നമ്മുടെ ശരീരം വളരെ സങ്കീര്‍ണ്ണമായ ഒരു യന്ത്രിന് തുല്യമാണ്. ശരീരത്തിലുണ്ടാകുന്ന പല പ്രശ്നങ്ങള്‍ക്കും ശരീരം മുന്നറിയിപ്പ് നല്‍കാറുണ്ട്. ഈ സൂചനകള്‍ പലപ്പോഴും നാം തിരിച്ചറിയാതെ അവഗണിക്കുകയാണ് പതിവ്. നിസാരം എന്ന് തോന്നുന്ന ചില ലക്ഷണങ്ങള്‍ ചിലപ്പോള്‍ ഗുരുതരമായ രോഗങ്ങള്‍ക്ക് ശരീരം നല്കുന്ന സൂചനയായിരിക്കാം.
1. കണ്ണിനടിയിലെ കറുപ്പ്
വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ലെങ്കില്‍ കണ്ണുകള്‍ക്ക് അടിയില്‍ കറുത്തപാടുകള്‍ ദൃശ്യമാകും. എല്ലാ ദിവസവും 7-8 മണിക്കൂര്‍ എങ്കിലും ഉറങ്ങണമെന്നാണ് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നത്. എന്നിരുന്നാലും, വിളര്‍ച്ച(അനീമിയ) പോലുള്ള അവസ്ഥകളിലും ഈ ലക്ഷണം കാണാറുണ്ട്. ശരീരം ആവശ്യമുള്ള ചുവന്ന രക്താണുക്കള്‍ ഇല്ലെങ്കിലും കണ്ണിനടിയില്‍ കറുപ്പ് ഉണ്ടാകും.
2. വിരലുകളിലെ നിറം മാറ്റം
വിരലുകളില്‍ നിറം മാറ്റം കാണുന്നുണ്ടെങ്കില്‍ ഇതൊരു ഗുരുതരമായ ലക്ഷണമായി എടുത്തണം. റെനൗഡ് സിന്‍ഡ്രോത്തിന്റെ ലക്ഷണമായിരിക്കാമിത്. രക്തക്കുഴലുകളിലെ താപനില കുറയുമ്പോഴും വിരലുകളിലെ തൊലിയുടെ നിറത്തില്‍ വ്യത്യാസം വരാറുണ്ട്.
3. മങ്ങിയ കാഴ്ച
തുടര്‍ച്ചയായി കമ്പ്യൂട്ടര്‍ സ്ക്രീനുകള്‍ മുന്പില് ഇരുന്ന ജോലി ചെയ്യുന്നവര്‍ക്ക് മങ്ങിയ കാഴ്ച എന്ന പ്രശ്നം സര്‍വ്വസാധാരണമാണ്. ഇത് ഒരു പക്ഷേ കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്ന പ്രശ്നത്തിന്റെ സൂചനയായിരിക്കാം. സാധാരണ അകലത്തില്‍ നില്ക്കുന്ന ആളുകളെ തിരിച്ചറിയാനോ റോഡ് അടയാളങ്ങള്‍ വായിക്കാനോ ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ചിലപ്പോള്‍ ഹ്രസ്വദൃഷ്ടിയുടെയോ അസ്റ്റിഗ്മറ്റിസാം എന്ന നേത്രരോഗത്തിന്റെയോ തുടക്കമായിരിക്കാം. ഒരു നേത്രരോഗവിദഗ്ധനെ കാണുന്നതാണ് ഉചിതം.
4. കണ്ണിന് മുമ്പിലെ അപ്രതീക്ഷിത കാഴ്ച
ചില സമയങ്ങളില്‍ പ്രകാശമുള്ള ഇടങ്ങിലേക്ക് നോക്കുമ്പോള്‍ ദ്രാവകം പൊലെ തോന്നുന്ന രൂപങ്ങള്‍ കാണാം. അവ പെട്ടെന്ന് പ്രത്യക്ഷപ്പെടാം. തോന്നലായിരിക്കും എന്ന് പലരും ചിന്തിക്കും. ഇത് ഒരു പക്ഷേ തിമിരത്തിന്റെയോ മറ്റ് ഗുരുതര പ്രശ്നങ്ങളുടെയോ സൂചനയായിരിക്കാം.
5. വയറില്‍ നിന്നുള്ള ശബ്ദം
വയറ്റില്‍ നിന്നുള്ള മുരള്‍ച്ച കുടലിലെ പ്രവൃത്തികളുടെതായിരിക്കാം. ഈ ശബ്ദം അപൂര്‍വ്വമായി മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാല്‍, വയറ്റില്‍ നിന്ന് പതിവായി മുരള്ച്ചയുണ്ടാവുകയും ഒപ്പം വേദനയുമനുഭവപ്പെടുന്നുണ്ടെങ്കില് ഉടന്‍ ഡോക്ടറെ കാണണം.
