16
January, 2019
Wednesday
01:32 PM
banner
banner
banner

സ്മാർട്ട്‌ ഫോൺ ഉപയോഗിക്കുന്നവർ ആണോ? എങ്കിൽ ഈ 10 കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്‌, പണി കിട്ടും ഉറപ്പ്‌!

സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർ ആണോ? എങ്കിൽ തീർച്ചയായും ചെയ്യാൻ പാടില്ലാത്ത 10 കാര്യങ്ങൾ. ഇപ്പോൾസ്മാർട്ട് ഫോണുകൾ, നമ്മുടെ നിത്യജീവിതത്തിലെ ഒരു ഭാഗമായ് മാറിക്കഴിഞ്ഞു ലോകത്തെ മിക്ക സേവനങ്ങളും ഇന്ന് വിരൾ തുമ്പിൽ എത്തിക്കാൻ സ്മാർട്ട് ഫോണുകൾക്ക് കഴിയും, എന്നാൽ സ്മാർട്ട് ഫോണുകളുടെ അശ്രദ്ധമായ ഉപയോഗം, ചിലപ്പോൾ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യാൻ കാരണമാകും, സുഹൃത്തുക്കളൊ ജീവിത പങ്കാളിയോ, അല്ലെങ്കിൽ അപരിചിതരൊ ചിലപ്പോൾ ഫോൺ ഹാക്ക് ചെയ്തേക്കാം.

ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടിയെടുക്കാം, ബിസിനസ് രഹസ്യങ്ങളും സ്വകാര്യ വിവരങ്ങളും ചോർത്തി ബ്ലാക്ക് മെയിലിങ് നടത്താം, അല്ലെങ്കിൽ സ്വകാര്യ ഫോട്ടോയും വീഡിയോയും ദുരുപയോഗം ചെയ്യാം.എന്നാൽ ഒന്ന് ശ്രദ്ധിച്ചാൽ ഇത്തരം അപകടങ്ങളിൽ നിന്നും രക്ഷപെടാം.

സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
1. ഫോൺ ലോക്ക് പാസ് വേഡ് ഇടക്കിടക്ക് മാറ്റുക
2. അശ്രദ്ധമായ് ഫോൺ വച്ച് പോകാതിരിക്കുക
3. ഫോൺലോക്ക് പാസ് വേഡ് ആരുമായും പങ്ക് വയ്ക്കാതിരിക്കുക

4. അപരിചിതമായ ആപ്പുകൾ ഗെയിമുകൾ എന്നിവ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക
5. അംഗീകൃത സർവീസ് സെന്ററുകൾ മാത്രം ആശ്രയിക്കുക
6. ഉപയോഗശേഷം ബ്ളൂടൂത്ത് ഓഫ് ചെയ്യുക
7. പബ്ലിക്ക് വൈഫൈ ഉപയോഗിച്ച് ബാങ്ക്, ബിസിനസ് ഇടപാടുകൾ നടത്താതിരിക്കുക

8. സുപ്രധാന രേഖകൾ കഴിവതും ഫോണിൽ സൂക്ഷിക്കാതിരിക്കുക
9. ഓട്ടോമാറ്റിക് ആപ്പുകൾ ഇൻസ്റ്റാൾ ആയാൽ ഉടൻ തന്നെ അൺ ഇൻസ്റ്റാൾ ചെയ്യുക.
10. മറ്റുള്ളവർക്ക് കഴിവതും ഫോൺ ഉപയോഗിക്കാൻ കൊടുക്കാതിരിക്കുക.

ഫോൺ ഹാക്ക് ചെയ്തുവെന്ന് ഉറപ്പായാൽ ഉടൻ പോലീസിലോ സൈബർ സെല്ലിലൊ പരാതി നൽകുക.

അശ്വതി അശോകൻ

· ·
[yuzo_related]

Comments



Related Articles & Comments