പലപ്പോഴും നമ്മൾ ഒരു കാര്യം പറഞ്ഞ് ഫോൺ നോക്കുമ്പോഴേക്കും പിന്നെ വരുന്ന ഫീഡിലും സജഷനിലും ഒക്കെ അത് വരുന്നതായി കാണാം. ഇത് തന്നെയാണ് ഇപ്പോഴത്തെ പ്രശനം. വന്ന് വന്ന് നമുക്കൊന്നും പറയാൻ കൂടെ പറ്റില്ല എന്ന അവ്സഥയിലായി കാര്യങ്ങൾ. കാര്യം ടെക്നോളജിയുടെ ആവശ്യകത നല്ലതാണെങ്കിലും ഇതത്ര രസകരമല്ല ആർക്കും. ആളുകളുടെ പ്രൈവസിയിൽ കയറി ഇടപെടുമ്പോൾ കളി ഇത്തിരി കാര്യമാകും. അലക്സയും സിരിയും പോലുള്ള വോയ്സ് അസിസ്റ്റന്റുമാരും ഗൂഗിള്‍ അസിസ്റ്റന്റുമാരും ഒക്കെതന്നെയാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. ഇനി എങ്ങനെയാണ് ഫോൺ നമ്മൾ പറയുന്നത് കേൾക്കുന്നത് എന്നല്ലേ ? ഹേയ് അലക്സ, ഹേയ് സിരി പോലെയുളള വേക്ക് കീവേഡുകള്‍ ഉപയോഗിക്കുമ്ബോള്‍ എവിടെ നിന്നാണ് ശബ്ദം വരുന്നതെന്ന് മനസിലാക്കാന്‍ പറ്റുന്ന ഇവർക്ക് നമ്മൾ എന്ത് പറഞ്ഞാലും കേൾക്കാൻ സാധിക്കും എന്നതാണ് ഒരു നഗ്നമായ സത്യം. മൊബൈൽ ഫോണുകളിലുള്ള വോയ്സ് അസിസ്റ്റന്റ് നമ്മള് പറയുന്നതിലെ ചില കീ വേർഡുകൾ സ്പോട്ട് ചെയ്ത് ക്ലൗഡ് സെര്‍വറിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. അങ്ങനെവരുമ്പോൾ നമ്മുടെ അറിവില്ലാതെ നമ്മുടെ രഹസ്യ സംഭാഷണം അസിസ്റ്റന്റുകള്‍ സംഭരിക്കുകയും യഥാക്രമം ഉപയോഗിക്കുകയും ചെയ്യുന്നു. ഇവയിലെല്ലാം പ്രവര്‍ത്തിക്കുന്നത് അല്‍ഗോരിതങ്ങളും കോഡുകളുമാണ്. ഇനി, പറയുന്നത് മാത്രമല്ല, സെർച്ച് ചെയ്യുന്നതും ഇവ ട്രാക്ക് ചെയ്യുകയും വിശകലനം ചെയ്യുകയും ചെയ്യുന്നുണ്ട്. അപ്പോൾ നമ്മൾ എന്താണ് വാങ്ങിയതെന്നും എന്താണ് ഓണ്‍ലൈനില്‍ തിരയുന്നതെന്നും ഒക്കെ ഗൂഗിളിന് അറിയാൻ സാധിക്കും.
ഇനി എങ്ങനെയാണ് ഇത് നിർത്തലാക്കുക എന്നല്ലേ ചിന്തിക്കുന്നത്. അതിനും വഴിയുണ്ട്, സ്മാര്‍ട്ട് ഫോണിലോ സ്പീക്കറിലോ വാച്ചിലോ ഉള്ള വെര്‍ച്വല്‍ അസിസ്റ്റന്റിനെ പ്രവര്‍ത്തനരഹിതമാക്കി വെക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. അതോടൊപ്പം തന്നെ സിരിയും അലക്സയും ഗൂഗിള്‍ അസിസ്റ്റന്റും ഓഫാക്കി വെക്കാം. പിന്നെ ചെയ്യേണ്ടത് ഗൂഗിളിന്റെയും അലക്സയുടെയും വോയിസ് ഹിസ്റ്ററി ക്ലിയര്‍ ചെയ്തിടുക എന്നതാണ്. കൂടെ സോഫ്റ്റ് വെയറുകള്‍ അപ്ഡേറ്റുകളും യഥാസമയം ചെയ്യുക. അപ്പോൾ നമ്മളെ നമ്മൾ തന്നെ ശ്രദ്ധിക്കുകയാണ് നല്ലത്. സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്നാണല്ലോ..