21
April, 2019
Sunday
01:01 AM
banner
banner
banner

ക്ഷേത്രങ്ങളുടെയോ മറ്റ്‌ ആരാധനാലയങ്ങളുടേയോ സമീപത്ത്‌ വീട്‌ വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

പലരും പറഞ്ഞു നടക്കുന്ന കാര്യമാണ് ക്ഷേത്രത്തിന് സമീപം വീട് വച്ച് താമസിക്കാന്‍ കൊളളില്ല എന്നത്. ഒരുകണക്കിന് പറഞ്ഞാല്‍ അതു മണ്ടത്തരമാണ്. മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍ അല്പം കാര്യമുണ്ടുതാനും. ക്ഷേത്രത്തിനു സമീപം വീട് പണിയുമ്പോള്‍ പല കാര്യങ്ങളിലും അല്‍പം ശ്രദ്ധ കൊടുക്കുന്നത് പിന്നീടുണ്ടാകുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കും. അതുകൊണ്ടു തന്നെ ക്ഷേത്രത്തിനു സമീപം വീടു പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ വാസ്തുവില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ദേവതയുടെ സ്വഭാവം അനുസരിച്ചാണ് അതിനു സമീപം എവിടെ വീട് നിര്‍മ്മിക്കാം, എവിടെ വീട് നിര്‍മ്മിക്കരുത് എന്ന്‌നിശ്ചയിക്കേണ്ടത്. ക്ഷേത്രപ്രതിഷ്ഠകളെ പ്രധാനമായും രണ്ട് സ്വഭാവക്കാരായി തരംതിരിക്കുന്നു. സാത്വിക ദേവന്മാരും, രൗദ്രദേവന്‍മാരും. സാത്വിക ദേവന്മാര്‍ മഹാവിഷ്ണു, വിഷ്ണു അവതാരങ്ങള്‍, ദുര്‍ഗ്ഗ, സുബ്രഹ്മണ്യന്‍, ഗണപതി എന്നിവരാണ്. ഇവരുടെ ബാലഭാവങ്ങള്‍ കൂടി പരിഗണിക്കാം. രൗദ്രദേവന്‍മാര്‍ ശിവന്‍, ഭദ്രകാളി എന്നിവര്‍.

ഹൈന്ദവ വിശ്വാസപ്രകാരം വിവിധ ദേവന്മാരും / ദേവതകളും അവര്‍ക്കൊക്കെ ക്ഷേത്രങ്ങളും നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ട്‌. ആചാരങ്ങളും വിശ്വാസങ്ങളുമായി ബന്ധപ്പെട്ട്‌ ജീവിക്കുന്നവര്‍ സ്വാഭാവികമായും ഗൃഹം നിര്‍മ്മിക്കുമ്പോളും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട്‌.

വാസ്തു ശാസ്ത്ര പ്രകാരം ഗൃഹം നിര്‍മ്മിക്കുന്ന സ്ഥലം ക്ഷേത്രത്തിന്റെ ഏതു വശത്തു വരുന്നു എന്നതിനു വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്‌. ക്ഷേത്രങ്ങളിലെ തന്ത്രിമാര്‍ പൂജചെയ്യുന്ന ശാന്തിമാര്‍ എന്നിവര്‍ക്ക്‌ ക്ഷേത്രങ്ങളുടെ സമീപത്തും ദിഗ്‌ വ്യത്യാസമില്ലതെയും ഗൃഹം നിര്‍മ്മിക്കാം. എന്നാല്‍ സാധാരണക്കാര്‍ക്ക്ഷേത്രങ്ങളുടെ സമീപത്ത്‌ ഗ്രഹങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ വാസ്തു ശാസ്ത്രപ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

ക്ഷേത്രങ്ങളേക്കാള്‍ ഉയരത്തില്‍ ഗൃഹങ്ങള്‍ നിര്‍മ്മിക്കുന്നത്‌ ശുഭമല്ല. ക്ഷേത്രങ്ങളെല്ലാം ഊര്‍ജ്ജസംഭരണികളാണ്. സാധാരണ വ്യക്തികള്‍ക്ക് ഊര്‍ജ്ജം ക്ഷേത്ത്രില്‍ നിന്നും സ്വീകരിക്കാനാവും വിധമാണ് ക്ഷേത്രങ്ങള്‍/പളളികള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇടിമില്‍ പോലുളള പ്രകൃതിശക്തികളെയും സൗരയൂഥത്തിന്റെ ആകെയുളള ഊര്‍ജ്ജങ്ങളെയും പ്രതിഷ്ഠയിലേയ്ക്ക് ആവാഹിക്കാനാവും വിധമാണ് പലവിധ ലോഹക്കൂട്ടുകള്‍കൊണ്ട് താഴികക്കുടം നിര്‍മ്മിച്ചിരിക്കുന്നത്.

