മലയാളം ഇ മാഗസിൻ.കോം

പല്ലിന്‌ ചെറിയ മഞ്ഞ നിറമുണ്ടോ? പല്ലുകൾ സൗന്ദര്യത്തിനു മാത്രമല്ല മാറ്റുകൂട്ടുന്നത്‌ നിങ്ങളുടെ ഭാവി പ്രവചിക്കാനും പല്ലുകൾക്കാവുമെന്ന്

ഒരു വ്യക്തിയുടെ ഭൂത, ഭാവി, വര്‍ത്തമാനത്തെക്കുറിച്ച് പ്രവചിക്കാന്‍ വഴികള്‍ ഏറെയാണ്. ശരീരത്തിന്റെ പ്രത്യേകതകള്‍ നോക്കി ഭൂതവും ഭാവിയും വര്‍ത്തമാനവുമടക്കം പല കാര്യങ്ങളും വിവരിക്കുന്ന ശാസ്ത്രമാണ് സാമുദ്രിക ശാസത്രം.

സാമുദ്രിക ശാസ്ത്രത്തില്‍ ഓരോ ഭാഗങ്ങളുടേയും ഓരോ അവയവങ്ങളുടേയും പ്രത്യേകതകള്‍ വിവരിക്കുന്നു. ഇത് സ്ത്രീയുടെയും പുരുഷന്റെയും ഒന്നാകണമെന്നില്ല. ഈ ശാസ്ത്രത്തില്‍ ഒരാളുടെ പല്ലിനും പ്രത്യേകതകള്‍ ഉണ്ട്. സാമുദ്രികശാസ്ത്രത്തിനു നിരവധി ശാഖകളുണ്ട്. അതില്‍ മുഖ സാമുദ്രിക ശാസ്ത്രത്തിലാണ് വായ്, പല്ലുകള്‍, മോണ തുടങ്ങിയവയെക്കുറിച്ചു പ്രതിപാദിക്കുന്നത്.

\"\"

ഒരു വ്യക്തിയുടെ പല്ലുകള്‍, നാക്ക്, മോണ ഇവയെല്ലാം ആ വ്യക്തിയുടെ സ്വഭാവവിശേഷങ്ങളുമായും അയാളുടെ വിധിയെക്കുറിച്ചുമെല്ലാം വ്യക്തമായ സൂചനകള്‍ നല്‍കുമെന്നാണ് സാമുദ്രികശാസ്ത്രം പറയുന്നത്.

വരിയും നിരയുമൊത്ത, വിടവുകളില്ലാത്ത പല്ലുകള്‍ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നതിനൊപ്പം സൗഭാഗ്യകരവുമാണെന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്. തിങ്ങി നിറഞ്ഞതും അതേസമയം തന്നെ ധാരാളം വിടവുകള്‍ ഉള്ളതുമായ പല്ലുകള്‍ ജീവിതവിജയത്തിന് തടസ്സമാകുന്നതിനൊപ്പം മികച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്യും.

ആരോഗ്യകരമായ പല്ലുകള്‍ ചെറിയ മഞ്ഞ നിറത്തിലാണ് കാണപ്പെടുക, എന്നാല്‍ ഇവയുടെ പുറംവശങ്ങള്‍ക്കു വെള്ളനിറമായിരിക്കും. ഇത്തരത്തിലുള്ള പല്ലുകള്‍ അനന്തമായ ഭാഗ്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. വെട്ടിത്തിളങ്ങുന്ന പല്ലുകള്‍ ജീവിതപ്രയാസങ്ങളും സംഘര്‍ഷങ്ങളും അതിനൊപ്പം ദൗര്‍ഭാഗ്യത്തെയും സൂചിപ്പിക്കുന്നു. പല്ലുകള്‍ക്കിടയില്‍ ഒട്ടും വിടവില്ലാത്തതു അശുഭകരമായാണ് കണക്കാക്കപ്പെടുന്നത്. ഇത്തരക്കാര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരും സമൂഹത്തിനു ദോഷകരമായി പ്രവര്‍ത്തിക്കുന്നവരുമായിരിക്കും.

\"\"

പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയ്ക്കു 32 പല്ലുകള്‍ ഉണ്ടായിരിക്കും. 31 – 32 പല്ലുകള്‍ ഉള്ളവര്‍ സമൂഹത്തില്‍ ആദരണീയരും പ്രശസ്തരും ധനവാന്മാരുമായിരിക്കും.

28 മുതല്‍ 30 പല്ലുകള്‍ വരെയുള്ളവര്‍ സുഖദുഃഖ സമ്മിശ്ര ജീവിതം നയിക്കുന്നവരായിരിക്കും. ഇവര്‍ക്ക് ജീവിതത്തില്‍ ഉയര്‍ച്ചകള്‍ ഉണ്ടാകുന്നതുപോലെ തന്നെ താഴ്ചകള്‍ക്കും സാധ്യതയുണ്ട്.

ജീവിതത്തിലുടനീളം ആരോഗ്യപ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നവരായിരിക്കും 25 മുതല്‍ 27 പല്ലുകള്‍ വരെയുള്ളവര്‍. കുടുംബത്തില്‍ നിന്നും പ്രിയപ്പെട്ടവരില്‍ നിന്നും പിരിഞ്ഞുജീവിക്കാനും ഇവര്‍ക്കു യോഗമുണ്ട്.

\"\"

പ്രായപൂര്‍ത്തിയായ, 25 പല്ലില്‍ താഴെയുള്ളവര്‍ക്കു എപ്പോഴും ധാരാളം പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരും. ഒച്ചിഴയുന്ന വേഗതയിലായിരിക്കും ഇവര്‍ക്കു ജീവിതത്തില്‍ വിജയം സാധ്യമാകുക.

മുകള്‍നിരയിലെ പല്ലുകളും താഴത്തെ നിരയിലെ പല്ലുകളും തമ്മില്‍ ചെറിയ അകലമുള്ള വ്യക്തികള്‍ സംസാരപ്രിയരായിരിക്കുമെന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്. ഇരുപല്ലുകള്‍ക്കിടയില്‍ അകലം കൂടുതലും അതേസമയം തന്നെ തിളങ്ങുന്ന കണ്ണുകളുള്ളതുമായ വ്യക്തികള്‍ തങ്ങളുടെ പങ്കാളിയെ വഞ്ചിക്കാന്‍ സാധ്യതയുണ്ട്. കാര്യങ്ങള്‍ മറച്ചുപിടിക്കാനുള്ള മിടുക്ക് ഇത്തരക്കാര്‍ക്കു കൂടുതലായിരിക്കും അതിനൊപ്പം തന്നെ ഇവര്‍ പിടിക്കപ്പെടാനുള്ള സാധ്യതകളും വിരളമാണ്.

Shehina Hidayath