ഇനി കേരളത്തിലെ റോഡുകളിൽ 110 കി.മീ. വേഗതയിൽ സഞ്ചരിക്കാം, ബൈക്കുകാർക്ക് പക്ഷെ തിരിച്ചടി
സംസ്ഥാനത്ത് എ.ഐ. ക്യാമറകൾ പ്രവർത്തന സജ്ജമായതിനെത്തുടർന്ന് റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി പുനർനിർണയിച്ചു. ദേശീയ വിജ്ഞാപനത്തിനനുസൃതമായാണ് വേഗപരിധി പുനർനിർണയിച്ചത്. ജൂലൈ ഒന്നു മുതൽ പുതിയ വേഗപരിധി നിലവിൽ വരും. ...