മലയാളം ഇ മാഗസിൻ.കോം

സൂക്ഷിക്കുക: ഈ 10 കാര്യങ്ങൾ വീട്ടിൽ ഉണ്ടെങ്കിൽ നിങ്ങളുടെ വീട്ടിലെ ദാരിദ്ര്യം ഒരിക്കലും മാറില്ല, ഉറപ്പ്‌

ഈ 10 കാര്യങ്ങൾ വീട്ടിൽ ഉണ്ടെങ്കിൽ ദാരിദ്രം മാറില്ല!

വീട്ടിൽ സ്വസ്ഥതയും സമാധാനവും ഐശ്വര്യവും ഉണ്ടാകുവാനാണ് ഏതൊരാളും ആഗ്രഹിക്കുക. എന്നാൽ അറിഞ്ഞോ അറിയാതെയോ ചില കാര്യങ്ങളുടെ അശ്രദ്ധമൂലം വീട്ടിൽ ഐശ്വര്യക്കേട് ഉണ്ടാകാറുണ്ട്. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കൂ.

1. കിടപ്പുമുറിയിൽ ടി വിയോ അതു പോലെ ഉള്ള ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിക്കാതിരിക്കുക. ടി.വിയിൽ നിന്നും പ്രസരിപ്പിക്കുന്ന തരംഗങ്ങൾ അത് ഓഫ് ചെയ്താലും അന്തരീക്ഷത്തിൽ നിലനില്ക്കും. അതു കൂടാതെ സീരിയലുകളൂടേയും മറ്റുമലോസരം സൃഷ്ടിക്കുന്ന പശ്ചാത്തല സംഗീതം, പലപ്പോഴും കുടുമ്പ കലങ്ങൾ കുടുമ്പാംഗങ്ങൾ തമ്മിൽ പരസ്പരം വിശ്വാസം നഷ്ടപ്പെടുന്ന പ്രമേയങ്ങൾ തുടങ്ങിയ ഉള്ളടക്കങ്ങൾ എല്ലാം നെഗറ്റീവ് ഊർജ്ജം പകരുന്നവയാണ്‌.

2. സന്ധ്യാ സമയത്തു ദീപം കത്തിച്ചു വച്ച് പ്രാർഥിക്കുകയും രാത്രി ഉറങ്ങുന്നതിനു മുമ്പ് മക്കൾക്ക് സന്മാർഗ്ഗ ഉപദേശങ്ങൾ അടങ്ങിയ കഥകൾ പറഞ്ഞു കൊടുക്കുകയും ചെയ്യുക.

3. കിടപ്പറയിൽ മദ്യപിക്കാതിരിക്കുക. മദ്യപാനം ആരോഗ്യത്തിനും സമൂഹത്തിനും മാത്രമല്ല കുടുംബത്തിനും ഹാനികരമാണെന്ന് ഓർക്കുക. പ്രത്യേകിച്ച്‌ ബെഡ്‌റൂമിൽ ഇരുന്നുള്ള മദ്യപാനം നെഗറ്റീവ്‌ എനർജിയാണ് ഉണ്ടാക്കുക. ദമ്പതികൾ തമ്മിലുള്ള വഴക്കുകൾക്ക്‌ ഇവ കാരണമാവുകയും അതിലൂടെ സ്വസ്ഥമായ കുടുംബ ജീവിതം ഇല്ലാതാവുകയും ചെയ്യും. കുപ്പിയോ ഗ്ലാസോ ബെഡ്‌റൂമിൽ വീണ് ഉടഞ്ഞാൽ അത്‌ അശുഭ ലക്ഷണം കൂടിയാണ്.

