മലയാളം ഇ മാഗസിൻ.കോം

കോവിഡ്‌ കാലത്ത്‌ ജനിച്ച കുട്ടികളെ ബാധിച്ച ആ പ്രധാന പ്രശ്‌നം കണ്ടെത്തി

കോവിഡ്‌ മഹാമാരിക്കാലത്തെ നടുക്കുന്ന ഓർമ്മകളിൽ നിന്നും നാമെല്ലാവരും മോചനം നേടിക്കൊണ്ടിരിക്കുന്ന സമയമാണിത്‌. കോവിഡിനെ ഇനി മഹാമാരിയെന്ന് കരുതേണ്ടതില്ലെന്ന് WHO പറഞ്ഞു കഴിഞ്ഞു. എന്നാം കോവിഡിന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ ജനിച്ച കുട്ടികള്‍ക്ക് കോവിഡിന് മുമ്പ് ജനിച്ച കുട്ടികളെ അപേക്ഷിച്ച് ആശയവിനിമയ ശേഷിയില്‍ ചെറിയ കുറവുണ്ടെന്ന് കണ്ടെത്തല്‍.

കോവിഡിന്റെ ആദ്യകാലത്ത് ജനിച്ച 312 കുട്ടികളിലും, കോവിഡിന് മുമ്പ് ജനിച്ച 605 കുട്ടികളിലുമാണ് ഇവര്‍ നിരീക്ഷണം നടത്തിയത്. അയര്‍ലന്‍ഡില്‍ റോയല്‍ കോളജ് ഓഫ് സര്‍ജന്‍സ് ഇന്‍ അയര്‍ലന്‍ഡ് (ആര്‍സിഎസ്‌ഐ), ചില്‍ഡ്രന്‍സ് ഹെല്‍ത്ത് അയര്‍ലന്‍ഡ് (സിഎച്ച്‌ഐ അയര്‍ലന്‍ഡ്), യൂണിവേഴ്‌സിറ്റി കോളേജ് കോര്‍ക്ക് (യുസിസി) എന്നിവ സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തല്‍.

കോവിഡ് കാലത്ത് ജനിച്ച കുട്ടികള്‍ മറ്റ് കുട്ടികളെക്കാള്‍ വളരെ വ്യത്യസ്തമായ സാഹചര്യത്തിലാണ് വളര്‍ന്നത്. അവര്‍ സ്വന്തം കുടുംബാംഗങ്ങള്‍ അല്ലാത്തവരുമായി ആശയവിനിമയം നടത്താന്‍ വിമുഖത കാണിക്കുന്നുണ്ട്.

YOU MAY ALSO LIKE THIS VIDEO, തൂക്കു ചെടി വിൽപനയിലൂടെ വീട്ടമ്മ നേടുന്നത്‌ മികച്ച വരുമാനം, ആർക്കും തുടങ്ങാം ലാഭം കൊയ്യാം

ലോക്ക്ഡൗണും നിന്ത്രണങ്ങളും കാരണം മറ്റുള്ളവരുമായി സാധാരണ രീതിയില്‍ ഇടപെടാന്‍ സാധിക്കാതിരുന്നതാണ് കുട്ടികളില്‍ ആശയവിനിമയ പ്രശ്‌നം ഉണ്ടാക്കിയതെന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. കുഞ്ഞുങ്ങളില്‍ 25% പേരും ഒരു വയസ് തികയുന്നത് വരെ സമപ്രായത്തിലുള്ള മറ്റൊരു കുട്ടിയെ കണ്ടിരുന്നില്ലെന്നും ഗവേഷണം വ്യക്തമാക്കുന്നു.

പുറത്ത് പോകാത്തതും ആളുകള്‍ മാസ്‌ക് ധരിച്ച് സംസാരിക്കുന്നതും കാരണം കുട്ടികള്‍ക്ക് കാഴ്ചകള്‍ കാണുന്നതിനും മറ്റുള്ളവരുടെ മുഖഭാവങ്ങളില്‍ നിന്ന് ഭാഷാസംബന്ധമായ സൂചനകള്‍ ലഭിക്കുന്നതിനും തടസമുണ്ടായി. ഇത് ആശയവിനിമയം ശേഷി ചെറിയ രീതിയില്‍ കുറയ്ക്കാന്‍ കാരണമായി.

അതേസമയം ലോക്ക്ഡൗണ്‍ മാറി ലോകം സാധാരണരീതിയിലേയ്ക്ക് തിരികെയെത്തിയതോടെ ഇതിന് ഇനി പരിഹാരം ഉണ്ടാകുമെന്ന് ഗവേഷകര്‍ കരുതുന്നു. കുട്ടികള്‍ക്ക് ആശയവിനിമയം സംബന്ധിച്ച് കൂടുതല്‍ നിരീക്ഷണവും പിന്തുണയും നല്‍കണമെന്ന് ഗവേഷകര്‍ പറഞ്ഞു.

YOU MAY ALSO LIKE THIS VIDEO, Indian ISRO Vs Pakistani SUPARCO, ISROക്കും 8 വർഷം മുൻപേ തുടങ്ങിയ പാകിസ്താൻ സ്‌പെയ്‌സ് ഏജൻസി SUPARCOയുടെ ഇപ്പോഴത്തെ അവസ്ഥ

Avatar

Staff Reporter