മലയാളം ഇ മാഗസിൻ.കോം

ഭാര്യമാരേ, നീയില്ലാതെ എനിക്ക്‌ പറ്റില്ല എന്ന് നിങ്ങളുടെ ഭർത്താവ്‌ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? എങ്കിൽ അറിഞ്ഞോളൂ അതിന് പിന്നിലെ ‘തന്ത്രം’ എന്താണെന്ന്!

സന്തോഷകരമായ ദാമ്പത്യ ജീവിതം ആഗ്രഹിക്കാത്ത ദമ്പതികൾ ഉണ്ടാവില്ല. തന്റെ ഭാര്യ തന്നെ മറ്റെന്തിലും അധികം സ്നേഹിക്കണം എന്നു ഭാര്യയും തിരിച്ചു ഭർത്താവ് ആഗ്രഹിക്കുമ്പോൾ ആണ് ദാമ്പത്യ ജീവിതം കൂടുതൽ മനോഹരമാവുന്നത്.

നീ ഇല്ലാതെ ഞാൻ ഒരിക്കലും പൂർണ്ണനാവില്ല എന്നു നിങ്ങളുടെ ഭർത്താവ് എപ്പോഴേലും പറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കിൽ ആ വാക്കുകൾക്ക് എത്രമാത്രം സത്യം ഉണ്ടെന്ന് ഇനി നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ നോക്കി മനസിലാക്കാം.

ഭാവി ജീവിതത്തെ കുറിച്ചും മക്കളുടെ ഭാവിയെ കുറിച്ചും ഭാവിയിലെ സാമ്പത്തിക ഭദ്രതയെ കുറിച്ചും ഒരുപാട് സംസാരിക്കുന്ന ആൾ ആണോ നിങ്ങളുടെ ഭർത്താവ്. എങ്കിൽ ഉറപ്പിച്ചോളൂ ഇതിലൂടെ എല്ലാം അദ്ദേഹം പങ്കുവയ്ക്കുന്നത് നിങ്ങളുമൊത്തുള്ള ഭാവി ജീവിതത്തെ കുറിച്ചുള്ള സ്വപ്നങ്ങൾ ആണ്. നിങ്ങളില്ലാതെ അദ്ദേഹം പൂർണമാകില്ല എന്നതിന്റെ തെളിവ് ആണത്.

നിങ്ങൾ അദ്ദേഹം ഇല്ലാതെ പുറത്തേക്ക് പോകുമ്പോൾ തിരികെ എത്തുന്നത് വരെ അദ്ദേഹം കാണിക്കുന്ന അമിത ഉത്കണ്ഠ ഈ സ്നേഹം കൊണ്ടുതന്നെയാണ്. ഇതെല്ലാം കാണിക്കുന്നത് നിങ്ങളാണ് അദ്ദേഹത്തിന്റെ ലോകം എന്നു തന്നെയാണ്.

ഉറക്കം ഉണരുന്നത് മുതൽ ബ്രഷ് എവിടെ സോപ്പ് എവിടെ എന്നു തുടങ്ങി ഓഫീസിലേക്ക് ഇറങ്ങുന്ന നേരത്തെ ചാവി എവിടെ ബാഗ് എവിടെ എന്നിങ്ങനെ അദ്ദേഹത്തിന് സ്വന്തമായി ചെയ്യാൻ കഴിയുന്ന പല കാര്യങ്ങൾക്കും അദ്ദേഹം നിങ്ങളെ ആശ്രയിക്കുന്നത് നിങ്ങൾ ഇല്ലാതെ നിങ്ങളുടെ ഭർത്താവിന് ഒന്നിനും കഴിയില്ല എന്നതിന്റെ തെളിവ് ആണ്.

നല്ല തിരക്കുള്ള ദിവസങ്ങളിലും ജോലി കഴിഞ്ഞ് ക്ഷീണിച്ചെത്തുന്ന സമയത്ത് ആയാലും നിങ്ങൾക്ക് വേണ്ടി ചിലവിടാനും നിങ്ങൾക്കൊപ്പം പുറത്തു പോകുവാനും ഒക്കെ അദ്ദേഹം ശ്രമിക്കുന്നുണ്ട് എങ്കിൽ നിങ്ങൾ എപ്പോഴും കൂടെ വേണം എന്ന നിങ്ങളുടെ ഭർത്താവിന്റെ തോന്നൽ ആണത്.

പ്രത്യേകിച്ച് കാര്യ കാരണങ്ങൾ ഒന്നും ഇല്ലാതെ തന്നെ നിങ്ങളോട് സംസാരിക്കുവാൻ നിങ്ങളുടെ ഭർത്താവ് അമിത താല്പര്യം കാണിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഇല്ലാതെ ഒരു നിമിഷം പോലും പറ്റില്ല എന്നുള്ള അദ്ദേഹത്തിന്റെ സ്നേഹം ആണത്. വേർപിരിഞ്ഞിരിക്കുന്ന നേരങ്ങളിലെ നിരന്തര ഫോൺ വിളികളും ഈ സ്നേഹം തന്നെയാണ് വിളിച്ചോതുന്നത്.

രാത്രിയിൽ നിങ്ങളെ ടി വി കാണുവാനോ മൊബൈൽ നോക്കുവാനോ സമ്മതിക്കാതെ ഉറങ്ങാൻ വേണ്ടി നിങ്ങളുടെ ഭർത്താവ് നിർബന്ധിക്കാറുണ്ടോ? എങ്കിൽ നിങ്ങൾ ഇല്ലാതെ അദ്ദേഹത്തിന് ഉറങ്ങാൻ സാധിക്കാത്തത് കൊണ്ടാണ് അത്. അദ്ദേഹതത്തിന് നിങ്ങൾ ഇല്ലാതെ ഒരു നിമിഷം പോലും പറ്റില്ല എന്ന നിലപാട് ആണത്.

Avatar

Malu Sheheerkhan

Malu Sheheerkhan | Executive Editor