മലയാളം ഇ മാഗസിൻ.കോം

ലോകം ഇന്നും ഞെട്ടലോടെ മാത്രം കാണുന്ന 10 പ്രശസ്ത ചിത്രങ്ങൾക്ക്‌ പിന്നിലെ സത്യങ്ങൾ

\"the-dust-lady\"

1. The Dust Lady: സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ പ്രതീകമായി മാറിയ ഡ്സ്റ്റ് ലേഡി എന്ന പേരിൽ ലോകം മുഴുവൻ അറിയപ്പെട്ട ചിത്രമാണിത്. ചിത്രത്തിൽ കാണുന്ന വേൾഡ് ട്രേഡ് സെന്റർ ജീവനക്കാരി ആയിരുന്ന മേഴ്സി ഏതാനും നാളുകൾക്ക്‌ മുൻപ്‌ അർബുദബാധയെ തുടർന്ന് മരണമടഞ്ഞിരുന്നു. ലോക മാധ്യമങ്ങളിൽ പോലും ആ മരണം വലിയ വാർത്തയായിരുന്നു. ഭീമരാക്രമണ നടന്ന സമയത്ത് എന്താണ് സംഭവിക്കുനന്ത് എന്ന് അറിയാതെ പേടിച്ചരണ്ട് കെട്ടിടത്തിന് പുറത്തേയ്ക്ക് ഇറങ്ങി ഓടുമ്പോഴാണ് എ എഫ് പി ഫോട്ടോഗ്രാഫർ സ്റ്റാൻ ഹോണ്ടയുടെ ക്യാമറ മേഴ്സിയുടെ ഈ ചിത്രം പകർത്തിയത്. ശരീരത്തിലാകമാനം പൊടികൊണ്ട് മൂടി ഒരു പ്രതിമകണക്കെ നിൽക്കുന്ന ഈ ചിത്രം പിന്നീട് സെപ്തംബർ 11ന്റെ പ്രതീകമായി മാറുകയായിരുന്നു. ദുരന്തത്തിന്റെ ആഴവും ഭീതിയും വ്യക്തമാക്കിയ ഈ ചിത്രം ടൈം മാഗസി ന്റെ ലോകത്തെ സ്വാധീനിച്ച 25 ശക്തമായ ചിത്രങ്ങളിൽ ഒന്നാണ്.

\"\"

2. അമേരിക്ക ബോംബറുകൾ ഇടതടവില്ലാതെ തീ തുപ്പിയ വിയറ്റ്നാം യുദ്ധത്തിന്റെ ട്രൂ കോപ്പിയായിരുന്നു ഫാൻ കിം ഫുക് (Phan Thị Kim Phúc) എന്ന ഒമ്പതു വയസ്സുകാരിയുടെ ജീവനും വാരിപ്പിടിച്ച് നിലവിളിച്ചുകൊണ്ടോടുന്ന ഈ ചിത്രം. വിയറ്റ്നാം യുദ്ധത്തിൻറെ ഭീകരത ലോകത്തിനു മുമ്പിൽ വരച്ചു കാണിക്കാൻ ഈ ചിത്രത്തിനു സാധ്യമായി .അമേരിക്ക വിയറ്റ്നാമിലെ ചാങ്ങ് ബാങ്ങ് ഗ്രാമത്തിൽ നാപാം ബോംബിട്ടപ്പോൾ തീപിടിച്ച വസ്ത്രം ഉരിഞ്ഞ് ശരീരമാസകലം പൊള്ളലേറ്റ് നഗ്നയായി കരഞ്ഞുകൊണ്ട് ഓടുന്ന പെൺകുട്ടിയുടെ ഈ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർ നിക് ഉട്ടിൻ പിന്നീട് പുലിറ്റ്സർ ബഹുമതിക്ക് (Pulitzer prize) അർഹനായി .

\"Napalm-Girl\"

അതിനേക്കാൾ വലിയ പുരസ്കാരം, ദേഹമാസകലം പൊള്ളലേറ്റ കിം ഫുക്കിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതായിരിക്കണം. 30 ശതമാനം പൊള്ളലേറ്റ അവളെ എടുത്തുകൊണ്ട് ഓടി മെഡിക്കൽ ക്യാമ്പിലെത്തിച്ചതും ഇതേ ഫോട്ടോഗ്രാഫറായിരുന്നു എന്നത് ഇന്നും പത്രപ്രവർത്തനത്തിന്റെ നൈതികതയെക്കുറിച്ചുള്ള ചർച്ചകളെ സജീവമാക്കുന്നു. പിൽകാലത്ത് ഡോക്ടറും യുദ്ധവിരുദ്ധ പ്രവർത്തകയുമായി കിംഫുക് ചരിത്രത്തിൽ ഇടം പിടിച്ചു. ഫോട്ടോഗ്രാഫർ നിക് ഉട്ട് വർഷങ്ങൾക്ക് ശേഷം കിംഫുകിനെ തിരഞ്ഞെത്തിയതും പിന്നീട് വലിയ വാർത്തയായിരുന്നു.

