മലയാളം ഇ മാഗസിൻ.കോം

സൂര്യ, സത്യരാജ്‌, ശരത്കുമാർ ഉൾപ്പെടെ എട്ട്‌ നടീനടൻമാർക്കെതിരെ ജാമ്യമില്ലാ അറസ്റ്റ്‌ വാറണ്ട്‌

സൂര്യ, സത്യരാജ്‌, ശരത്കുമാർ, ഉൾപ്പെടെ എട്ട്‌ തമിഴ്‌ നടീനടൻമാർക്കെതിരെ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ്‌ വാറണ്ട്‌. മാധ്യമപ്രവർത്തകൻ നൽകിയ മാനനഷ്ടകേസിൽ ഹാജരാകാത്തതിനെ തുടർന്നാണ്‌ അറസ്റ്റ്‌ വാറണ്ട്‌. ഊട്ടി കോടതിയുടേതാണ്‌ നടപടി. ഫ്രീലാൻസ്‌ മാധ്യമപ്രവർത്തകനായ എം റൊസാരിയോ ആണ്‌ പരാതി നൽകിയത്‌. സൂര്യ, ശരത്കുമാർ, സത്യരാജ്‌ എന്നിവർക്ക്‌ പുറമെ അരുൺ വിജയ്‌, വിവേക്‌, ചേരൻ, നടി ശ്രീപ്രിയ എന്നിവർക്കെതിരെയാണ്‌ കോടതി അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചിരിക്കുന്നത്‌.

2009ലാണ്‌ കേസിനാസ്പദമായ സംഭവം. ഒരു നടിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ തമിഴ്പത്രത്തിൽ വന്ന റിപ്പോർട്ടിനെതിരെ തമിഴ്‌ താരസംഘടന നടികർ സംഘം രംഗത്തെത്തുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. റിപ്പോർട്ടുമായി ബന്ധപ്പെട്ട്‌ നടികർ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന ധർണയിൽ സൂര്യ ഉൾപ്പെടെയുള്ള താരങ്ങൾ മാധ്യമപ്രവർത്തകരെ മുഴുവൻ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രസംഗിച്ചുവെന്നാണ്‌ കേസ്‌. കേസ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ നടൻമാർ മദ്രാസ്‌ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ മദ്രാസ്‌ ഹൈക്കോടതി ഇവരുടെ ഹർജി തള്ളുകയായിരുന്നു.

Avatar

Staff Reporter