റോബിൻ ഹുഡ് എന്ന സൂപ്പർ ഹിറ്റ് സിനിമ സംവിധാനം ചെയ്തപ്പോൾ ഒരിക്കൽ പോലും ചിന്തിച്ചിട്ടുണ്ടാവില്ല തൻ്റെ വീട്ടിൽ മോഷ്ടിക്കുവാൻ ഒരു റോബിൻ ഹുഡ് എത്തുമെന്ന്. എന്നാൽ സിനിമയെ വെല്ലുന്ന വേഗത്തിൽ കള്ളൻ പോലീസിൻ്റെ വലയിൽ ആവുകയും ചെയ്തു.
സംസ്ഥാനങ്ങൾക്ക് അപ്പുറത്ത് നിന്നും ഒരു കള്ളൻ റോബിൻഹുഡ് സിനിമയുടെ സംവിധായകൻ ജോഷിയുടെ കൊച്ചിയിലെ വീട് തേടിപ്പിടിച്ച് കവർച്ചക്ക് എത്തിയത് കഴിഞ്ഞ ദിവസമാണ്. വീടിൻ്റെ സെക്യൂരിറ്റി സംവിധാനങ്ങൾ തകർത്ത് അകത്ത് കയറിയ കള്ളൻ കോടികളുടെ മൂല്യമുള്ള ആഭരണങ്ങളും മറ്റുമായി കടന്നു കളഞ്ഞു.
YOU MAY ALSO LIKE THIS VIDEO, ജ്യോതിഷം എന്ന അത്ഭുത രഹസ്യം, ജ്യോതിഷി ശാന്താ വിജയ് അനുഭവങ്ങൾ പങ്ക് വയ്ക്കുന്നു | Watch Video 👇
കള്ളൻ്റെ ഊഴം കഴിഞ്ഞതും പോലീസ് തങ്ങളുടെ ജോലി ആരംഭിച്ചു. സിനിമയെ വെല്ലും വേഗതയിൽ വെറും പതിനഞ്ച് മണിക്കൂറിൽ കള്ളനെ പിടി കൂടുകയും ചെയ്തു. വേഷം മാറിയും വിവിധ വാഹനങ്ങളിൽ സഞ്ചരിച്ചും കള്ളനെ അഭ്രപാളിയിൽ പകർത്തി പ്രേക്ഷകരെ ത്രില്ലടിപ്പിച്ച സംവിധായകൻ അത്രയും സമയും ടെൻഷനിലായിരുന്നു.
മോഷ്ടാവിനെ പിടി കൂടി ചോദ്യം ചെയ്തപ്പോഴാണ് ആള്
വെറും കള്ളനല്ല ആളിത്തിരി “വി.ഐ.പി ” ആണ് എന്ന് മനസ്സിലായത്. മുഹമ്മദ് ഇർഫാൻ എന്ന റോബിൻ ഹുഡിൻ്റെ ഭാര്യ ഗുൽഷൻ പർവീൻ ബീഹാറിലെ സീതാമർഹിയിലെ പഞ്ചായത്ത് പ്രസിഡണ്ട് ആണ്.
YOU MAY ALSO LIKE THIS VIDEO, യുദ്ധമെങ്കിൽ മേൽക്കൈ ആർക്ക്? സൈനിക ശക്തിയിൽ വമ്പൻ ഇസ്രായേലോ ഇറാനോ? Watch Video 👇
കൊച്ചിയിലെ വീട്ടിൽ നിന്നും മോഷണം നടത്തി കടന്നു കളഞ്ഞ പ്രതിയെ തേടി പോലീസ് പുറകെ പാഞ്ഞു. എ.സി .പി രാജ് കുമാറിനായിരുന്നു അന്വേഷണത്തിൻ്റെ ഏകോപനം. സി.സി. ടി വി ദൃശ്യങ്ങളിൽ നിന്നും മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും പരമാവധി വിവരങ്ങൾ ശേഖരിച്ചു.
മഹാരാഷ്ട്ര റെജിസ്ട്രേഷൻ ഉള്ള വാഹനത്തിൽ ബീഹാർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ ബോർഡും വച്ചുള്ള അതിവേഗ യാത്രയ്ക്കിടയിൽ ഒന്നിലധികം തവണ പോലീസിനെ വെട്ടിച്ച് മുഹമ്മദ് ഇർഫാൻ ലക്ഷപ്പെട്ടു. ഒടുവിൽ ഉടുപ്പി പോലീസ് ഉദ്യോഗസ്ഥരുടെ തന്ത്രപൂർവ്വമായ നീക്കത്തിൽ പിടിയിലാവുകയും ചെയ്തു. മോഷ്ടിച്ച ആഭരണങ്ങൾ സഹിതം പിടി കൂടിയതിനാൽ പോലീസിന് കാര്യങ്ങൾ എളുപ്പമായി.
YOU MAY ALSO LIKE THIS VIDEO, സ്ഥിരമായ മൊബൈൽ ഫോൺ ഉപയോഗം നമ്മുടെ ശരീരത്തിനുണ്ടാക്കുന്നത് ഈ ഗുരുതരമായ ആരോഗ്യ പ്രശ്നം | Watch Video 👇