മലയാളം ഇ മാഗസിൻ.കോം

എന്തിന്റെ പേരിലായാലും മോഹൻലാലിനെക്കൊണ്ട്‌ അങ്ങനെ ചെയ്യിക്കാൻ പാടില്ലായിരുന്നു: സംവിധായകനോട് ദേഷ്യപ്പെട്ട് തമ്പി കണ്ണന്താനം

മോഹൻലാലിനെ സൂപ്പർ താരമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച സംവിധായകനാണ് തമ്പി കണ്ണന്താനം. മോഹൻലാലിനെക്കുറിച്ച്‌ പറയുമ്പോൾ തമ്പി കണ്ണന്താനത്തിന് നൂറ് നാവാണ്.

\"\"

\”ഞാൻ ഇന്നും ഇഷ്ടപ്പെടുന്നത്‌ ലാലെന്ന മനുഷ്യനെയാണ്. എന്നാൽ എന്റെ ക്രെയിസ്‌ അയാളിലെ നടനോടാണ്. രണ്ടും രണ്ടാണ്. ഒന്നിനോട്‌ ആർദ്ദ്രതയും മറ്റൊന്നിനോട്‌ ആർത്തിയും. ലാൽ ഇത്രയും ചെയ്താൽ പോര ഇനിയും പലതും അയാളെക്കൊണ്ട്‌ ചെയ്യിക്കാനുണ്ട്‌ എന്നുള്ള ആർത്തി. ഒരു പരിധിവരെ എന്റെയുള്ളിൽ ഒരു ലാൽ ഫാൻ ഉണ്ട്‌.

\"\"

അതുകൊണ്ടാണ് ഒരിക്കൽ പ്രിയദർശനോട്‌ പോലും കലഹിച്ചത്‌. കാലാപാനിയും മാന്ത്രികവും ഏതാണ്ട്‌ ഒരേ സമയത്താണ് റിലീസ്‌ ചെയ്തത്‌. കാലാപാനിയിൽ അമരീഷ്‌ പുരിയുടെ ഷൂസ്‌ ലാൽ നക്കിത്തുടയ്ക്കുന്ന രംഗം കണ്ടിട്ട്‌ എനിക്ക്‌ സഹിച്ചില്ല.

\"\"

എന്തിന്റെ പേരിൽ ആയാലും അത്‌ ലാലിനെക്കൊണ്ട്‌ ചെയ്യിക്കാൻ പാടില്ലായിരുന്നുവെന്ന് ഞാൻ പ്രിയനോട്‌ പറഞ്ഞു. എനിക്കറിയാം അതൊരു സിനിമയാണെന്നും ലാൽ അതിൽ അഭിനയിക്കുക മാത്രമാണെന്നും.

\"\"

എന്നിട്ടും അങ്ങനെയൊരു സീൻ എനിക്ക്‌ കണ്ടുകൊണ്ടിരിക്കാൻ കഴിയുമായിരുന്നില്ല. എന്റെയുള്ളിൽ ആ താരത്തോടുള്ള ഹരമുണ്ടല്ലോ അതാണ് അമർഷമായി പടർന്നു കയറിയത്‌.\” തമ്പി കണ്ണന്താനം.

Avatar

Staff Reporter