെത്തിയിരിക്കുന്നത്. സ്‌പെയിനിലെ ദേശീയ ബ്രോഡ്‌കാസ്റ്റിംഗ് ചാനലായ ആർടിവിയുടേതാണ് നിർണായകമായ ഈ കണ്ടെത്തലുകള്‍.
അമേരിക്കൻ വൻകര കണ്ടെത്തിയ ലോകപ്രശസ്തമായ വ്യക്തിയാണ് ക്രിസ്റ്റഫർ കൊളമ്പസ്. ഇദ്ദേഹത്തിന്റെ ജനനത്തെ കുറിച്ചും മരണത്തെ കുറിച്ചും നിരവധി അഭ്യൂഹങ്ങളായിരുന്നു നിലനിന്നിരുന്നത്. 1506 ല്‍ സ്‌പെയിനിലായിരുന്നു കൊളംബസിന്റെ മരണം. എന്നാൽ 2004 ലാണ് സ്‌പെയിനിലെ സെവിയ്യ കത്തീഡ്രല്‍ നിന്ന് കൊളംബസിന്റ അസ്ഥികൾ ലഭിക്കുന്നത്. ശേഷമാണ് വിശദമായ പഠനങ്ങൾ നടത്തുന്നത്.
കൊളംബസ് ക്രൈസ്തവനായിരുന്നു എന്നാണ് ഇക്കാലമത്രയും നമ്മൾ വിശ്വസിച്ചിരുന്നത്. എന്നാൽ ജൂതനായിരുന്നു എന്നാണ് ഗവേഷണസംഘം ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. കൊളംബസിന്റെ മകൻ ഹെർണാണ്ടോയുടെയും പിൻതലമുറക്കാരായ സഹോദരൻ ഡീഗോയുടെയും ഡി എൻ എ സാമ്ബിളുകളും ശേഖരിച്ച് അസ്ഥികളെ പരിശോധന വിധേയമാക്കിയതിനെ തുടർന്നാണ് ഇക്കാര്യം വ്യക്തമായത്. ഇതോടെ 500 വർഷം നീണ്ട നിഗൂഢതകൾക്കാണ് ഇപ്പോൾ തിരശീല വീഴുന്നത്.