ഏകദേശം 70 ലക്ഷം ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന ഒരു വലിയ വനപ്രദേശമാണ് ആമസോൺ മഴക്കാടുകൾ. പലതരം കീടങ്ങളും മരങ്ങളും ചെടികളും പക്ഷികളും മൃഗങ്ങളുമൊക്കെയുള്ള വൈവിധ്യമാർന്ന ഒരിടം. 9 രാജ്യങ്ങളിലായാണ് ഈ ജൈവവൈവിധ്യം വ്യാപിച്ചു കിടക്കുന്നത്.16000 കോടി സ്പീഷിസുകളിലായി 39000 കോടി മരങ്ങൾ ഇവിടെയുണ്ട്. സിംഹഭാഗവും സ്ഥിതി ചെയ്യുന്നത് ബ്രസീലിലാണ്. ബാക്കിയുള്ളവ പെറുവിലും കൊളംബിയയിലുമൊക്കെയായി വ്യാപിച്ചിരിക്കുന്നു.
എന്നാൽ ഇതിനുള്ളിൽ ചില ഭീകരന്മാരുണ്ട്. സ്വയം രക്ഷക്കും ഭക്ഷണത്തിനും വേണ്ടി മറ്റുള്ളവയെ ഉപദ്രവിക്കുന്നവർ. തന്നെ ഉപദ്രവിക്കാൻ വരുന്നവർക്ക് ആദ്യമൊരു താകീത് കൊടുക്കുകയും പിന്നീട് കൂട്ടം ചേർന്ന് ആക്രമിക്കുകയും ചെയ്യുന്ന ഒരുതരം ഉറുമ്പുകൾ ഉണ്ട് ഇവിടെ. ബുള്ളറ്റ് ഉറുമ്പുകൾ എന്നാണ് ഗവേഷകർ ഇതിനെ വിശേഷിപ്പിക്കുന്നത്. കടിയേറ്റാൽ 24 മണിക്കൂറും നീണ്ടുനിക്കുന്ന വേദനയായിരിക്കും ഉണ്ടാവുക. ഇതിന്റെ ആക്രമണത്തിൽ മറ്റു ജീവികൾക്ക് മരണം വരെയും സംഭവിക്കാം എന്നതാണ് കാര്യം.
പോയിസൺ ഡാർട്ട് ഫ്രോഗ് എന്നറിയപ്പെടുന്ന ഒരിനം താവളയാണ് മറ്റൊരു ഭീകരൻ. മനുഷ്യനെപോലും കൊല്ലാൻ കഴിവുള്ള മാരക വിഷം വഹിക്കുന്നവരാണ് ഇവർ. തിളക്കമേറിയ നിറങ്ങളോടുകൂടിയ ശരീര ഭംഗിയാണ് ഇവക്കുള്ളത്.
ബ്ലാക്ക് കെയിൻമാൻ എന്നറിയപ്പെടുന്ന മുതലായാണ് മറ്റൊരാൾ. ആമസോണിലെ ഏറ്റവും വലിയ വേട്ടക്കാരനായാണ് ഇതിനെ അറിയപ്പെടുന്നത്. വെള്ളത്തിലും കരയിലും ജീവിക്കുന്ന മറ്റു ജീവികൾക്ക് എന്നും പേടിസ്വപ്നമാണ് ഈ മുതലകൾ. ഇവയെ കൂടാതെ ഇനിയുമുണ്ട് ഒരുപാട് വിരുതന്മാരും കൗശലക്കാരും ഈ ആമസോൺ കാടുകൾക്കുള്ളിൽ. ഇവരോടൊക്കെ കളിച്ചാൽ വേദനയും ആരോഗ്യ പ്രശ്നങ്ങളും മരണവുമായിരിക്കും പാർശ്വഫലം.