മലയാളം ഇ മാഗസിൻ.കോം

പങ്കാളികൾ തിരിച്ചറിയുക, നിങ്ങളുടെ സുഖകരമായ ലൈ- ഗിക ജീവിതത്തെ തകർക്കുന്നത് ഈ 10 കാര്യങ്ങളാണ്

ഇണ ചേരുക എന്നത് ഏതൊരു ജീവജാലത്തിന്റെയും സന്തോഷകരമായ ജീവിതത്തിന് അനിവാര്യമാണ്. പക്ഷെ നിത്യജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങൾ ലൈ- ഗിക ജീവിതത്തെ സാരമായി ബാധിക്കും. പലപ്പോഴും ലൈ- ഗിക ജീവിതം വിരസമാക്കുന്നതിൽ നിർണായക പങ്ക്‌ വഹിക്കുന്ന കാര്യങ്ങളായിരിക്കും ഇത്‌. അത്തരത്തിലുള്ള 10 കാര്യങ്ങൾ ചുവടെ നൽകിയിരിക്കുന്നു.

1. മാനസികസമ്മർദ്ദം
ലൈ- ഗിക ജീവിതം വിരസമാക്കി തീർക്കുന്നതിൽ നിർണായക പങ്കാണ്‌ മാനസികസമ്മർദ്ദത്തിനുള്ളത്‌. പങ്കാളികളിൽ ആർക്കെങ്കിലും ഒരാൾക്ക്‌ മാനസിക സമ്മർദ്ദമുണ്ടെങ്കിൽത്തന്നെ ലൈ- ഗികബന്ധത്തിൽ താൽപര്യമില്ലാതെയാകും. കടുത്ത മാനസിക സമ്മർദ്ദം രകതയോട്ടത്തിന്റെ വേഗത കുറയ്ക്കുകയും ലൈ- ഗിക താൽപര്യത്തെ ബാധിക്കുന്ന കോർട്ടിസോൾ എന്ന ഹോർമോണിന്റെ ഉൽപാദനം കൂട്ടുകയും ചെയ്യും.

2. മൊബൈൽ ഫോൺ
എപ്പോഴും ഫോൺ ഉപയോഗിച്ചിരിക്കുന്ന ശീലമുണ്ടെങ്കിൽ അത്‌ ലൈ- ഗിക ജീവിതത്തെ ബാധിക്കും. പങ്കാളിക്കൊപ്പം കിടക്കയിലേക്കു പോകുമ്പോഴും ഫോൺ ഉപയോഗിച്ചുകൊണ്ടിരുന്നാൽ പന്തികേടാകും. പലപ്പോഴും പങ്കാളിക്ക്‌ അതൃപ്‌തി തോന്നാനും ഈ ഫോൺ ഉപയോഗം കാരണമാകും.

3. ഉറക്കക്കുറവ്‌
ദിവസം ഏഴ്എട്ട്‌ മണിക്കൂർ ഉറങ്ങാൻ സാധിക്കുന്നില്ലെങ്കിൽ അത്‌ നിങ്ങളുടെ ലൈ- ഗിക ജീവിതത്തെ സാരമായി ബാധിക്കും. ഉറക്കക്കുറവ്‌ സ്‌ത്രീകളിലും പുരുഷൻമാരിലും ലൈ- ഗിക ഹോർമോണായ ടെസ്റ്റോസ്റ്റീറോണിന്റെ അളവ്‌ കുറയ്ക്കും.

4. ഇറുകിയ വസ്‌ത്രധാരണം
ഇറുകിയ വസ്‌ത്രധാരണം നിങ്ങൾക്ക്‌ കൂടുതൽ സ്റ്റൈൽ നൽകുമായിരിക്കും. എന്നാൽ നിങ്ങളുടെ ലൈ- ഗിക ജീവിതത്തെ ഇത്‌ സാരമായി ബാധിക്കുമെന്ന്‌ അറിയുക. ജീൻസും മറ്റും ഇറുകി ധരിക്കുമ്പോൾ ലൈ- ഗികാ വയവത്തിലേക്കുള്ള രകതയോട്ടം കുറയുന്നു. ഇതുവഴി ശുക്ലത്തിന്റെയും ഹോർമോണിന്റെയും അളവ്‌ കുറയുകയും ലൈ- ഗിക താൽപര്യം ഇല്ലാതാകുകയും ചെയ്യുന്നു.

5. ശരീരഭാരം കൂടുക
ശരീരഭാരം കൂടുമ്പോൾ ലൈ- ഗിക താൽപര്യമുണർത്തുന്ന ഹോർമോണുകളുടെ ഉൽപാദനം കുറയും. ഇത്‌ ലൈ- ഗിക ജീവിതത്തെ സാരമായി ബാധിക്കാൻ കാരണമാകുന്നു.

6. ശുദ്ധ വായു ശ്വസിക്കാനാകാത്തത്‌
ശുദ്ധമായ ഓക്‌സിജൻ ശ്വസിക്കാനാകാത്തത്‌ ലൈ- ഗിക താൽപര്യം കുറയ്ക്കും. ശുദ്ധമായ വായു ശ്വസിക്കാനാകാത്തത്‌ നിങ്ങളിൽ ഉൻമേഷക്കുറവിന്‌ കാരണമാകും.

7. അമിതമായ മരുന്ന്‌ ഉപയോഗം
അലോപ്പതി മരുന്ന്‌ അമിതമായി ഉപയോഗിക്കുന്നത്‌ ഒരാളിലെ ലൈ- ഗിക താൽപര്യം ഇല്ലാതാക്കും. പ്രത്യേകിച്ചും വിഷാദം ഉൾപ്പടെയുള്ള മാനസിക രോഗങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന മരുന്നുകൾ ലൈ- ഗിക താൽപര്യം ഇല്ലാതാക്കുന്നതാണ്‌.

8. അമിത വ്യായാമം
അമിതമായ വ്യായാമം ചെയ്യുന്ന ശീലമുണ്ടെങ്കിൽ അത്‌ ലൈ- ഗിക ജീവിതത്തെ സാരമായി ബാധിക്കും. ജോലിക്കുശേഷം വൈകിട്ട്‌ ജിമ്മിൽ പോകുന്നത്‌ അത്ര നല്ലതല്ല. ഇതിലൂടെ നിങ്ങൾക്ക്‌ കഷീണം വർദ്ധിക്കുകയും ലൈ- ഗിക ബന്ധത്തിൽ താൽപര്യം ഇല്ലാതാകുകയും ചെയ്യുന്നു.

9. പുകവലിയും മദ്യപാനവും
സ്ഥിരമായ പുകവലിയും മദ്യപാനവും ആരോഗ്യത്തെ സാരമായി ബാധിക്കുന്നതുകൂടാതെ ലൈ- ഗിക ജീവിതവും താറുമാറാക്കും. പുകവലി, ലൈ- ഗികാ വയവത്തിലേക്കുള്ള രകതയോട്ടം കുറയ്ക്കുകയും മദ്യപാനം മാനസികസമ്മർദ്ദം കൂട്ടുകയും ചെയ്യുന്നു.

10. പ്രസവശേഷം
പ്രസവശേഷം സ്‌ത്രീകളിൽ ലൈ- ഗിക താൽപര്യം കുറയും. ഹോർമോൺ അളവിലുള്ള വ്യതിയാനവും ശരീരികമായുണ്ടാകുന്ന മാറ്റങ്ങളുമാണ്‌ ഇതിന്‌ കാരണം.

Avatar

Priya Parvathi

Priya Parvathi | Staff Reporter