മലയാളം ഇ മാഗസിൻ.കോം

രാത്രി കിടക്കുമ്പോൾ ഒരു ടെന്നിസ്‌ ബോൾ കരുതുക: കൂർക്കം വലി എന്ന ശീലം എന്നന്നേക്കുമായി ഇല്ലാതാക്കാം

ചികിത്സ കൂടാതെ കൂർക്കം വലി ഒഴിവാക്കാൻ ചില കുറുക്കു വഴികൾ പരീകഷിച്ചു നോക്കാവുന്നതാണ്‌.അമിതവണ്ണവും രാത്രിയിലെ മദ്യപാനവും കൂർക്കം വലി ഉണ്ടാകാനും ഗുരുതരമാകാനും കാരണമാകുന്ന ഘടകങ്ങളാണ്‌. അവ ഒഴിവാക്കുക. പൂർണമായും മലർന്നു കിടന്നുള്ള ഉറക്കം കൂർക്കം വലിയുടെ പ്രധാന കാരണമാണ്‌. മലർന്ന്‌ കിടന്ന്‌ ഉറങ്ങിക്കഴിയുമ്പോൾ നാവ്‌ തൊണ്ടയ്ക്കുള്ളിലേയ്ക്കു താഴ്ന്നു നിൽക്കും.

ചിലരിൽ ഇത്‌ വായു കടന്നു പോകുന്ന പാതയെ തടയുമ്പോൾ കൂർക്കം വലിക്കു കാരണമാകും. ഇതൊഴിവാക്കാൻ തല ചെരിച്ചു വെച്ചു കമിഴ്ന്നു കിടക്കുകയോ വശം ചരിഞ്ഞു കിടക്കുകയോ ചെയ്യുന്നതു സഹായിക്കും. എന്നാൽ, ഉറക്കത്തിൽ തനിയെ മലർന്നു കിടക്കാനും കൂർക്കം വലി പുനരാരംഭിക്കാനും കാരണമാകാം.

പുറകിൽ പോക്കറ്റുള്ള പാന്ര്‌സ്‌ ധരിച്ച്‌, പോക്കറ്റിൽ ഒരു ടെന്നീസ്‌ ബോളോ അതുപോലുള്ള ഒരു പന്തോ നിഷേപിച്ചശേഷം ഉറങ്ങാൻ കിടക്കുക. അതിനു കഴിയുന്നില്ലെങ്കിൽ ഒരു തുണിക്കഷണത്തിൽ പന്ത്‌ ചുരുട്ടി വെച്ചു പന്ത്‌ അരക്കെട്ടിനു പുറകിൽ വരുന്ന രീതിയിൽ കെട്ടി വെച്ച്‌ ഉറങ്ങുക. ഉറക്കത്തിനിടയിൽ മലർന്നു കിടക്കാനൊരുങ്ങുമ്പോൾ പന്ത്‌ അടിയിൽ വരുന്നതു മൂലം ആ നിലയിൽ കിടക്കാൻ കഴിയാതെ വരും. സ്വഭാവികമായും ചരിഞ്ഞു കിടന്നു കൊള്ളും.

ഒന്നോ രണ്ടോ ആഴ്ച ഇതു പ്രയോഗിച്ചാൽ മലർന്നു കിടന്നുള്ള ഉറക്കം മാറ്റിയെടുക്കാനാകും. കൂർക്കം വലിയുള്ളവർ മൃദുവായ മെത്ത ഒഴിവാക്കണം. മാർദവം കുറഞ്ഞതും ശരീരത്തിനു നല്ല താങ്ങു കിട്ടുന്നതുമായ മെത്തയാണ്‌ അവർക്ക്‌ ഉചിതം. തലയണയുടെ ഉയരം ആവശ്യാനുസരണം കൂട്ടിയും കുറച്ചും ക്രമീകരിച്ചു കൂർക്കം വലി കുറയ്ക്കുന്ന ഉയരം കണ്ടെത്തി തലയണ ഉപയോഗിക്കാം.

Avatar

Staff Reporter