മലയാളം ഇ മാഗസിൻ.കോം

ഈ ലക്ഷണങ്ങൾ നിങ്ങൾക്കോ സുഹൃത്തുക്കൾക്കോ ഉണ്ടോ? എങ്കിൽ ഉറപ്പിച്ചോളൂ അത്‌ ആത്മഹത്യ പ്രവണതയുടെ ലക്ഷണങ്ങൾ തന്നെയാണ്‌

ജീവിതത്തില്‍ ചില പ്രതിസന്ധിഘട്ടങ്ങള്‍ നേരിടുമ്പോള്‍ മരണത്തെ ഓര്‍ക്കാത്തവരായി ആരും ഉണ്ടാവില്ല. നമ്മളില്‍ പലരിലും സ്വ യം ജീവനൊടുക്കാനുള്ള ഒരു പ്രവണത ഒളിഞ്ഞു കിടപ്പുണ്ടെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ആ ത്മ ഹ ത്യ ചെയ്യാന്‍ പോകുന്നവര്‍ കാണിക്കുന്ന ചില പ്രവണതകളെ നേരത്തേ തന്നെ നമ്മുക്ക് തിരിച്ചറിയാനും കഴിയും.

\"\"

ചില ലക്ഷണങ്ങൾ:
മരണത്തെപ്പറ്റിയോ ആത്മ ഹ ത്യയെപ്പറ്റിയോ ഇടയ്ക്കിടെ സംസാരിക്കുക. പ്രത്യേകിച്ച് ആ ത്മഹ ത്യയെ അനുകൂലിച്ചുള്ള സംഭാഷണം. എനിക്ക് ജീവിതം മടുത്തു, അങ്ങ് മരിച്ചാല്‍ മതിയെന്ന രീതിയിലുള്ള സംസാരം. ആ ത്മഹ ത്യ ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും മാനസിക സംഘര്‍ഷത്തില്‍ നിന്നും നിരാശയില്‍ നിന്നും മുക്തി നേടാനാണ് മരണം തെരഞ്ഞെടുക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടോ, സാമൂഹികവും വൈകാരികവുമായ വിഷയമോ (പ്രണയനൈരാശ്യം , കുടുംബപ്രശ്‌നങ്ങള്‍), വിഷാദമോ ആകാം ഒരാളെ ആ ത്മഹ ത്യയിലേക്ക് നയിക്കുന്നത്.

ഒരു പ്രശ്നം ഉണ്ടായാൽ തന്നെക്കൊണ്ട് പരിഹരിക്കാൻ പറ്റില്ല എന്ന തോന്നലാണ് ഇനി മുന്നോട്ടുപോകേണ്ടെന്ന തീരുമാനത്തിലേക്ക് ആ വ്യക്തിയെ എത്തിക്കുന്നത്. മനസിന്റെ നിയന്ത്രണം നഷ്ടപ്പെടുന്ന ഏതെങ്കിലുമൊരു നിമിഷത്തില്‍ ആ വ്യക്തി ആ ത്മഹ ത്യ ചെയ്യാനുള്ള സാധ്യതയും കൂടുതലാണ്.

\"\"

എന്ത് പ്രശ്‌നങ്ങളുണ്ടാകുമ്പോഴും അതിനുള്ള പരിഹാരം തിരക്കുന്നതിന് പകരം മരണത്തെക്കുറിച്ച് ചിന്തിക്കുക, ചെറുതോ വലുതോ ആയ ആ ത്മഹ ത്യാ ശ്രമങ്ങള്‍ നടത്തുക. ജീവിതത്തില്‍ ഒന്നിനോടും ഇഷ്ടമോ ആകര്‍ഷണമോ തോന്നാതിരിക്കുക, സുഹൃത്തുക്കളില്‍ നിന്നും പ്രിയപ്പെട്ടവരില്‍ നിന്നുമെല്ലാം അകന്ന് ഒറ്റയ്ക്കാവുക, ഉറക്കം, ഭക്ഷണം എന്നിങ്ങനെയുള്ള അടിസ്ഥാനപരമായ വിഷയങ്ങളില്‍ വലിയ മാറ്റങ്ങളുണ്ടാകുക.

എങ്ങനെ മരിക്കണം എന്ന് പ്ലാന്‍ ചെയ്യുക, ഗൂഗിളിലും മറ്റും ഇതിനെക്കുറിച്ച് അന്വേഷിക്കുക, അസാധാരണമാം വിധം പെട്ടെന്ന് ദേഷ്യം വരിക, കരയുക, പൊട്ടിത്തെറിക്കുക, മൗനമായി ഇരിക്കുക തുടങ്ങിയ \’എക്‌സ്ട്രീം മൂഡ് വേരിയേഷന്‍\’, ലഹരി ഉപയോഗിക്കുന്ന ആളാണെങ്കില്‍ പോലും അതിന് അടിമയായി മാറുക എന്നിവയൊക്കെ ആ ത്മഹ ത്യാപ്രവണതയുടെ ലക്ഷണങ്ങളാണ്.

\"\"

ഇത്തരം ലക്ഷണങ്ങൾ കാണിക്കുമ്പോള്‍ കൂടെയുള്ളവര്‍ അത് കളിയായി കാണാതെ അവരോട് കാര്യം തിരക്കി അവര്‍ക്കൊരു ആശ്വാസം പകര്‍ന്നാല്‍ ഒരുപക്ഷെ രക്ഷപ്പെടുന്നത് ഒരു ജീവനായേക്കാം. വിഷാദ രോഗം ആ ത്മഹ ത്യയുടെ പ്രധാന കാരണമാണ്. കൂട്ടുകൂടുകയോ പാട്ട് കേള്‍ക്കുകയോ അല്ലെങ്കില്‍ ഹോബി കണ്ടെത്തുകയോ മാത്രം ചെയ്തത് കൊണ്ട് ശരിയാവുന്ന ഒരു മൂഡ് അല്ല അത്. ക്ലിനിക്കല്‍ ഡിപ്രഷന്‍ കൃത്യമായ ചികിത്സ വേണ്ടിവരുന്ന ഒരു അവസ്ഥയാണ്. ആർ ത്തവ ദിനങ്ങളിലും, ഗര്‍ഭധാരണം, ആര്‍ ത്തവ വിരാമം എന്നീ സമയം വിഷാദ രോഗത്തിനുള്ള ചവിട്ട് പടിയാണ്.

ആ ത്മഹ ത്യാപ്രവണതയുള്ളവര്‍ പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നവര്‍ തന്നെയാണ്. ഒന്നുകില്‍ ഈ ശ്രദ്ധയും കരുതലും സ്വയം നല്‍കാം. നമ്മുടെ പ്രശ്നങ്ങള്‍ നാം തന്നെ മനസിലാക്കി തിരുത്തുക എന്നതാണത്. അല്ലെങ്കില്‍ അയാളുടെ പ്രിയപ്പെട്ടവര്‍ക്ക് അത് നല്‍കാം. സ്വയം ശ്രദ്ധയോടെ മുന്നോട്ടുപോകുന്നത് തന്നെയാണ് ഏറ്റവും ഉത്തമമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇതിനായി, ഓരോരുത്തര്‍ക്കും സ്വന്തം മാനസികനിലയെ ഒന്ന് പരീക്ഷിക്കാം.

Shehina Hidayath