കേരളത്തിലേക്ക് നാലാമത്തെ വന്ദേഭാരതും എത്തി. രണ്ടാം വന്ദേഭാരത് സർവീസ് തുടങ്ങിയതിന് പിന്നാലെ മൂന്നാമത്തെ വന്ദേഭാരത് കൊച്ചുവേളിയിൽ എത്തിയത് പലതരം അഭ്യൂഹങ്ങൾക്കും വഴിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി നാലാമത്തെ വന്ദേഭാരത് ട്രെയിനും കൊച്ചുവേളിയിൽ എത്തിയത്. വെള്ളയും നീലയും നിറത്തിലെ കോച്ചുകളാണ് റേക്കിലുള്ളത്.
ഇന്നലെ രാത്രിയോടെയാണ് നാലാ വന്ദേഭാരത് റേക്ക് കൊച്ചുവേളിയിൽ എത്തിയത്. എട്ട് കോച്ചുകളുള്ള ട്രെയിൻ എന്തിനാണ് എത്തിച്ചതെന്ന കാര്യത്തിൽ ഇനിയും റയിൽവെ അധികൃതർ വിശദീകരണം നൽകിയിട്ടില്ല. വന്ദേ ഭാരതിന്റെ പെയറിംഗ് ട്രെയിന് സങ്കേതിക തകരാർ ഉള്ളതിനാലാണ് പുതിയ റേക്ക് എത്തിച്ചത് എന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം ഗുരുവായൂർ – രാമേശ്വരം റൂട്ടിൽ മുന്നാം വന്ദേഭാരത് ഉടൻ സർവീസ് ആരംഭിക്കുമെന്ന തരത്തിലുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.
YOU MAY ALSO LIKE THIS VIDEO, കോന്നി സുരേന്ദ്രന്റെ തറവാട്! ആനയുടെ ഒറിജിനൽ അസ്ഥികൂടം കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ, പിന്നെയുമുണ്ട് നിറയെ ആനക്കാഴ്ചകൾ ഇവിടെ, Elephant Skeleton Konni Elephant Sanctuary
നിലവിൽ സംസ്ഥാനത്ത് നാല് വന്ദേഭാരത് ട്രെയിനുകൾ ഉണ്ടെങ്കിലും രണ്ടെണ്ണം മാത്രമാണ് സർവീസ് നടത്തുന്നത്. രാവിലെ തിരുവനന്തപുരത്ത് നിന്നും സർവീസ് ആരംഭിച്ച് കോട്ടയം വഴി കാസർഗോഡ് പോയി തിരികെ എത്തുന്നതാണ് ഒന്നാം വന്ദേഭാരത്. രണ്ടാം വന്ദേഭാരത് ആവട്ടെ കാസർഗോഡ് നിന്നും രാവിലെ 7 മണിക്ക് സർവീസ് ആരംഭിച്ച് ആലപ്പുഴ വഴി തിരുവനന്തപുരത്ത് പോയി തിരികെ എത്തും വിധവും.
ഇടവേളകളില്ലാത്ത സർവീസ് ആയതിനാൽ രണ്ടാം വന്ദേഭാരതിന്റെ അറ്റകുറ്റപണി പ്രതിസന്ധിയിൽ ആകുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം മൂന്നാമത്തെ റേക്ക് എത്തിച്ച് പകരം സംവിധാനം ഏർപ്പെടുത്തിയത്. എന്നാൽ നാലാമത്തെ റേക്ക് എന്തിന് വേണ്ടി എന്ന ചോദ്യത്തിന് റെയിൽവേ ഔദ്യേഗിക വിശദീകരണം ഇനിയും നൽകിട്ടില്ല.
YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക് അനിമൽസ് തിരുവനന്തപുരത്ത്