ക്ഷേത്രശ്രീകോവിലിന് മുകളിലായി പ്രതിഷ്ഠിച്ചിരിക്കുന്ന താഴികക്കുടത്തിന് മുകളില്‍ ഉയരം വരുന്ന വീടുകളിലേയ്ക്ക് താഴികക്കുടം ആകര്‍ഷിച്ചെടുത്ത മനുഷ്യന് താങ്ങാനാവാത്ത ഊര്‍ജ്ജം പ്രവഹിച്ച് ആയത് ഗൃഹവാസികള്‍ക്ക് മാരകമായ ജീവിതാനുഭവങ്ങള്‍ നല്‍കുന്നു.

ഉഗ്രമൂര്‍ത്തികളായ ഭദ്രകാളി, ചാത്തന്‍, നരസിംഹം, ശിവന്‍ തുടങ്ങിയ ഉഗ്രമൂത്തികളുടെ വലത്തുവശത്തും മുമ്പിലും വീടുപണിയുന്നത്‌ ശുഭമല്ല. വിഷ്ണു, അയ്യപ്പന്‍, സുബ്രമണ്യന്‍ തുടങ്ങിയ സൗമ്യമൂര്‍ത്തികളായ ദേവന്മാരുടെ വലത്തും മുമ്പിലും ഉത്തമവും ഇടത്തും പിന്നിലും അധമവും ആകുന്നു. ഇതില്‍ തന്നെ അയ്യപ്പന്റെ ക്ഷേത്രം വീടിനേക്കാള്‍ താഴ്‌ന്നാണിരിക്കുന്നെങ്കില്‍ അത്‌ ഉഗ്രമൂര്‍ത്തിയായിട്ടാണ്‌ കരുതപ്പെടുന്നത്‌.

പൂജാവിധികള്‍ മുടങ്ങിക്കിടക്കുന്ന സര്‍പ്പക്കാവ്‌, ഗുളികന്‍, യക്ഷി / ഗന്ധര്‍വ്വന്മാരെ കുടിയിരുത്തിയിട്ടുള്ള പാലകള്‍ ഉള്ള സ്ഥലം എന്നിവയും ഒഴിവാക്കുന്നതാണ്‌ നല്ലത്‌. വീടിനകത്തോ വീടിനോട്‌ ചേര്‍ന്നോ പൂജാമുറികള്‍ / ക്ഷേത്രങ്ങള്‍ പണിയുമ്പോള്‍ ശ്രദ്ധിക്കുക യഥാവിധി പൂജാവിധികളും ശുദ്ധിയും നടത്തുവാന്‍ കഴിയില്ലെങ്കില്‍ ഇത്തരം കാര്യങ്ങള്‍ക്ക്‌ മുതിരരുത്‌. ക്ഷേത്രങ്ങളുടെ സമീപത്ത് വരും വിധത്തില്‍ ആകരുത് അടുക്കളയുടെയും സെപ്റ്റിക് ടാങ്കിന്റേയും സ്ഥാനം.

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (വെള്ളി, 19 ഏപ്രിൽ 2019) എങ്ങനെ എന്നറിയാം

ക്ഷേത്രത്തിലെ ശാന്തിക്കാര്‍ക്കും മറ്റു ക്ഷേത്ര ജോലിക്കാര്‍ക്കും ക്ഷേത്രസമീപം വീട് വെയ്ക്കുന്നതിന് തടസ്സമില്ല. ക്ഷേത്രങ്ങളുടെ ദര്‍ശനമാണ് ഏറ്റവും പ്രധാനവും. ഇതിന് തടസ്സം വരുന്ന രീതിയില്‍ ഒരിക്കലും വീട് നിര്‍മ്മിക്കാന്‍ പാടില്ലെന്നതും ശ്രദ്ധേയമാണ്. ക്രിസ്ത്യന്‍ പള്ളികള്‍, മുസ്ലീം പള്ളികള്‍ തുടങ്ങിയവയ്ക്കും ഇത് ബാധകമാണ്,

· ·
[yuzo_related]

CommentsRelated Articles & Comments