6. തൊലി അടര്‍ന്നു പോരുക
തൊലി അടര്‍ന്നു പോകുന്നത് ശരീരത്തിന് ആവശ്യമായ വിറ്റാമിനുകള്‍ ലഭിക്കുന്നില്ല എന്നതിന്റെ സൂചനയാണ്. സമീകൃതമായ ഭക്ഷണക്രമം കൊണ്ട് ചര്‍മ്മം സാധാരണ അവസ്ഥയിലേക്ക് പെട്ടെന്ന് തിരിച്ചെത്തിക്കാം. ശരീരത്തിനാവശ്യമായ വിറ്റാമിനുകള്‍ ലഭിക്കുന്നുണ്ടെങ്കിലും ഈ അവസ്ഥ ഉണ്ടാകുന്നുണ്ടെങ്കില്‍ ഡോക്ടറെ ഉടന്‍ കാണുന്നതാണ് നല്ലത്. ഫംഗസ് അണുബാധയുടെ ഫലമായിരിക്കാമിത്.
7. ഗന്ധം തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ
പ്രായമായവരില്‍ ഗന്ധം തിരിച്ചറിയാന്‍ കഴഇയാത്ത അവസ്ഥ നാഡീവ്യവസ്ഥയെ ബാധിക്കുന്ന മാറ്റത്തിന്റെ പരിണിതഫലമായിരിക്കാം. എന്നാല്‍, ചെറുപ്പക്കാരില്‍ ഇത്തരമൊരു അവസ്ഥ ഉണഅടാകുകയാണെങ്കില് ഉടന്‍ ഡോക്ടറെ കാണണം. ശക്തമായ തണുപ്പിന്റെയോ വൈറല്‍ അണുബാധയുടെയോ ഫലമായിരിക്കാമിത്.
8. കണ്പോളകളിലെ വിറയല്‍
കണ്പോളകളിലെ വിറയല്‍ ഒരു പക്ഷേ അമിത ജോലിയില്‍ നിന്നുണ്ടാകുന്ന സ്ട്രെസിന്റെ ഫലമായിരിക്കാം. ഇത് മറികടക്കാന്‍, കോട്ടണ്‍ തുണി ഉപയോഗിച്ച് കണ്ണുകള്‍ തണുത്ത വെള്ളത്തില്‍ കഴുകുന്നത് നല്ലതാണ്. എന്നിട്ടും ഫലം ചെയ്യുന്നില്ലെങ്കില്‍ ന്യൂറോ പാത്തോളജിസ്റ്റിന്റെ സഹായം തേടണം. ഇത് ഗുരുതരമായ നാഡീവ്യവസ്ഥയിലെ പ്രശ്നത്തിന്റെ അടയാളമായിരിക്കാം.
9. ചെവിയിലെ മുഴക്കം
തുടര്‍ച്ചയായി ചെയവിയില്‍ ഉണ്ടാകുന്ന മൂളല്‍ ശബ്ദം ഉണ്ടാകുന്ന അവസ്ഥയെ ടിന്നിടസ് എന്ന് പറയുന്നു. മിക്ക അളുകളും ഇത് അത്ര ഗൗരവമായ കാര്യമല്ലെന്ന് കരുതി നിസാരമായി തള്ളിക്കളയുകയാണ് പതിവ്. എന്നാല്‍, നിരന്തരമായി ഇങ്ങനെ ചെവിയില്‍ മുഴകം ഉണ്ടാകുന്നത് രോഗ ലക്ഷണമായി വേണം കരുതാന്‍. ചിലപ്പോള്‍ ഇത് തൊഴിലിടങ്ങളിലെ അമിത ശബ്ദത്തിന്റയുമായിരിക്കാം.
10. തോളിലെ ജോയിന്റിന്റെ സ്ഥാനചലനം
ചില ആളുകളുടെ തോള് സന്ധി വളരെ അയഞ്ഞതായി കാണപ്പെടാറുണ്ട്. അസാധാരണമായ ദിശകളിലെക്ക് ഇത്തരകാര്‍ക്ക് തോള് ചലിപ്പിക്കാന്‍ കഴിയും. ഇത് ഒരു ഗുരുതരമായ അവസ്ഥയുടെ സൂചനയാണ്. ചിലര്‍ ജന്മനാ ഇങ്ങനെയുള്ളവരായിരിക്കാം, മറ്റ് ചിലരില്‍ സ്പോര്‍ട്സ് പരിക്കേറ്റ് മൂലമായിരിക്കും ഇങ്ങനെ സംവഭിക്കുന്നത്. ഈ രണ്ടു സാഹചര്യങ്ങളിലും ഗുരുതരമായ അവസ്ഥയാണിത്.