4. കബോഡിനൊപ്പം ഡ്രസിംഗ്‌ ടേബിൾ എന്ന രീതിയിൽ പണി കഴിപ്പിക്കുമ്പോൾ കിടക്കയിൽ നിന്നും കാണും വിധം കണ്ണാടികൾ സ്ഥാപിക്കാതിരിക്കുക. പൊട്ടിയ കണ്ണാടികൾ വീട്ടിൽ സൂക്ഷിക്കാതിരിക്കുകയും ചെയ്യുക. ദാമ്പത്യ കലഹം ദാരിദ്ര്യം എന്നിവയാണ്‌ ഇതിന്റെ ദോഷഫലമായി ആചാര്യന്മാർ പറയുന്നത്.

5. കറുത്ത ബെഡ് ഷീറ്റോ തലയണയോ ഉപയോഗിക്കാതിരിക്കുക. കറുത്ത നിറമുള്ള ജനൽ കർട്ടനുകളും ഒഴിവാക്കുക. ഇവ മുറിക്കുള്ളിലെ ഊർജ്ജത്തെയും ദമ്പതിമാരുടെ സന്തോഷത്തെയും ഇല്ലായ്മ ചെയ്യും. വെള്ള പിങ്ക് തുടങ്ങി ഉന്മേഷം പകരുന്ന നിറങ്ങൾ ഉപയോഗിക്കുക.

6. യുദ്ധം ദാരിദ്രം തുടങ്ങി അശുഭകരമായ പെയ്ന്റിംഗുകൾവീട്ടിൽ എവിടെയും സ്ഥാപിക്കാതിരിക്കുക. ഇവ മനസിന്റെ ശുഭാപ്തി വിശ്വാസത്തെ ഇല്ലായ്മ ചെയ്യും. സൂര്യാസ്തമയത്തിന്റെ ചിത്രമാണെങ്കിൽ അത് കിഴക്കോട്ട് ദർശനമായും സൂര്യോദയത്തിന്റെത് പടിഞ്ഞാട്ട് ദർശനമായും സ്ഥാപിക്കാവുന്നതാണ്‌.

7. കൂർത്ത് വശങ്ങൾ ഉള്ള്ള ഫർണീച്ചറുകൾ ഒഴിവാക്കുക. അപകടം വരുത്തിവെക്കുവാൻ സാധ്യതയുണ്ടെന്നതിനൊപ്പം അവ അശുഭകരവുമാണ്‌.

8. മുറിയിൽ മുഷിഞ്ഞ വസ്ത്രങ്ങളും മറ്റും കൂട്ടിയിടാതെയും പഴയ പത്രക്കടലാസുകൾ കട്ടിലിനടിയിൽ വെക്കാതെയും ശ്രദ്ധിക്കുക. പഴകിയ പത്രക്കടലാസുകളിൽ പൊടിയും ചെറുപ്രാണികളും അടിഞ്ഞുകൂടാനിടയുണ്ട്. അവ മനസ്സിനും ശരീരത്തിനും അസ്വസ്ഥത പകരും.

9. അറ്റാച്ച്ഡ് ബാത്രൂമുകൾ എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കുക.കഴിയുന്നതും വെന്റിലേറ്ററുകൾ തുറന്നിടുകയും അതുവഴി കാറ്റും വെളിച്ചവും കടന്നുവരുവാൻ അനുവദിക്കുകയും ചെയ്യുക. ക്ലോസറ്റ് മൂടിവെക്കുവാനും ശ്രദ്ധിക്കുക.

10. അടുക്കളയിലൊ സ്റ്റോർ റൂമിലോ കേടായ ഭക്ഷണ പദാർത്ഥങ്ങൾ സൂക്ഷിക്കാതിരിക്കുക. പൂപ്പൽ വരുന്നതിനും മറ്റും സാധ്യത ഉണ്ട്. ഇതും വീട്ടിൽ ഐശ്വര്യക്കേടും അസുഖങ്ങളും വരുത്തിവെക്കും.

ALSO WATCH THE VIDEO

Avatar

Satheesh Kareeppadath

Satheesh Kareeppadath | Overseas Editor