\"kevin-carter\"

3. സൗത്ത് ആഫ്രിക്കൻ ജേർണലിസ്റ്റായ കെവിൻ കാർട്ടർ സുഡാനിലെ പട്ടിണിയെ ആസ്പദമാക്കി 1993 ൽ എടുത്ത ലോകപ്രസിദ്ധ ചിത്രമാണിത്. പട്ടിണിമൂലം മരിക്കാനിരിക്കുന്ന ഒരു കുഞ്ഞും പിറകിൽ തന്റെ ഇരയെയും കാത്തിരിക്കുന്ന ഒരു കഴുകനുമായിരുന്നു ചിത്രത്തിൽ. ഹൃദയമുള്ള ആരെയും വേദനിപ്പിക്കുന്ന ഈ ദയനീയ ചിത്രം പ്രസിദ്ധീകരിച്ചതുമുതൽ പിന്നീട് കുഞ്ഞിനു എന്ത് സംഭവിച്ചു എന്നായിരുന്നു സർവ്വർക്കും അറിയേണ്ടിയിരുന്നത്. ചിത്രത്തിന് പുലിസ്റ്റർ ബഹുമതി ലഭിച്ചെങ്കിലും കെവിൻ ജനങ്ങളുടെ ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും മുമ്പിൽ നന്നേ അസ്വസ്ഥനായി. നേരത്തെ സൂചിപ്പിച്ച വിയറ്റ്നാം യുദ്ധത്തിന്റെ ഫോട്ടോ പകർത്തിയ ഫോട്ടോഗ്രാഫർ തന്നെയായിരുന്നു അവളുടെ രക്ഷകൻ എന്നാൽ ഇവിടെ അത്തരത്തിലൊരു ശ്രമം എന്തുകൊണ്ട് കെവിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല എന്നായിരുന്നു ലോകം കെവിനോട് ചോദിച്ചത്.. ജനങ്ങളുടെ നിരന്തര ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും മുമ്പിൽ ഉത്തരം മുട്ടിയ കെവിൻ അവസാനം 1994 ജൂലായ് 27ന് ആത്മഹത്യ ചെയ്തു.

\"thich-quang-duc\"

4. വിയറ്റ്നാമിൽ ബുദ്ധപുരോഹിതന്മാർക്ക് നേരെയുള്ള സർക്കാരിന്റെ പീഡനങ്ങളിൽ പ്രധിഷേധിച്ച് ജൂൺ 11, 1963 ൽ Thich Quang Duc എന്ന ബുദ്ധപുരോഹിതൻ സ്വയം ശരീരത്തിന് തീകൊളുത്തിയ പ്രസിദ്ധമായ ചിത്രമാണിത്. തന്റെ ശരീരമാസകലം കത്തി തീരും വരെ അദ്ദേഹം നിലവിളിക്കുകയോ ഇരുന്ന സ്ഥലത്ത് നിന്ന് ഒരൽപം നീങ്ങുക പോലുമുണ്ടായില്ല!. “ഈ വാർത്താ ചിത്രത്തിനോളം ലോകമെമ്പാടും വികാരം സൃഷ്ടിച്ച മറ്റൊന്ന് ചരിത്രത്തിലില്ല” എന്നായിരുന്നു ചിത്രത്തെ കുറിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് കെന്നഡിയുടെ പ്രതികരണം. ഈ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർ മാൽക്കം ബ്രൗൺ പിന്നീട് പുലിറ്റ്സർ ബഹുമതിക്ക് (Pulitzer prize) അർഹനായി

\"Dr-Zbigniew-Religa-heart-tr\"

5. 1987ൽ പ്രശസ്ത പോളിഷ് സർജൻ Dr. Zbigniew Religa രാജ്യത്തെ ആദ്യത്തെ വിജകരമായ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ (Heart transplant) നടത്തിയതിനു ശേഷം മോണിറ്ററിൽ ആകാംക്ഷയോടെ നോക്കിയിരിക്കുന്ന പ്രസിദ്ധ ചിത്രമാണിത്. ഇന്ന് 6 മണിക്കൂറുകൊണ്ട് നിർവ്വഹിക്കുന്ന ഈ സർജറി അദ്ദേഹം 23 മണിക്കൂറെടുത്താണ് നിർവ്വഹിച്ചത്. ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ടിൽ സഹായി ഉറങ്ങുന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടു! ആ വർഷത്തെ ഏറ്റവും നല്ല ചിത്രമായി നാഷണൽ ജ്യോഗ്രഫിക് ഇതിനെ തിരഞ്ഞെടുത്തിരുന്നു .

