മലയാളം ഇ മാഗസിൻ.കോം

നിങ്ങളോടുള്ള ഭാര്യയുടെ പെരുമാറ്റത്തിൽ ഈ മാറ്റങ്ങൾ കാണുന്നുവെങ്കിൽ ഉറപ്പിച്ചോളൂ നിങ്ങളുടെ ബന്ധം അത്ര നല്ല രസത്തിലല്ല

പരസ്പര സ്നേഹം കൊണ്ടും വിശ്വാസം കൊണ്ടും ഉറപ്പിക്കുന്ന ഓരോ ദാമ്പത്യബന്ധങ്ങളും മനോഹരമാണ്. ബന്ധങ്ങളിൽ വച്ച് ഏറ്റവും പവിത്രമായ ഒന്നാണ് ഭാര്യാ-ഭര്‍തൃബന്ധം. ആ ബന്ധത്തിലുള്ള വിശ്വാസം ഇരുവര്‍ക്കും നഷ്ടപ്പെട്ടാല്‍ പിന്നീടുള്ള ജീവിതം നരക തുല്യമായിരിക്കും എന്നതാണ് വാസ്തവം.

ഭാര്യ തന്നെ അമിതമായി സ്നേഹിക്കണം എന്നു ഭർത്താവും ഭർത്താവ് തന്നെ അമിതമായി സ്നേഹിക്കണം എന്നു ഭാര്യയും ആഗ്രഹിക്കുകയും അതിനനുസരിച്ച് പെരുമാറുകയും ചെയ്യുമ്പോഴാണ് ബന്ധങ്ങൾ കൂടുതൽ സുന്ദരവും സുരക്ഷിതവും ആവുന്നത്. ഭാര്യ ജീവനുതുല്യം തന്നെ സ്‌നേഹിക്കണം എന്ന ഭർത്താവിന്റെ ആഗ്രഹങ്ങൾ എല്ലാവരുടേയും സാധ്യമാകണമെന്നില്ല. ചിലരുടെ കാര്യത്തില്‍ ഇത്തരമൊരു സ്‌നേഹവും വിശ്വാസവും ഉണ്ടാവണം എന്നില്ല.

വിവാഹത്തിന്റെ ആദ്യനാളുകളിലോ ആദ്യ കുറച്ചു വർഷങ്ങളിലോ ഭർത്താവിനെ ഒരുപാട് സ്നേഹിക്കുകയും പെട്ടെന്നൊരു ദിവസം ഭാര്യയ്ക്ക് ഭര്‍ത്താവിനോടുള്ള സ്‌നേഹം കുറയുകയും ചെയ്യുന്നത് ചില ദാമ്പത്യങ്ങളിലെ സ്ഥിരം കാഴ്ച ആവുകയാണ്. എന്തായിരിക്കാം ഇതിനു കാരണം എന്നാലോചിക്കാത്തവർ വിരളമാണ്. എന്നാല്‍ ഭാര്യമാരില്‍ ഇത്തരം മാറ്റങ്ങള്‍ പ്രകടമാകാന്‍ ഉള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് ചില പഠനങ്ങൾ കണ്ടെത്തിയത് താഴെ പറയുന്നു.

ഭാര്യമാരിൽ പ്രകടമാവുന്ന ഇത്തരം മാറ്റങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് വിശ്വാസ വഞ്ചന. ഭർത്താവ് തന്നെ എത്രയൊക്കെ സ്‌നേഹിച്ചില്ലെങ്കിലും അംഗീകരിക്കുന്ന സ്ത്രീ ഭർത്താവ് കാണിക്കുന്ന വിശ്വാസവഞ്ചന മാത്രം ഒരിക്കലും പൊറുക്കാത്ത കാര്യമാണ്. അതുപോലെ തന്നെയാണ് പരസ്പര ബഹുമാനം. ഒരു ദാമ്പത്യ ബന്ധത്തിൽ ബഹുമാനം ഭര്‍ത്താവിനോട് മാത്രം പോര തിരിച്ച് ഭര്‍ത്താവിന് ഭാര്യയോടും വേണം. ഇത്തരത്തിലുള്ള ബഹുമാനം നഷ്ടപ്പെടുന്നതും പലപ്പോഴും അത് ഭാര്യമാരിൽ വെറുപ്പ് സൃഷ്ടിക്കുന്നു.

ഭാര്യമാർക്ക് ഭർത്താവിനോട് വെറുപ്പ് തോന്നുവൻ ഉള്ള മറ്റൊരു പ്രധാന കാര്യമാണ് സാമ്പത്തികമായ കാര്യങ്ങളില്‍ ഭാര്യയറിയാതെ തിരിമറി നടത്തുന്നത്. ഇതുമൂലം കുടുംബത്തില്‍ വഴക്കും ഭാര്യയ്ക്ക് വെറുപ്പും ഉണ്ടാകുന്നത് സാധാരണ ആണ്.

പിന്നീട് ഭാര്യയ്ക്ക് ഭർത്താവിനോട് ദേഷ്യം തോന്നുവൻ ഉള്ള മറ്റൊരു പ്രധാന കാരണം ഭര്‍ത്താവിന്റെ ഉത്തരവാദിത്വമില്ലായ്മയാണ്. പലപ്പോഴും കുടുംബത്തിന്റെ യാതൊരു വിധ കാര്യങ്ങളും ശ്രദ്ധിക്കാതെ നടക്കുന്ന ഭര്‍ത്താവിനെ പല ഭാര്യമാരും വെറുക്കുന്നത് സാധാരണ ആണ്. അതോടൊപ്പം തന്നെ ഭാര്യയുടെ എല്ലാ കാര്യങ്ങളിലും ഭര്‍ത്താവ് കൈകടത്തുന്നതും പല പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്.

മാത്രവുമല്ല ഭാര്യയുടെ വ്യക്തിപരമായ ഇഷ്ടങ്ങള്‍ക്ക് ഒരു വിധത്തിലുള്ള വിലയും ഭർത്താവ് കല്‍പ്പിക്കാത്തത് പലപ്പോഴും ഭാര്യയിൽ വെറുപ്പ് തോന്നാന്‍ കാരണമാകുന്നു. കൂടാതെ ചില ഭർത്താക്കന്മാർ തമാശയ്ക്ക് എങ്കിലും പ്രയോഗിക്കുന്ന ഒന്നിനും കൊള്ളാത്ത ഭാര്യയെന്ന പരിഹാസ രൂപേനയുള്ള വാക്കുകളും പലപ്പോഴും ഭാര്യമാരില്‍ ഭര്‍ത്താവിനെ വെറുക്കാനുള്ള കാരണമുണ്ടാക്കുന്നു.

Avatar

Malu Sheheerkhan

Malu Sheheerkhan | Executive Editor