\"afghan-girl-then-and-now\"

6. Afghan Girl: സോവിയറ്റ് യൂനിയന്റെ അഫ്ഗാൻ അധിനിവേശ കാലത്ത് നാഷണൽ ജ്യോഗ്രഫി മാഗസിനായി പടമെടുത്ത സ്റ്റീവ് മക്കറി (Steve McCurry) 1984 ലെ ഒരു ഡിസംബര്ദിനത്തിൽ അഫ്ഗാനിലെ ഒരു അഭയാര്ത്ഥി ക്യാമ്പിൽ നിന്നാണ് 12 വയസ്സുകാരി ശര്ബത് ഗുലയുടെ ഈ പച്ചക്കണ്ണുകള് കണ്ടെടുത്തത്. മാഗസിന്റെ കവർ ഫോട്ടോയായി ചിത്രം വന്നതോടെ ലോകശ്രദ്ധ പിടിച്ചുപറ്റി. ലിയോനാർഡോ ഡാവിഞ്ചിയുടെ പ്രസിദ്ധമായ മോണാലിസയോട് ഈ ചിത്രത്തെ ഉപമിക്കപ്പെട്ടു.”The First World’s Third World Mona Lisa” എന്നപേരിൽ ഈ ചിത്രം അറിയപ്പെട്ടു.

\"arthrise\"

7. Earthrise: ചന്ദ്രനിൽ നമ്മുടെ ഭൂമി ഉദിച്ചുവരുന്ന അതിമനോഹരമായ ഈ ചിത്രം 1968-ലെ അപ്പോളോ-8 ദൗത്യത്തിൽ ബഹിരാകാശശാസ്ത്രജ്ഞനായ വില്യം ആൻഡേഴ്സണ് പകർത്തിയതാണ്! പ്രശസ്ത ഫോട്ടോഗ്രാഫർ ഗാലൻറോവൽ (Galen Rowell) ഈ ഫോട്ടോയെ വിശേഷിപ്പിച്ചത് “The most influential environmental photograph ever taken.” എന്നായിരുന്നു.

\"A-Final-Embrace\"

8. A Final Embrace: 2013 ഏപ്രിൽ25 നു ബംഗ്ലാദേശിലെ ധാക്കയിൽ പ്രസിദ്ധമായ ഒരു വസ്ത്രനിർമ്മാണ ഫാക്ടറി തകർന്നുവീണപ്പോൾ മരണപ്പെട്ട ദമ്പതികളെ പിന്നീട് കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽനിന്നും കണ്ടെത്തിയത് ഈ അവസ്ഥയിലായിരുന്നു. ബംഗ്ലാദേശി ഫോട്ടോഗ്രാഫറായ തസ്ലീമ അക്തർ പകർത്തിയ പ്രസിദ്ധമായ ചിത്രം!

\"Japan-tsunami-Baby-and-sold\"

9. ജപ്പാൻ സുനാമിക്ക് നാല് ദിവസങ്ങൾക്ക് ശേഷം രക്ഷാപ്രവർത്തങ്ങൾക്കിടെ നാലുമാസം പ്രായമുള്ള ഒരു കുഞ്ഞിനെ ഒരു പോറൽപോലുമേൽക്കാതെ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽനിന്നും അത്ഭുതകരമായി രക്ഷപ്പെടുത്തുന്ന ഒരു സൈനികൻറെ പ്രസിദ്ധമായ ചിത്രം!

\"Syrian-girl\'s-surrender-to-\"

10. 1) കലാപം കടിച്ചുകുടഞ്ഞ സിറിയയിലെ ഒരു അഭയാർത്ഥി ക്യാമ്പിലേക്ക് നീട്ടിപ്പിടിച്ച ക്യാമറയുമായി ചെന്നു കയറിയ തുർക്കിക്കാരനായ ഫോട്ടോഗ്രാഫർ ഉസ്മാൻ സഗീറലിയുടെ മുമ്പിൽ ക്യാമറയെ തോക്കെന്നു കരുതി തലയ്ക്കുമുകളിൽ കൈയുയർത്തി നിൽക്കുന്ന ഹുദിയ ഈ കൊച്ചു അഭയാർത്ഥിയുടെ ഈ ചിത്രം ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു!

\"arko-datta-gujarat-riots\"

2) ഗുജറാത്ത് വംശഹത്യത്തിൽ തന്നെ വധിക്കാൻ വന്നവർക്കു നേരെ കൈകൂപ്പി രക്ഷിക്കണേ എന്ന് നിലവിളിക്കുന്ന ഖുത്തുബുദ്ദീന് അൻസാരിയുടെ ഈ ചിത്രം പകർത്തിയത്ഫോട്ടോഗ്രാഫറായ ആർക്കോ ദത്ത (Arko Datta ) യാണ്. പിന്നീട് ഈ ചിത്രം ഗുജറാത്ത് കലാപത്തിന്റെ പ്രതീകമായി മാറി . പത്ത് വർഷത്തിനു ശേഷം ആർക്കോ ദത്ത ഖുത്തുബുദ്ദീന് അൻസാരിയെ തിരഞ്ഞുപിടിച്ചെത്തിയത് ബി.ബി.സി പോലും പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയുണ്ടായി.

ഗായത്രി ദേവി

ഇത്‌ മലയാളം ഇ-മാഗസിൻ.കോം ന്റെ എക്സ്‌ക്ലൂസീവ്‌ ആർട്ടിക്കിൾ ആണ്. അനുവാദമില്ലാതെ കോപ്പി ചെയ്യുന്നത്‌ നിയമനടപടികൾക്ക്‌ വിധേയമാകും!

Avatar

Gayathri Devi

Gayathri Devi | Executive Editor